സംസ്ഥാന സ്പെഷ്യല്‍ സ്കൂള്‍ കലോത്സവം ഇന്ന് അവസാനിക്കും...

സംസ്ഥാന സ്പെഷ്യല്‍ സ്കൂള്‍ കലോത്സവം ഇന്ന് അവസാനിക്കും... രണ്ടാം ദിവസത്തെ മത്സരങ്ങള്‍ അവസാനിക്കുമ്പോള്‍ ആദ്യദിനവും രണ്ടാംദിനം പകുതിവരെയും മുന്നില്‍ നിന്ന തിരുവനന്തപുരത്തെ പിന്തള്ളി കോഴിക്കോട് (383) കിരീട പോരാട്ടത്തില്‍ മുന്നിലാണുള്ളത്. 344 പോയിന്റുള്ള തൃശൂരാണ് രണ്ടാമത്.
331 പോയിന്റുമായി മലപ്പുറമാണ് മൂന്നാം സ്ഥാനത്ത്. ആതിഥേയരായ കണ്ണൂര്‍ 175 പോയിന്റുമായി ഒമ്പതാം സ്ഥാനത്താണ്. വെള്ളിയാഴ്ച നാടോടിനൃത്തം, സംഘനൃത്തം, ഒപ്പന, ബാന്‍ഡ്മേളം, കഥാപ്രസംഗം, മിമിക്രി, കഥാരചന, ഉപകരണസംഗീതം, മാപ്പിളപ്പാട്ട്, മോണോ ആക്ട് തുടങ്ങിയവ അരങ്ങേറി.
സമാപന ദിവസമായ ശനിയാഴ്ച കേള്‍വിപരിമിതിയുള്ളവരുടെ തിരുവാതിര, മൈം, മോണോആക്ട്, ദേശീയഗാനം, പദ്യംചൊല്ലല്‍ എന്നിവയും കാഴ്ചപരിമിതിയുള്ളവരുടെ സംഘഗാനം, ശാസ്ത്രീയ സംഗീതം, കഥാകഥനം, പ്രസംഗം എന്നിവയും നടക്കും. സമാപന സമ്മേളനം വൈകുന്നേരം അഞ്ചിന് സ്പീക്കര്‍ എ എന്‍ ഷംസീര്‍ ഉദ്ഘാടനംചെയ്യും. ഭിന്നശേഷി കമീഷണര്‍ ഡോ. പി ടി ബാബുരാജ് സമ്മാനങ്ങള്‍ നല്‍കുന്നതാണ്.
"
https://www.facebook.com/Malayalivartha























