Widgets Magazine 

26
Nov / 2026
Thursday
Forex Rates:

1 aed = 19.19 inr ● 1 aud = 50.27 inr ● 1 eur = 79.92 inr ● 1 gbp = 90.97 inr ● 1 kwd = 231.92 inr ● 1 qar = 19.36 inr ● 1 sar = 18.79 inr ● 1 usd = 70.49 inr ●

EDITOR'S PICK


രാഹുൽ മാങ്കൂട്ടത്തിലിനെതിരെ സർക്കാർ ഹൈക്കോടതിയിൽ; ഫോൺ പാസ്‌കോഡ് നൽകാൻ ബാധ്യസ്ഥനെന്ന് നിലപാട്...


'മറ്റൊരു വിസ്മയയാവാഞ്ഞത് ഭാഗ്യം'; വാഴ' പ്രൊഡക്ഷൻ മാനേജർ ഇന്ദ്രജിത്തിന്റെ വിവാഹ തട്ടിപ്പ് കേസിൽ ഞെട്ടിക്കുന്ന വെളിപ്പെടുത്തലുമായി പെൺകുട്ടിയുടെ കുടുംബം...


കർമ്മരംഗത്തെ പുത്തൻ ഉണർവ്വും സാമ്പത്തിക നേട്ടങ്ങളും; പ്രധാന നേട്ടങ്ങൾ ആർക്കൊക്കെ?


രാഷ്ട്രപതി ദ്രൗപദി മുർമു വെള്ളിയാഴ്ച ഗുരുവായൂർ ക്ഷേത്രദർശനം നടത്തും...


ഏറെ പ്രതീക്ഷിച്ചു പക്ഷെ കൈവിട്ടു... ആദ്യ 30ൽ തിളങ്ങി മലയാളി പെൺകുട്ടി; ആദ്യ 12ൽ ഇടംനേടാനാകാതെ കെസിയ ലിസ് മെജോയുടെ ലോകസുന്ദരിപ്പട്ട യാത്രയ്ക്ക് വിരാമം

ഞെട്ടി വിറച്ച് ജനങ്ങള്‍... ലബനന്‍ തലസ്ഥാനമായ ബെയ്‌റൂട്ടിലെ ജനവാസ മേഖലകളില്‍ ഇസ്രയേലിന്റെ കനത്ത ബോംബാക്രമണം

05 OCTOBER 2024 08:29 AM IST
മലയാളി വാര്‍ത്ത

ലോകം വലിയൊരു യുദ്ധ ഭീതിയിലാണ്. റഷ്യയും യുക്രൈനും തമ്മിലുള്ള യുദ്ധത്തിന് ശേഷം പശ്ചിമേഷ്യയില്‍ യുദ്ധ കാഹളം മുഴങ്ങുകയാണ്. പതിനായിരങ്ങള്‍ പലായനം തുടരുന്നതിനിടെ, ഇന്നലെയും ലബനന്‍ തലസ്ഥാനമായ ബെയ്‌റൂട്ടിലെ ജനവാസമേഖലകളില്‍ ഇസ്രയേല്‍ കനത്ത ബോംബാക്രമണം നടത്തി. കൊല്ലപ്പെട്ട ഹിസ്ബുല്ല മേധാവി ഹസന്‍ നസ്‌റുല്ലയുടെ പിന്‍ഗാമിയാകുമെന്ന കരുതപ്പെടുന്ന ഹാഷിം സഫീയുദ്ദീനെയും വധിച്ചെന്ന് അഭ്യൂഹമുണ്ട്.

