Widgets Magazine 

26
Nov / 2026
Thursday
Forex Rates:

1 aed = 19.19 inr ● 1 aud = 50.27 inr ● 1 eur = 79.92 inr ● 1 gbp = 90.97 inr ● 1 kwd = 231.92 inr ● 1 qar = 19.36 inr ● 1 sar = 18.79 inr ● 1 usd = 70.49 inr ●

EDITOR'S PICK


രാഹുൽ മാങ്കൂട്ടത്തിലിനെതിരെ സർക്കാർ ഹൈക്കോടതിയിൽ; ഫോൺ പാസ്‌കോഡ് നൽകാൻ ബാധ്യസ്ഥനെന്ന് നിലപാട്...


'മറ്റൊരു വിസ്മയയാവാഞ്ഞത് ഭാഗ്യം'; വാഴ' പ്രൊഡക്ഷൻ മാനേജർ ഇന്ദ്രജിത്തിന്റെ വിവാഹ തട്ടിപ്പ് കേസിൽ ഞെട്ടിക്കുന്ന വെളിപ്പെടുത്തലുമായി പെൺകുട്ടിയുടെ കുടുംബം...


കർമ്മരംഗത്തെ പുത്തൻ ഉണർവ്വും സാമ്പത്തിക നേട്ടങ്ങളും; പ്രധാന നേട്ടങ്ങൾ ആർക്കൊക്കെ?


രാഷ്ട്രപതി ദ്രൗപദി മുർമു വെള്ളിയാഴ്ച ഗുരുവായൂർ ക്ഷേത്രദർശനം നടത്തും...


ഏറെ പ്രതീക്ഷിച്ചു പക്ഷെ കൈവിട്ടു... ആദ്യ 30ൽ തിളങ്ങി മലയാളി പെൺകുട്ടി; ആദ്യ 12ൽ ഇടംനേടാനാകാതെ കെസിയ ലിസ് മെജോയുടെ ലോകസുന്ദരിപ്പട്ട യാത്രയ്ക്ക് വിരാമം

മുഖ്യമന്ത്രിക്കു വേണ്ടി കിം ഇൽ സുങ് മാതൃക: ചെറിയാൻ ഫിലിപ്പ്

03 OCTOBER 2024 11:19 AM IST
മലയാളി വാര്‍ത്ത

ഉത്തര കൊറിയയിലെ ഏകാധിപതി കിം ഇൽ സുങിനെ മാധ്യമപ്രചരണങ്ങളിലൂടെ ലോകമാകെ മഹത്വവൽക്കരിച്ച പഴയ മാതൃകയാണ് കേരള മുഖ്യമന്ത്രിക്കുവേണ്ടി പി.ആർ. ഏജൻസികൾ നടപ്പിലാക്കി കൊണ്ടിരിക്കുന്നത്. ചരിത്രത്തിലാദ്യമായി പൊളിറ്റിക്കൽ പബ്ലിക്ക് റിലേഷനും, പെയ്ഡ് ന്യൂസ് സമ്പ്രദായവും വിജയകരമായി തുടങ്ങിയത് കിം ഇൽ സുങാണ്. ലോകമെമ്പാടും അനേക വർഷം പത്രപരസ്യങ്ങൾക്കായി അദ്ദേഹം ഭീമമായ തുക മുടക്കിയിരുന്നു.

കേരള സർക്കാരിന്റെയും മുഖ്യമന്ത്രിയുടെയും പ്രതിച്ഛായ നിർമ്മിതിക്കായി നിയമിച്ച പി.ആർ. ഏജൻസികൾ ലോകസഭാ തോൽവിയുടെ ക്ഷീണമകറ്റാൻ മുഖ്യമന്ത്രിയെ രാഷ്ട്രീയ കമ്പോളത്തിലെ ഒരു മൂല്യവർദ്ധിത വില്പന ചരക്കാക്കി മാറ്റാൻ ശ്രമിക്കുകയാണ്. പ്രളയം, കോവിഡ് എന്നിവയുടെ കാലത്ത് മുഖ്യമന്ത്രിയെ കേരളത്തിന്റെ രക്ഷകനാക്കി അവതരിപ്പിക്കുന്നതിൽ ഇവർ വിജയിച്ചിരുന്നു.

