വാക്കുതര്‍ക്കത്തിനൊടുവില്‍.... അച്ഛനും മകനും തമ്മിലുണ്ടായ വാക്കുതര്‍ക്കത്തിനിടെ നിലത്തുവീണു പരിക്കേറ്റ അച്ഛന് മരിച്ചു..

വാക്കുതര്‍ക്കത്തിനൊടുവില്‍.... അച്ഛനും മകനും തമ്മിലുണ്ടായ വാക്കുതര്‍ക്കത്തിനിടെ നിലത്തുവീണു പരിക്കേറ്റ അച്ഛന് മരിച്ചു..
കോട്ടുകാല്‍ പഞ്ചായത്തിലെ ചപ്പാത്ത് വാര്‍ഡില്‍ ചെമ്പകവിളയില്‍ സജീവ് (43) ആണ് മരിച്ചത്. സജീവിന്റെ മകന് വരുണ്‍ സജീവിനെ പോലീസ് കസ്റ്റഡിയിലെടുത്തു.
ഇന്നലെ രാത്രി പത്തരയോടെ സജീവും മൂത്തമകന് വരുണുമായി തര്‍ക്കവും തുടര്‍ന്ന് ഉന്തുംതള്ളലുമുണ്ടായി.ഇതിനിടയില്‍ വരുണ്‍ അച്ഛനെ തള്ളിമാറ്റിയപ്പോള്‍ വരാന്തയിലെ സിമെന്റ് കൈവരിയില്‍ തലയിടിച്ചു. സജീവ് എഴുന്നേറ്റെങ്കിലും വീണ്ടും തലചുറ്റി വീണ് തലയുടെ പിന്‍ഭാഗത്ത് മുറിവേല്‍ക്കുകയും അബോധാവസ്ഥയിലാകുകയുമായിരുന്നു.
രാത്രി പതിനൊന്നരയോടെ ആശുപത്രിയില്‍ എത്തിച്ചെങ്കിലും മരിച്ചതായി ഡോക്ടര്‍ അറിയിച്ചു. മൃതദേഹം ആശുപത്രിയില്‍ സൂക്ഷിച്ചിരിക്കുകയാണ്. വിഴിഞ്ഞം പോലിസ് സ്ഥലത്തെത്തി. അനിതയാണ് സജീവിന്റെ ഭാര്യ. മറ്റൊരു മകനും കൂടിയുണ്ട്.
"
https://www.facebook.com/Malayalivartha























