56 വര്‍ഷം മുന്‍പ് ലേ ലഡാക്കില്‍ വിമാനാപകടത്തില്‍ മരിച്ച മലയാളി സൈനികന് തോമസ് ചെറിയാന്റെ സംസ്കാരം ഇന്ന്...

56 വര്‍ഷം മുന്‍പ് ലേ ലഡാക്കില്‍ വിമാനാപകടത്തില്‍ മരിച്ച മലയാളി സൈനികന് തോമസ് ചെറിയാന്റെ സംസ്കാരം ഇന്ന്. പാങ്ങോട് സൈനിക ക്യാമ്പിലെ മോര്‍ച്ചറിയില്‍ സൂക്ഷിച്ച മൃതദേഹം രാവിലെ 10.30ഓടെ സൈനിക അകമ്പടിയോടെ പത്തനംതിട്ട ഇലന്തൂരിലെ കുടുംബ വീട്ടിലെത്തിക്കും. തുടര്‍ന്ന് പള്ളിയിലായിരിക്കും സംസ്കാരചടങ്ങുകള്‍ നടക്കുക.
പൊതുദര്‍ശനത്തിനും വീട്ടിലെ ചടങ്ങുകള്‍ക്കും ശേഷം പകല്‍ 12.30 ഓടെ വിലാപയാത്രയായി ഇലന്തൂര്‍ കാരൂര്‍ സെന്റ് പീറ്റേഴ്സ് പള്ളിയിലെത്തിക്കും. പള്ളിയിലും പൊതു ദര്‍ശനത്തിന് അവസരമൊരുക്കും.
തുടര്‍ന്ന് രണ്ട് മണിയോടെ സൈനിക ബഹുമതികളോടെ കാരൂര്‍ സെന്റ് പീറ്റേഴ്സ് ഓര്‍ത്തഡോക്സ് പള്ളിയില്‍ പ്രത്യേകം തയ്യാറാക്കിയ കല്ലറയിലാണ് സംസ്കാരം നടക്കുക. ഇന്നലെ ഉച്ചയ്ക്ക് ഒന്നരയോടെ വ്യോമസേന വിമാനത്തില്‍ തിരുവനന്തപുരത്ത് എത്തിച്ച മൃതദേഹം കേന്ദ്ര സംസ്ഥാന മന്ത്രിമാരും ബന്ധുക്കളും ചേര്‍ന്നാണ് ഏറ്റുവാങ്ങിയത്.
അതേസമയം 1968 ഫെബ്രുവരി ഏഴിനാണ് തോമസ് ചെറിയാന് സഞ്ചരിച്ചിരുന്ന സൈനിക വിമാനം അപകടത്തില്‍പ്പെട്ട് മഞ്ഞുമലയില്‍ കാണാതായത്. അന്ന് 22 വയസായിരുന്നു ആര്‍മിയില്‍ ക്രാഫ്റ്റ്സ്മാനായ തോമസ് ചെറിയാന് .
"
https://www.facebook.com/Malayalivartha























