സരിതയ്ക്കും സര്‍ക്കാരിനുമെതിരെ വിമര്‍ശനവുമായി തൃശൂര്‍ വിജിലന്‍സ് കോടതി

സോളാര്‍ ഇടപാടുമായി ബന്ധപ്പെട്ട വെളിപ്പെടുത്തലില്‍ സരിതയ്ക്കും സര്‍ക്കാരിനുമെതിരെ വിമര്‍ശനവുമായി തൃശൂര്‍ വിജിലന്‍സ് കോടതി. സരിത നല്‍കുന്നത് കള്ളമൊഴിയാണെങ്കില്‍ എന്തുകൊണ്ട് സര്‍ക്കാര്‍ നടപടിയെടുക്കുന്നില്ലെന്നായിരുന്നു കോടതിയുടെ ചോദ്യം. സരിത സമൂഹത്തെ വിഡ്ഢിവേഷം കെട്ടിക്കുകയല്ലേ? പെണ്ണൊരുമ്പിട്ടാല്‍ ബ്രഹ്മാവിനും തടയാനാവില്ലെന്നാണോ. ശിവന് തന്റെ തൃക്കണ്ണ് തുറക്കാമല്ലോയെന്നും കോടതി പരാമര്‍ശിച്ചു. സരിതയുടെ മൊഴികള്‍ കള്ളമാണെന്ന് കാണിച്ചു സമര്‍പ്പിച്ച സ്വകാര്യ ഹര്‍ജിയിലാണ് വിജിലന്‍സ് കോടതി ഇങ്ങനെ പ്രതികരിച്ചത്.
നേരത്തെ സരിതയുടെ വെളിപ്പെടുത്തലിന്റെ അടിസ്ഥാനത്തില്‍ മുഖ്യമന്ത്രിക്കും വൈദ്യുതി മന്ത്രിക്കുമെതിരെ എഫ്.ഐ.ആര്‍ രജിസ്റ്റര്‍ ചെയ്ത് കേസെടുക്കാനുള്ള കോടതിയുടെ ഉത്തരവ് വിവാദമായിരുന്നു. ഈ ഉത്തരവ് പിന്നീട് ഹൈക്കോടതി രണ്ടു മാസത്തേക്ക് മരവിപ്പിക്കുകയും വിജിലന്‍സ് ജഡ്ജിയെ വിമര്‍ശിക്കുകയും ചെയ്തിരുന്നു. ഇതേതുടര്‍ന്ന് വിജിലന്‍സ് ജഡ്ജി സ്വയം വിരമിക്കാന്‍ അപേക്ഷ നല്‍കിയെങ്കിലും മുതിര്‍ന്ന ജഡ്ജിമാര്‍ ഇടപെട്ട് തീരുമാനത്തില്‍ നിന്ന് പിന്തിരിപ്പിക്കുകയായിരുന്നു.
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ് ബുക്ക്Likeചെയ്യുക
https://www.facebook.com/Malayalivartha