വ്യാഴാഴ്ചത്തെ ബെയ്‌റൂട്ട് ആക്രമണത്തില്‍ ഹിസ്ബുല്ലയുടെ വാര്‍ത്താവിനിമയ ശൃംഖലയുടെ മേധാവി മുഹമ്മദ് റഷീദ് സഫാഖി കൊല്ലപ്പെട്ടു. ബെയ്‌റൂട്ടില്‍നിന്ന് 50 കിലോമീറ്റര്‍ അകലെ ലബനന്‍സിറിയ അതിര്‍ത്തിയിലെ തിരക്കേറിയ മസ്‌നാ ബോര്‍ഡര്‍ ക്രോസിങ് ബോംബിട്ടു തകര്‍ത്തു. സിറിയയില്‍നിന്ന് ഹിസ്ബുല്ലയ്ക്ക് ആയുധങ്ങളെത്തിച്ചിരുന്ന ഇവിടത്തെ തുരങ്കം തകര്‍ത്തെന്ന് ഇസ്രയേല്‍ പറഞ്ഞു.

കഴിഞ്ഞ രണ്ടാഴ്ചയ്ക്കിടെ ലബനനില്‍ നിന്ന് 4 ലക്ഷത്തിലേറെപ്പേരാണ് ഈ റോഡിലൂടെ സിറിയയിലേക്കു പലായനം ചെയ്തത്. കരയാക്രമണം തുടങ്ങിയതിനുശേഷം ബറ്റാലിയന്‍ കമാന്‍ഡര്‍മാര്‍ ഉള്‍പ്പെടെ 250 ഹിസ്ബുല്ല അംഗങ്ങളെ വധിച്ചതായി ഇസ്രയേല്‍ സൈന്യം അവകാശപ്പെട്ടു.

ലബനന്‍ സര്‍ക്കാര്‍ ഒരുക്കിയ 900 അഭയകേന്ദ്രങ്ങളും നിറഞ്ഞുകവിഞ്ഞതോടെ ആളുകള്‍ പാര്‍ക്കിലും തെരുവിലുമാണ് ഉറങ്ങുന്നത്. അതിനിടെ, ഇറാന്‍ വിദേശകാര്യമന്ത്രി അബ്ബാസ് അറാഗ്ചി ബെയ്‌റൂട്ടിലെത്തി.

ടെഹ്‌റാനില്‍ മൊസല്ല മസ്ജിദില്‍ വെള്ളിയാഴ്ച പ്രാര്‍ഥനയില്‍ പ്രസംഗിച്ച ഇറാന്‍ പരമോന്നത നേതാവ് ആയത്തുല്ല ഖമനയി, ഇറാന്‍ സൈന്യം ഇസ്രയേലില്‍ നടത്തിയ മിസൈല്‍ ആക്രമണങ്ങളെ പ്രശംസിച്ചു. ആവശ്യമെന്നു കണ്ടാല്‍ കൂടുതല്‍ ആക്രമണങ്ങള്‍ നടത്തുമെന്നും മുന്നറിയിപ്പു നല്‍കി. 5 വര്‍ഷത്തിനിടെ ഇതാദ്യമാണു ഖമനയി ടെഹ്‌റാനില്‍ വെള്ളിയാഴ്ച പ്രാര്‍ഥനയില്‍ പ്രസംഗിക്കുന്നത്. പള്ളിയെ കൂറ്റന്‍ പലസ്തീന്‍ പതാകകൊണ്ട് അലങ്കരിച്ചിരുന്നു. ലബനനിലെയും പലസ്തീനിലെയും പോരാളികള്‍ ചിന്തുന്ന രക്തം ഇറാന്‍ ജനതയുടെ നിശ്ചയദാര്‍ഢ്യത്തെ ദുര്‍ബലമാക്കുകയല്ല ബലപ്പെടുത്തുകയാണെന്നും ഇസ്രയേലിന്റെ സംരക്ഷണം എന്ന പേരുപറഞ്ഞ് മധ്യപൂര്‍വദേശത്തെ വിഭവങ്ങള്‍ കവര്‍ച്ച ചെയ്യുകയാണ് യുഎസിന്റെയും സഖ്യകക്ഷികളുടെയും ലക്ഷ്യമെന്നും ഖമനയി പറഞ്ഞു.

