ഇത്രയ്ക്ക് പ്രതീക്ഷിച്ചില്ല... പിവി അന്‍വര്‍ എംഎല്‍എയുടെ പുതിയ പാര്‍ട്ടിയുടെ ഔദ്യോഗിക പ്രഖ്യാപനം ഇന്ന്; ഡെമോക്രാറ്റിക് മൂവ്മെന്റ് ഓഫ് കേരള അഥവാ ഡിഎംകെ!

പിവി അന്‍വര്‍ എംഎല്‍എ വീണ്ടും ഞെട്ടിച്ചിരിക്കുകയാണ്. പുതിയ പാര്‍ട്ടിയുടെ ഔദ്യോഗിക പ്രഖ്യാപനം ഇന്ന്. മഞ്ചേരിയില്‍ വെച്ചു നടക്കുന്ന രാഷ്ട്രീയ വിശദീകരണ സമ്മേളനത്തിലാണ് പാര്‍ട്ടി പ്രഖ്യാപനം. ഡെമോക്രാറ്റിക് മൂവ്മെന്റ് ഓഫ് കേരള എന്നാണ് പുതിയ പാര്‍ട്ടിയുടെ പേരന്നാണ് പുറത്ത് വരുന്ന വിവരം. തമിഴ്നാട്ടിലെ ഡിഎംകെയുടെ സഖ്യ കക്ഷിയായിട്ടാണ് പാര്‍ട്ടി കേരളത്തില്‍ പ്രവര്‍ത്തിക്കുക.
പിവി അന്‍വര്‍ കഴിഞ്ഞ ദിവസം രാത്രിയില്‍ ഡിഎംകെ നേതാവ് എംകെ സ്റ്റാലിനുമായി കൂടിക്കാഴ്ച്ച നടത്തിയിരുന്നു. ഡിഎംകെയുടെ നിരീക്ഷകര്‍ ഇന്ന് പി വി അന്‍വറിന്റെ പാര്‍ട്ടിയുടെ സമ്മേളന വേദിയില്‍ എത്തിയേക്കും. ഒരു ലക്ഷം ആളുകളെ ഇന്നത്തെ പരിപാടിയില്‍ പങ്കെടുപ്പിക്കുമെന്നാണ് പിവി അന്‍വര്‍ വ്യക്തമാക്കിയിരിക്കുന്നത്.
ഇടതു മുന്നണിയോടിടഞ്ഞ് കഴിഞ്ഞ ദിവസമാണ് അന്‍വര്‍ പാര്‍ട്ടി പ്രഖ്യാപനം നടത്തിയത്. വരുന്ന പഞ്ചായത്ത് തിരഞ്ഞെടുപ്പില്‍ കേരളമുടനീളം മത്സരിക്കുമെന്നാണ് പ്രഖ്യാപനം. മാത്രമല്ല, യുവാക്കള്‍ ഒപ്പമുണ്ടാകുമെന്നാണ് അന്‍വറിന്റെ പ്രതീക്ഷ. മലപ്പുറത്തെ മുന്‍ എസ്പി പി സുജിത്ത് ദാസിന് നേരെയുയര്‍ത്തിയ മരം മുറി ആരോപണവും മാമി തിരോധാനവും പിന്നീട് മുഖ്യമന്ത്രിയുടെ പൊളിറ്റിക്കല്‍ സെക്രട്ടറിയിലേക്കും എഡിജിപിയിലേക്കും നീണ്ട ആരോപണങ്ങളും അന്‍വറിന് ഭരണപക്ഷത്തിനുമിടയില്‍ വിള്ളല്‍ വീഴ്ത്തിയിരുന്നു.
വൈകാതെ മുഖ്യമന്ത്രിക്കെതിരെയും അന്‍വര്‍ രംഗത്തെത്തിയതോടെ പിണറായി വിജയനും സിപിഐഎമ്മും അന്‍വറിനെ തള്ളി. ഇതോടെ ഇനി ഭരണപക്ഷത്തിന്റെ ഭാഗമായിരിക്കില്ലെന്നും മുന്നണിയുടെ ഭാഗമല്ലെന്നും അന്‍വര്‍ പ്രഖ്യാപിച്ചു. ഇതോടെ നിലമ്പൂരില്‍ നടത്തിയ വിശദീകണയോഗത്തില് അന്‍വറിനെ പിന്തുണച്ച് ആയിരങ്ങളെത്തി. വൈകാതെയായിരുന്നു പാര്‍ട്ടി പ്രഖ്യാപനവും.
