ഇനി നിയമസഭയിലും... ഇന്ന് നിയമസഭാ സമ്മേളനത്തിന് തുടക്കം; ആരോപണങ്ങള്‍ പിന്‍വലിച്ച് ഖേദം പ്രകടിപ്പിക്കണമെന്ന് പി ശശി അന്‍വറിന് വക്കീല്‍ നോട്ടീസ് അയച്ചു

ഇന്ന് നിയമസഭാ സമ്മേളനത്തിന് തുടക്കമാകുമ്പോള്‍ വിവാദ വിഷയങ്ങള്‍ കത്തുകയാണ്. അതിനിടെ നിലമ്പൂര്‍ എംഎല്‍എ പിവി അന്‍വറിന് സിപിഎം നേതാവും മുഖ്യമന്ത്രിയുടെ പൊളിറ്റിക്കല്‍ സെക്രട്ടറിയുമായ പി ശശി വക്കീല്‍ നോട്ടീസ് അയച്ചു. സിപിഎം സംസ്ഥാന സെക്രട്ടറിക്ക് അന്‍വര്‍ നല്‍കിയ പരാതിക്കത്തിലെ ആരോപണങ്ങളിലാണ് വക്കീല്‍ നോട്ടീസ് അയച്ചത്.
പാര്‍ട്ടി സെക്രട്ടറിക്ക് നല്‍കിയ കത്ത് അന്‍വര്‍ പിന്നീട് മാധ്യമങ്ങളിലൂടെ പരസ്യപ്പെടുത്തിയിരുന്നു. ഈ ആരോപണങ്ങള്‍ പിന്‍വലിച്ച് ഖേദം പ്രകടിപ്പിക്കണമെന്നാണ് ശശി അയച്ചിരിക്കുന്ന വക്കീല്‍ നോട്ടീസില്‍ ആവശ്യപ്പെടുന്നത്. ആരോപണങ്ങള്‍ രാഷ്ട്രീയ ലക്ഷ്യത്തോടെയുള്ളതാണെന്ന് നോട്ടീസില്‍ കുറ്റപ്പെടുത്തുന്നു.
ആരോപണം ഉടന്‍ പിന്‍വലിച്ചില്ലെങ്കില്‍ ക്രിമിനല്‍ നടപടി സ്വീകരിക്കും. പൊതുസമ്മേളനങ്ങളിലും പത്രസമ്മേളനങ്ങളിലും ഉന്നയിച്ച ആരോപണങ്ങളും സിപിഎം സംസ്ഥാന സെക്രട്ടറി എംവി ഗോവിന്ദന് നല്‍കിയ പരാതികളിലും ഉന്നയിച്ച എല്ലാ ആരോപണങ്ങളും പിന്‍വലിച്ച് ഖേദം പ്രകടിപ്പിക്കണമെന്നാണ് ആവശ്യപ്പെട്ടിരിക്കുന്നത്.
അതേസമയം അഭിപ്രായം പറയാന്‍ നട്ടെല്ലുള്ള നേതാക്കളില്ലാത്തതിന്റെ ദുരന്തമാണു കേരളത്തിലെ സിപിഎം അനുഭവിക്കുന്നതെന്ന് പി.വി.അന്‍വര്‍ എംഎല്‍എ പറഞ്ഞു. മുഖ്യമന്ത്രിക്കു ശശിയെയും എം.ആര്‍.അജിത് കുമാറിനെയും പേടിയാണ്. പാര്‍ട്ടി ആരെയാണു പേടിക്കുന്നത്. കമ്യൂണിസ്റ്റ് പാര്‍ട്ടിയല്ലേ ഇതിനെല്ലാം ജനങ്ങളോട് ഉത്തരം പറയേണ്ടത്. എം.വി.ഗോവിന്ദന്‍ എന്തു നോക്കി നില്‍ക്കുകയാണെന്നും അന്‍വര്‍ ചോദിച്ചു. 'ദ് ഹിന്ദു' അഭിമുഖത്തിലെ വിവാദ പരാമര്‍ശത്തില്‍ മുഖ്യമന്ത്രി പിണറായി വിജയന്‍ മാപ്പു പറയണം. ന്യൂനപക്ഷ വിഭാഗത്തെ സംശയത്തിന്റെ നിഴലില്‍ നിര്‍ത്തുകയായിരുന്നു ലക്ഷ്യമെങ്കില്‍ മലപ്പുറത്തെ മറ്റു സമുദായക്കാരോടെങ്കിലും മാപ്പു പറയണമെന്ന് അന്‍വര്‍ ആവശ്യപ്പെട്ടു.
