നിയമസഭാ സമ്മേളനം ഈ മാസം 15ന് അവസാനിപ്പിക്കും...

നിയമസഭാ സമ്മേളനം ഈ മാസം 15ന് അവസാനിപ്പിക്കും... ഇന്നലെ തുടങ്ങിയ നിയമസഭാ സമ്മേളനം വെട്ടിച്ചുരുക്കാന്‍ കാര്യോപദേശക സമിതി തീരുമാനം. മൊത്തം എട്ടു ദിവസമാകും സമ്മേളനം.
നേരത്തെ 18 വരെ സമ്മേളിക്കാനായിരുന്നു ധാരണ. ഉപതിരഞ്ഞെടുപ്പു പ്രഖ്യാപനം അടക്കം ഉണ്ടാവാന്‍ സാദ്ധ്യതയുള്ള സാഹചര്യത്തിലാണ് സമ്മേളനം പരമാവധി ചുരുക്കുന്നത്.
ഒമ്പത് ബില്ലുകളാണ് ഇത്തവണത്തെ പരിഗണനയ്ക്കു വരുന്നത്. നാലു നിയമ നിര്‍മാണങ്ങളുടെ കരടിന് വ്യാഴാഴ്ച ചേര്‍ന്ന മന്ത്രിസഭായോഗം അനുമതി നല്‍കിയിരുന്നു. ഒക്ടോബര്‍ ഏഴു മുതല്‍ 11 വരെ നിയമസഭ ചേരും. 12, 13 തിയതികളില്‍ അവധി. തുടര്‍ന്ന് 14, 15 തീയതികളിലാവും സഭ ചേരുക.
"
https://www.facebook.com/Malayalivartha























