പൊന്മുടിയില് വച്ച് മൂര്‍ഖന്റെ കടിയേറ്റ വനം വകുപ്പ് സര്‍പ്പ ലൈസന്‍സ്ഡ് വൊളന്റിയര്‍ ചികിത്സയിലിരിക്കെ മരണത്തിന് കീഴടങ്ങി

പൊന്മുടിയില് വച്ച് മൂര്‍ഖന്റെ കടിയേറ്റ വനം വകുപ്പ് സര്‍പ്പ ലൈസന്‍സ്ഡ് വൊളന്റിയര്‍ ചികിത്സയിലിരിക്കെ മരണത്തിന് കീഴടങ്ങി. തുറന്നു വിടുന്നതിനിടെയായിരുന്നു സര്‍പ്പ ലൈസന്‍സ്ഡ് വൊളന്റിയര്‍ പ്രശാന്ത് (ഷിബു-39) ചികിത്സയിലിരിക്കെ മെഡിക്കല്‍ കോളേജാശുപത്രിയില്‍ മരി്ച്ചത്. കരമന വാഴവിള സ്വദേശിയാണ്. കഴിഞ്ഞ ഞായറാഴ്ച ഉച്ചകഴിഞ്ഞ് 3 മണിയോടെയായിരുന്നു ഷിബുവിന് കടിയേറ്റത്.
ഷിബുവും സഹപ്രവര്‍ത്തകനായ ബിജുവും പലയിടത്തുനിന്നായി രക്ഷപ്പെടുത്തിയ അണലിയും മൂര്‍ഖനും ഉള്‍പ്പെടെയുള്ള പാമ്പുകളുമായി പരുത്തിപ്പള്ളി റെയ്ഞ്ച് ആര്.ആര്.ടീമിനൊപ്പം പൊന്മുടിയിലെത്തി.
പാമ്പിനെ തുറന്നുവിടാനായി ബാഗ് തുറന്നപ്പോഴാണ് ഷിബുവിന് കൈയ്യില്‍ മൂര്‍ഖന്റെ കടിയേറ്റത്. സഹപ്രവര്‍ത്തകര്‍ വിതുര താലൂക്കാശുപത്രിയില്‍ എത്തിച്ച് ആന്റിവെനം നല്‍കിയെങ്കിലും നില വഷളാകുകയായിരുന്നു.
മെഡിക്കല്‍ കോളേജില്‍ തീവ്രപരിചരണ വിഭാഗത്തില്‍ എത്തിച്ച ഷിബു വെന്റിലേറ്ററിലായിരുന്നു. ചൊവ്വാഴ്ച രാത്രിയോടെ ഹൃദയാഘാതം മൂലമായിരുന്നു മരണം. ഭാര്യ: നിത്യ.രണ്ടു മക്കളുണ്ട്.
"
https://www.facebook.com/Malayalivartha























