വയനാട് ദുരന്തത്തില്‍ കേന്ദ്രസര്‍ക്കാരിന്റെ ഭാഗത്ത് നിന്ന് പ്രത്യേക സഹായമൊന്നും ലഭിച്ചിട്ടില്ലെന്ന് മുഖ്യമന്ത്രി പിണറായി വിജയന്...

വയനാട് ദുരന്തത്തില്‍ കേന്ദ്രസര്‍ക്കാരിന്റെ ഭാഗത്ത് നിന്ന് പ്രത്യേക സഹായമൊന്നും ലഭിച്ചിട്ടില്ലെന്ന് മുഖ്യമന്ത്രി പിണറായി വിജയന്. ഇക്കാര്യം മന്ത്രിസഭ യോഗം ചര്‍ച്ച ചെയ്തു.
ഇക്കാര്യം കേന്ദ്രസര്‍ക്കാരിന്റെ ശ്രദ്ധയില്‍പ്പെടുത്തുമെന്നും മുഖ്യമന്ത്രി . സാധാരാണയായി നല്കുന്ന 241 കോടി രൂപ മാത്രമാണ് കേന്ദ്രസര്‍ക്കാര്‍ രണ്ടു ഘട്ടമായി നല്‍കിയതെന്നും കൂട്ടിച്ചേര്‍ത്ത് മുഖ്യമന്ത്രി .
വയനാട് ദുരന്തത്തില്‍ മാതാപിതാക്കളെ നഷ്ടപ്പെട്ട കുട്ടികള്‍ക്ക് 10 ലക്ഷം രൂപയും രക്ഷിതാക്കളില്‍ ആരെയെങ്കിലും നഷ്ടപ്പെട്ടവര്‍ക്ക് അഞ്ച് ലക്ഷം രൂപയും നല്‍കാനായി മന്ത്രിസഭ യോഗം തീരുമാനിച്ചുവെന്നും മുഖ്യമന്ത്രി .
വയനാട് ദുരന്തത്തില്‍ കുടുംബാംഗങ്ങളെ നഷ്ടപ്പെട്ട ശ്രുതിക്ക് ജോലിയും ഷിരൂരില്‍ മണ്ണിടിച്ചിലില്‍ മരിച്ച അര്‍ജുന്റെ കുടുംബത്തിന് ഏഴ് ലക്ഷം രൂപയും നല്‍കുമെന്നും മുഖ്യമന്ത്രി . പുനരധിവാസത്തിന് മേപ്പാടി പഞ്ചായത്തിലെ നെടുമ്പാല എസ്റ്റേറ്റും കല്‍പ്പറ്റയിലെ എല്‍സ്റ്റണ്‍ എസ്റ്റേറ്റുമാണ് ടൗണ്‍ഷിപ്പ് നിര്‍മിക്കാനായി പരിഗണനയിലുള്ളത്. ഈ സ്ഥലങ്ങള്‍ ദുരന്തനിവാരണ നിയമപ്രകാരം ഏറ്റെടുക്കുന്നതിന് മന്ത്രിസഭ അനുമതി നല്‍കിയെന്നും അദ്ദേഹം പറയുകയും ചെയ്തു.
https://www.facebook.com/Malayalivartha