ആധുനിക മുതലാളിത്ത രാജ്യങ്ങളിലെ പോലെ കോർപ്പറേറ്റ് ഹൗസുകളുടെ പരസ്യ കമ്പനികൾ രാഷ്ട്രീയ നയപരിപാടികൾ രൂപീകരിക്കുകയും, കൺസൾട്ടൻസികൾ ഭരണം നിയന്ത്രിക്കുകയും ചെയ്യുന്ന രീതിയാണ് കേരളത്തിലെ സി.പി.എം ഭരണത്തിൽ ഇപ്പോൾ പിന്തുടരുന്നത്. രാഷ്ട്രീയ മുതലെടുപ്പിന് സമൂഹത്തിൽ വർഗ്ഗീയ വിഭജനമുണ്ടാക്കുകയെന്ന സി.പി.എം അടവുനയം നടപ്പാക്കുന്നത് പി.ആർ. ഏജൻസികളാണ്.

 

സി.പി.എം സംസ്ഥാന കമ്മറ്റിയുടെ ഉപദേഷ്ടാക്കളും ഇവരാണ്. കേരളസർക്കാരിന്റെ അംഗീകൃത പി.ആർ. ഏജൻസികൾക്കു പുറമെ, ചില ബഹുരാഷ്ട കുത്തക കമ്പനികളുടെ അധീനതയിലുള്ള ചില ഏജൻസികൾ പ്രതിഫലം പറ്റാതെ കേരള സർക്കാരിനും മുഖ്യമന്തിയ്ക്കും വേണ്ടി പി.ആർ പണി നടത്തുന്നുണ്ട്.

സർക്കാരിന്റെ ഔദ്യോഗിക സംവിധാനമായ പബ്ലിക്ക് റിലേഷൻസ് വകുപ്പിനെ നോക്കുകുത്തിയാക്കിയാണ് രാഷ്ട്രീയ നേട്ടത്തിനുള്ള വ്യാജ പ്രചരണം നടത്താനും പ്രലോഭനങ്ങളിലൂടെ മാധ്യമങ്ങളെ സ്വാധീനിക്കാനും വൻതുക മുടക്കി പി.ആർ. ഏജൻസികളെ നിയമിച്ചിട്ടുള്ളത്. കഴിഞ്ഞ രണ്ടു നിയമസഭാ തെരഞ്ഞെടുപ്പുകളിൽ 'എൽ.ഡി.എഫ് വരും എല്ലാം ശരിയാകും, 'എൽ.ഡി.എഫ് ഉറപ്പാണ് എന്നീ പരസ്യ മുദ്രാവാക്യങ്ങൾ കണ്ടെത്തിയത് ഒരു പ്രസിദ്ധ പരസ്യ കമ്പനിയാണ്. എൽ.ഡി.എഫ് അധികാരത്തിൽ വന്നപ്പോൾ പ്രത്യുപകാരമായി സർക്കാരിന്റെ പ്രചരണദൗത്യങ്ങൾ ഈ കമ്പനിയെ ഏല്പിച്ചു.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

വിദ്യാര്‍ത്ഥിനിക്ക് മോശം സന്ദേശം അയച്ച അദ്ധ്യാപകന്‍ പിടിയില്‍  (8 hours ago)

പി ജയരാജന്റെ നീക്കം നിഷ്കളങ്കമല്ല ലക്ഷ്യം ഇ പിയുമല്ല കണ്ണൂരിൽ സി പി എം വെള്ളം കുടിക്കും...  (9 hours ago)

ഷാഫിയെ തീർക്കാൻ പ്ലാൻ ഷാഫിക്കൊരു ചുക്കും ഉണ്ടായിരുന്നില്ല മറിയാമ്മ നേരിട്ടിറങ്ങി വെട്ടി..! കൂടുതൽ പറയിപ്പിക്കരുതെന്ന് ഷാഫീക്ക  (9 hours ago)