അതേസമയം, പലസ്തീനില്‍ വെസ്റ്റ്ബാങ്കിലെ തുല്‍കരിം അഭയാര്‍ഥിക്യാംപില്‍ ഇസ്രയേല്‍ നടത്തിയ ബോംബാക്രമണത്തില്‍ 29 പേര്‍ കൊല്ലപ്പെട്ടു. ഇതുവരെ ഗാസയില്‍ ഇസ്രയേല്‍ നടത്തിയ ആക്രമണങ്ങളില്‍ 41,802 പലസ്തീന്‍കാര്‍ കൊല്ലപ്പെട്ടു. 96,844 പേര്‍ക്കു പരുക്കേറ്റു.

നാലു ദിവസത്തിനിടെ നേതാക്കളുള്‍പ്പെടെ 250 ഹിസ്ബുല്ല സായുധസേനാംഗങ്ങളെ വധിച്ചതായി ഇസ്രയേല്‍ സൈന്യം. അഞ്ച് ബറ്റാലിയന്‍ കമാന്‍ഡര്‍മാരെയും പത്ത് കമ്പനി കമാന്‍ഡര്‍മാരെയും ആറ് പ്ലാറ്റൂണ്‍ കമാന്‍ഡര്‍മാരെയും വധിച്ചതായി സൈന്യം വ്യക്തമാക്കി. രണ്ടായിരത്തിലധികം സൈനിക കേന്ദ്രങ്ങളും തകര്‍ത്തു.

ഹിസ്ബുല്ല നേതാവ് മുഹമ്മദ് റാഷിദ് സഖാഫിയെ കഴിഞ്ഞ ദിവസം വധിച്ചതായി ഇസ്രയേല്‍ സൈന്യം പറഞ്ഞു. ബെയ്‌റൂട്ടില്‍ നടത്തിയ ആക്രമണത്തിലാണ് മുഹമ്മദ് റാഷിദ് സഖാഫിയെ വധിച്ചത്. 2000 മുതല്‍ ഹിസ്ബുല്ലയുടെ ടെലികമ്മ്യൂണിക്കേഷന്‍ വിഭാഗത്തിന്റെ മേധാവിയാണ്.

ഹിസ്ബുല്ല മേധാവി ഹസന്‍ നസ്‌റല്ലയെ ഇസ്രയേല്‍ കഴിഞ്ഞ മാസം അവസാനം കൊലപ്പെടുത്തിയിരുന്നു. തെക്കന്‍ ലബനനിലെ ബെയ്‌റൂട്ടില്‍ നടത്തിയ ബോംബാക്രമണങ്ങളിലാണ് ഹസന്‍ നസ്‌റല്ല കൊല്ലപ്പെട്ടത്. 32 വര്‍ഷമായി ഹിസ്ബുല്ലയുടെ മേധാവിയായിരുന്നു ഹസന്‍ നസ്‌റല്ല. വെള്ളിയാഴ്ച രണ്ട് സൈനികര്‍ കൊല്ലപ്പെട്ടതായി ഇസ്രയേല്‍ അധികൃതര്‍ വ്യക്തമാക്കി.

"

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

വിദ്യാര്‍ത്ഥിനിക്ക് മോശം സന്ദേശം അയച്ച അദ്ധ്യാപകന്‍ പിടിയില്‍  (8 hours ago)

പി ജയരാജന്റെ നീക്കം നിഷ്കളങ്കമല്ല ലക്ഷ്യം ഇ പിയുമല്ല കണ്ണൂരിൽ സി പി എം വെള്ളം കുടിക്കും...  (8 hours ago)

ഷാഫിയെ തീർക്കാൻ പ്ലാൻ ഷാഫിക്കൊരു ചുക്കും ഉണ്ടായിരുന്നില്ല മറിയാമ്മ നേരിട്ടിറങ്ങി വെട്ടി..! കൂടുതൽ പറയിപ്പിക്കരുതെന്ന് ഷാഫീക്ക  (8 hours ago)

