25 കോടി ആര്‍ക്ക് ? ഇനി മൂന്നുദിനം മാത്രം.... സംസ്ഥാന ഭാഗ്യക്കുറിയുടെ 2024 തിരുവോണം ബമ്പര്‍ വില്‍പ്പന 66 ലക്ഷത്തിലേയ്ക്ക്...

25 കോടി ആര്‍ക്ക് ? ഇനി മൂന്നുദിനം മാത്രം.... സംസ്ഥാന ഭാഗ്യക്കുറിയുടെ 2024 തിരുവോണം ബമ്പര്‍ വില്‍പ്പന 66 ലക്ഷത്തിലേയ്ക്ക്... നറുക്കെടുപ്പിന് ദിവസങ്ങള്‍ മാത്രം മുന്നില്‍ നില്ക്കവേ സംസ്ഥാന ഭാഗ്യക്കുറിയുടെ 2024 തിരുവോണം ബമ്പര്‍ വില്‍പ്പന തകൃതിയിലാകുന്നു. ആകെ 70 ലക്ഷം ടിക്കറ്റുകളാണ് ഭാഗ്യക്കുറി വകുപ്പ് നിലവില്‍ വില്‍ക്കുന്നതിനായി നല്‍കിയിട്ടുള്ളത്. നാലര ലക്ഷത്തോളം ടിക്കറ്റുകള്‍ മാത്രമാണ് ഇനി വിപണിയിലുള്ളതും. വരുന്ന മൂന്നു ദിവസം കൂടി മാത്രം അവശേഷിക്കെ ഇതു മുഴുവന്‍ വിറ്റുപോകുമെന്ന ഉറച്ച പ്രതീക്ഷയാണ് വകുപ്പിനുണ്ട്.
25 കോടി രൂപ ഒന്നാം സമ്മാനവും ഒരു കോടി രൂപ വീതം 20 പേര്‍ക്ക് നല്കുന്ന രണ്ടാം സമ്മാനവും 50 ലക്ഷം രൂപ മൂന്നാം സമ്മാനവും യഥാക്രമം 5 ലക്ഷവും 2 ലക്ഷവും നാലും അഞ്ചും സമ്മാനങ്ങളും 500 രൂപ അവസാന സമ്മാനവുമായാണ് തിരുവോണം ബമ്പര്‍ ജനങ്ങള്‍ക്ക് മുമ്പിലുള്ളത്.
ജില്ലാ അടിസ്ഥാനത്തില്‍ ഇക്കുറിയും പാലക്കാട് ജില്ലയാണ് വില്‍പ്പനയില്‍ മുന്നില്‍ നില്‍ക്കുന്നത്. സബ് ഓഫീസുകളിലേതുള്‍പ്പെടെ 1212300 ടിക്കറ്റുകളാണ് ഇവിടെ ഇതിനോടകം വിറ്റഴിക്കപ്പെട്ടത്. തിരുവനന്തപുരവും തൃശൂരും തൊട്ടു പിന്നില്‍ തന്നെയുണ്ട്. ആര്‍ക്കായിരിക്കും ഭാഗ്യം ലഭിക്കുകയെന്ന് മൂന്നു ദിനം കഴിഞ്ഞാല്‍ അറിയാം . ഒക്ടോബര്‍ ഒമ്പതിനാണ് നറുക്കെടുപ്പ് നടക്കുക.
"
https://www.facebook.com/Malayalivartha























