ഇടുക്കിയില്‍ അര്‍ദ്ധരാത്രിയില്‍ ആശുപത്രിയില്‍ കയറി ഗര്‍ഭിണിയെ കടന്നുപിടിച്ച പോസ്കോ കേസിലെ പ്രതി അറസ്റ്റില്‍

ഇടുക്കിയില്‍ അര്‍ദ്ധരാത്രിയില്‍ ആശുപത്രിയില്‍ കയറി ഗര്‍ഭിണിയെ കടന്നുപിടിച്ച പോസ്കോ കേസിലെ പ്രതി അറസ്റ്റില്‍. ഇടുക്കി മാട്ടുപ്പെട്ടി എസ്റ്റേറ്റ് കൊരണ്ടിക്കാട് ഡിവിഷനില്‍ മനോജിനെയാണ് മൂന്നാര്‍ പൊലീസ് പിടികൂടിയത്.
കഴിഞ്ഞ ദിവസം അര്‍ദ്ധ രാത്രിയായിരുന്നു സംഭവം നടന്നത്. മൂന്നാര്‍ ഹൈറേഞ്ച് ആശുപത്രിയില്‍ പ്രവേശിപ്പിക്കപ്പെട്ട ഗര്‍ഭിണിയായ യുവതിയെയാണ് മനോജ് കയറിപ്പിടിക്കാനായി ശ്രമിച്ചത്. പെണ്‍കുട്ടി ബഹളം വച്ചതോടെ ഇയാള്‍ ഓടി രക്ഷപ്പെടുകയായിരുന്നു.
സിസിടിവി ദൃശ്യങ്ങളുടെ അടിസ്ഥാനത്തിലാണ് മനോജിനെ പൊലീസ് പിടികൂടിയത്. കഴിഞ്ഞ വര്‍ഷം പ്രായപൂര്‍ത്തിയാവാത്ത പെണ്‍കുട്ടിയെ ശല്യപ്പെടുത്തിയ കേസില്‍ പിടിയിലായ മനോജ് ഈയടുത്തിടെയാണ് ജാമ്യത്തിലിറങ്ങിയത്.
https://www.facebook.com/Malayalivartha