3 മാസത്തിൽ 6 കുട്ടികളുടെ ആത്മഹത്യ.. തിരുവനന്തപുരത്തെ ഈ പ്രദേശത്തിൽ സംഭവിക്കുന്നത് ഞെട്ടലിൽ നാട്ടുകാർ, കാരണം  (8 hours ago)

തിരുപ്പരൻകുന്‍ട്രത്ത്, സുപ്രീം കോടതി ഉത്തരവ് വലിച്ചുകീറി..! ഉച്ചി പിള്ളയാർ ക്ഷേത്രത്തിൽ ഇന്നലെ രാത്രിയിൽ  (9 hours ago)

കൊല്ലത്ത് ഹോട്ടലില്‍ മുറി ഇല്ലെന്ന് പറഞ്ഞതിന് പിന്നാലെ മാനേജരെ വടിവാള്‍ കൊണ്ട് വെട്ടി  (9 hours ago)

ചക്കക്കൊമ്പനെ മയക്കുവെടിവച്ച് റേഡിയോ കോളര്‍ ഘടിപ്പിക്കാനുള്ള ഇന്നത്തെ ദൗത്യം അവസാനിപ്പിച്ചു  (10 hours ago)

പോക്‌സോ കേസ് പ്രതിയായ 21കാരനെ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തി  (11 hours ago)

പ്രതിധ്വനി ഐ.ടി കലോത്സവം 2026; എച്ച് ആന്‍ഡ് ആര്‍ ബ്ലോക്കിന് ഓവറോള്‍ ചാമ്പ്യന്‍ഷിപ്പ്: മന്ത്രി പി.സി. വിഷ്ണുനാഥ് സമ്മാനങ്ങള്‍ വിതരണം ചെയ്തു...  (12 hours ago)

രാഹുൽ മാങ്കൂട്ടത്തിലിനെതിരെ സർക്കാർ ഹൈക്കോടതിയിൽ; ഫോൺ പാസ്‌കോഡ് നൽകാൻ ബാധ്യസ്ഥനെന്ന് നിലപാട്...  (12 hours ago)

'മറ്റൊരു വിസ്മയയാവാഞ്ഞത് ഭാഗ്യം'; വാഴ' പ്രൊഡക്ഷൻ മാനേജർ ഇന്ദ്രജിത്തിന്റെ വിവാഹ തട്ടിപ്പ് കേസിൽ ഞെട്ടിക്കുന്ന വെളിപ്പെടുത്തലുമായി പെൺകുട്ടിയുടെ കുടുംബം...  (12 hours ago)

യുഎഇയിലെ വാഹനാപകടത്തില്‍ മരിച്ച രണ്ട് മലയാളികളെക്കൂടി തിരിച്ചറിഞ്ഞു  (12 hours ago)

പാര്‍ട്ടിക്കകത്തുള്ള ആര്‍ക്കെതിരെയും സൈബര്‍ ആക്രമണം നടത്തിയിട്ടില്ലെന്ന് രാഹുല്‍ മാങ്കൂട്ടത്തില്‍  (12 hours ago)

തമ്പ്രാനെന്ന്‌ വിളിപ്പിക്കും പാളേ കഞ്ഞി കുടിപ്പിക്കും എന്ന മനോഭാവമാണ്‌ യു.ഡി.എഫ്‌ നേതൃത്വത്തിനുള്ളത്‌; തൊഴിലാളികള്‍ക്കും, ജനങ്ങള്‍ക്കും നല്‍കിയ വാഗ്‌ദാനങ്ങള്‍ പാലിക്കുന്നില്ല; ആഞ്ഞടിച്ച് എല്‍.ഡി.എഫ്‌  (13 hours ago)

ഒരിടവേളയ്ക്കുശേഷം വീണ്ടും മഴയെത്തുന്നു മൂന്ന് ദിവസം ജാഗ്രതാ നിർദേശം; വിവിധ ജില്ലകളിൽ യെല്ലോ അലർട്ട്  (14 hours ago)

Malayali Vartha Recommends