അപകടകരമായ രീതിയിലാണു കേരളത്തിലെ ആഭ്യന്തര വകുപ്പു പോകുന്നത്. പൂരം കലക്കലുമായി ബന്ധപ്പെട്ട അന്വേഷണ പ്രഹസനം അതിന്റെ തെളിവാണ്. എഡിജിപി സ്ഥലത്തുണ്ടായിട്ടും ഇടപെട്ടില്ലെന്ന് ഡിജിപി റിപ്പോര്‍ട്ടില്‍ പറയുന്നുണ്ടല്ലോ. വയറിളക്കമായിരുന്നുവെന്നു എഡിജിപി പറഞ്ഞാല്‍ എന്തു ചെയ്യും? അതിന്റെ മെഡിക്കല്‍ സര്‍ട്ടിഫിക്കറ്റുകൂടി ഹാജരാക്കിയാല്‍ മറ്റൊന്നും ചെയ്യാനില്ലല്ലോ. അന്വേഷണത്തിന്റെ അവസാനം സംഭവിക്കാന്‍ പോകുന്നത് ഇതൊക്കെയായിരിക്കും.
'ദ് ഹിന്ദു' അഭിമുഖത്തിലെ വിവാദ പരാമര്‍ശം മുഖ്യമന്ത്രിയുടേതു തന്നെയാണെന്നതില്‍ സംശയമില്ല. നേരത്തേയും സമാന പ്രസ്താവന അദ്ദേഹം നടത്തിയിട്ടുണ്ട്. പിആര്‍ ഏജന്‍സിക്കെതിരെയോ 'ദ് ഹിന്ദു'വിനെതിരെയോ നിയമ നടപടി സ്വീകരിക്കാത്തത് എന്തുകൊണ്ടാണ്. വാര്‍ത്താ സമ്മേളനത്തിലെ മുഖ്യമന്ത്രിയുടെ ചിരി ഉത്തരമില്ലാത്തവന്റെ രക്ഷപ്പെടലാണ്. സ്വര്‍ണക്കടത്ത് കേസില്‍ തന്നെക്കൂടി ഭാഗമാക്കി ജുഡീഷ്യല്‍ അന്വേഷണത്തിനു സര്‍ക്കാര്‍ തയാറുണ്ടോ? വ്യാപാരികള്‍ തമ്മിലുള്ള തര്‍ക്കത്തില്‍ ഇടപെട്ടു പി.ശശി പണം പറ്റിയതിന്റെ തെളിവ് പാര്‍ട്ടി സെക്രട്ടറിക്കു നല്‍കിയ കത്തിലുണ്ടെന്നും അന്‍വര്‍ പറഞ്ഞു.
അതേസമയം തനിക്കെതിരായ പി.വി അന്‍വര്‍ എംഎല്‍എയുടെ പരാമര്‍ശങ്ങളില്‍ പ്രതികരണവുമായി കെ.ടി ജലീല്‍. ആരാന്റെ കാലില്‍ നില്‍ക്കേണ്ട ഗതികേട് തനിക്കില്ലെന്നും എന്നും സ്വന്തം കാലിലെ നിന്നിട്ടുള്ളുവെന്നും ജലീല്‍ ഫേസ്ബുക്കില്‍ കുറിച്ചു. സ്വന്തംകാലില്‍ നില്‍ക്കാന്‍ ശേഷി ഇല്ലാത്തത് കൊണ്ടാണ് ജലീല്‍ തനിക്കെതിരെ സംസാരിക്കുന്നതെന്ന് അന്‍വര്‍ പറഞ്ഞിരുന്നു.
ജലീലിന്റെ കുറിപ്പ് ഇങ്ങനെയാണ്
മിസ്റ്റര്‍ പി.വി അന്‍വര്‍, ആരാന്റെ കാലില്‍ നില്‍ക്കേണ്ട ഗതികേട് എനിക്കില്ല. കെ.ടി ജലീല്‍ ഒരാളുടെയും കാലിലല്ല നില്‍ക്കുന്നത്. എന്നും സ്വന്തം കാലിലേ നിന്നിട്ടുള്ളൂ. 2006-ലെ തെരഞ്ഞെടുപ്പ് കാലത്ത് അതിസമ്പന്നനായ മഞ്ഞളാംകുഴി അലി എന്റെ തൊട്ട അടുത്ത മണ്ഡലമായ മങ്കടയിലാണ് മല്‍സരിച്ചത്. ഒരു 'വാള്‍പോസ്റ്റര്‍' പോലും അദ്ദേഹത്തോട് സംഭാവന ചെയ്യണമെന്ന് ഞാന്‍ ആവശ്യപ്പെട്ടിട്ടില്ലെന്നും ജലീല്‍ പറഞ്ഞു.
"
https://www.facebook.com/Malayalivartha