3 മാസത്തിൽ 6 കുട്ടികളുടെ ആത്മഹത്യ.. തിരുവനന്തപുരത്തെ ഈ പ്രദേശത്തിൽ സംഭവിക്കുന്നത് ഞെട്ടലിൽ നാട്ടുകാർ, കാരണം  (9 hours ago)

തിരുപ്പരൻകുന്‍ട്രത്ത്, സുപ്രീം കോടതി ഉത്തരവ് വലിച്ചുകീറി..! ഉച്ചി പിള്ളയാർ ക്ഷേത്രത്തിൽ ഇന്നലെ രാത്രിയിൽ  (9 hours ago)

കൊല്ലത്ത് ഹോട്ടലില്‍ മുറി ഇല്ലെന്ന് പറഞ്ഞതിന് പിന്നാലെ മാനേജരെ വടിവാള്‍ കൊണ്ട് വെട്ടി  (9 hours ago)

ചക്കക്കൊമ്പനെ മയക്കുവെടിവച്ച് റേഡിയോ കോളര്‍ ഘടിപ്പിക്കാനുള്ള ഇന്നത്തെ ദൗത്യം അവസാനിപ്പിച്ചു  (10 hours ago)

പോക്‌സോ കേസ് പ്രതിയായ 21കാരനെ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തി  (11 hours ago)

പ്രതിധ്വനി ഐ.ടി കലോത്സവം 2026; എച്ച് ആന്‍ഡ് ആര്‍ ബ്ലോക്കിന് ഓവറോള്‍ ചാമ്പ്യന്‍ഷിപ്പ്: മന്ത്രി പി.സി. വിഷ്ണുനാഥ് സമ്മാനങ്ങള്‍ വിതരണം ചെയ്തു...  (12 hours ago)

രാഹുൽ മാങ്കൂട്ടത്തിലിനെതിരെ സർക്കാർ ഹൈക്കോടതിയിൽ; ഫോൺ പാസ്‌കോഡ് നൽകാൻ ബാധ്യസ്ഥനെന്ന് നിലപാട്...  (12 hours ago)

'മറ്റൊരു വിസ്മയയാവാഞ്ഞത് ഭാഗ്യം'; വാഴ' പ്രൊഡക്ഷൻ മാനേജർ ഇന്ദ്രജിത്തിന്റെ വിവാഹ തട്ടിപ്പ് കേസിൽ ഞെട്ടിക്കുന്ന വെളിപ്പെടുത്തലുമായി പെൺകുട്ടിയുടെ കുടുംബം...  (12 hours ago)

യുഎഇയിലെ വാഹനാപകടത്തില്‍ മരിച്ച രണ്ട് മലയാളികളെക്കൂടി തിരിച്ചറിഞ്ഞു  (12 hours ago)

പാര്‍ട്ടിക്കകത്തുള്ള ആര്‍ക്കെതിരെയും സൈബര്‍ ആക്രമണം നടത്തിയിട്ടില്ലെന്ന് രാഹുല്‍ മാങ്കൂട്ടത്തില്‍  (13 hours ago)

തമ്പ്രാനെന്ന്‌ വിളിപ്പിക്കും പാളേ കഞ്ഞി കുടിപ്പിക്കും എന്ന മനോഭാവമാണ്‌ യു.ഡി.എഫ്‌ നേതൃത്വത്തിനുള്ളത്‌; തൊഴിലാളികള്‍ക്കും, ജനങ്ങള്‍ക്കും നല്‍കിയ വാഗ്‌ദാനങ്ങള്‍ പാലിക്കുന്നില്ല; ആഞ്ഞടിച്ച് എല്‍.ഡി.എഫ്‌  (13 hours ago)

ഒരിടവേളയ്ക്കുശേഷം വീണ്ടും മഴയെത്തുന്നു മൂന്ന് ദിവസം ജാഗ്രതാ നിർദേശം; വിവിധ ജില്ലകളിൽ യെല്ലോ അലർട്ട്  (14 hours ago)

Malayali Vartha Recommends