മഞ്ചേരിയില്‍ വച്ചാണ് പാര്‍ട്ടി പ്രഖ്യാപനം നടത്തുക. മഞ്ചേരിയില്‍ വച്ച് നടത്താന്‍ തീരുമാനിച്ച നയവിശദീകരണ യോഗം തീരുമാനിച്ച പ്രകാരം തന്നെ നടക്കുമെന്ന് അന്‍വര്‍ അറിയിച്ചു. മറിച്ചുള്ള പ്രചരണങ്ങള്‍ വസ്തുതാ വിരുദ്ധമാണെന്നും നിലവിലെ രാഷ്ട്രീയ സംവിധാനങ്ങളില്‍ കാതലായ മാറ്റം വരണമെന്നും അന്‍വര്‍ അറിഞ്ഞു. എല്ലാ രംഗത്തും കാലത്തിനനുസരിച്ചുള്ള മാറ്റമുണ്ടാകണം. ജനങ്ങള്‍ക്ക് വേണ്ടിയുള്ളതാവണം ഭരണവും നിയമങ്ങളുമെന്നും അത്തരം ഒരു രാഷ്ട്രീയമാണ് ലക്ഷ്യം വെക്കുന്നതെന്നും ഏവരുടെയും സാന്നിധ്യവും സഹകരണവും മഞ്ചേരിയില്‍ നടക്കുന്ന പരിപാടിയില്‍ ഉണ്ടാകണമെന്നും അന്‍വര്‍ ഫേസ്ബുക്ക് കുറിപ്പില്‍ പറഞ്ഞു.
അതേ സമയം, സിപിഎമ്മിനോട് ഇടഞ്ഞ പി.വി അന്‍വര്‍ ഡിഎംകെ മുന്നണിയിലേക്കെന്ന സൂചനയും പുറത്തുവന്നിരുന്നു. ചെന്നൈയിലെത്തി ഡിഎംകെ നേതാക്കളുമായി അന്‍വര്‍ ചര്‍ച്ച നടത്തിയതിന്റെ ചിത്രങ്ങളും പുറത്ത് വന്നിരുന്നു. ബിജെപിയെ ഫലപ്രദമായി പ്രതിരോധിക്കുന്ന മുന്നണിയെന്ന നിലയിലാണ് ഡിഎംകെയെ കണ്ടതെന്നും പാര്‍ട്ടി രൂപീകരിച്ച് മുന്നണിയുമായി സഹകരിക്കാന്‍ ചര്‍ച്ച നടത്തിയെന്നുമാണ് വിവരം. എന്നാല്‍ മുന്നണിയില്‍ ചേരുന്നതിനെ കുറിച്ച് അന്‍വര്‍ ഇതുവരെയും പ്രതികരിച്ചിട്ടില്ല.
എന്നാല്‍, അന്‍വറിന്റെ നീക്കം ഡിഎംകെ മുന്നണിയില്‍ ചേരാനെന്ന് സഹപ്രവര്ത്തകന് ഇ.എ. സുകു പറഞ്ഞു. കേരളത്തിലെ എല്‍ഡിഎഫ്, യുഡിഎഫ് മുന്നണികള്‍ ബിജെപിയെ ഫലപ്രദമായി പ്രതിരോധിക്കുന്നില്ല. അന്‍വര്‍ രൂപീകരിക്കുന്ന പുതിയ പാര്‍ട്ടിക്ക് ചേരാന്‍ കഴിയുന്നത് ഡിഎംകെ മുന്നണിയാണ്. ബിജെപിയെ ഫലപ്രദമായി പ്രതിരോധിക്കുന്നത് ഡിഎംകെയാണ്. ഇക്കാര്യത്തില്‍ കേരളത്തില്‍ എല്‍ഡിഎഫ്, യുഡിഎഫ് മുന്നണികള്‍ക്ക് പോരായ്മയുണ്ട്. മലയോര മേഖലയിലെ വന്യമൃഗശല്യം ഫലപ്രദമായി നേരിടാനും തമിഴ്നാട് സര്‍ക്കാരുമായി ചേര്‍ന്ന് പ്രവര്‍ത്തിക്കണം. ഇതും ഇപ്പോഴത്തെ നീക്കത്തിന്റെ ലക്ഷ്യമാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
https://www.facebook.com/Malayalivartha























