അസമില്‍ ജങ്കാര്‍ യാത്രക്കിടെ ആലപ്പുഴ സ്വദേശിയെ ബ്രഹ്മപുത്ര നദിയില്‍ കാണാതായി...

അസമില്‍ ജങ്കാര്‍ യാത്രക്കിടെ ആലപ്പുഴ സ്വദേശിയെ ബ്രഹ്മപുത്ര നദിയില്‍ കാണാതായി. ആലപ്പുഴ ആര്യാട് സ്വദേശി വിന്‍സന്റിനെയാണ് കാണാതായത്.
വിന്‍സന്റ് അസമിലേക്ക് പോയത് ഹൗസ്ബോട്ട് നിര്‍മ്മാണത്തിന് വേണ്ടിയാണ് . വൈകുന്നേരത്തോടെ ഒപ്പമുണ്ടായിരുന്ന സുഹൃത്തുക്കളാണ് വിന്‍സന്റിനെ കാണാതായ വിവരം വീട്ടുകാരെ അറിയിച്ചത്. ജങ്കാര്‍ യാത്രക്കിടെ പുഴയിലേക്ക് വീഴുകയായിരുന്നു എന്നാണ് സൂചനകളുള്ളത്.
പുഴയിലേക്ക് ചാടുകയായിരുന്നു എന്ന വിവരവും വീട്ടുകാര്‍ക്ക് ലഭ്യമായി. രണ്ട് ദിവസങ്ങള്‍ക്ക് മുമ്പാണ് വിന്‍സന്റ് മൂന്നുപേര്‍ക്കൊപ്പം ജോലിക്കായി അസമിലേക്ക് പോയത്.
ഇന്നലെ രാവിലെ 11ന് റയില്‍വേ സ്റ്റേഷനില്‍ എത്തി. പിന്നീട് ജങ്കാറില്‍ പണിസ്ഥലത്തേക്ക് പോകുന്നതിനിടെ നദിയില്‍ വീണെന്നാണ് വിവരം. വിന്‍സന്റിനെ കാണാനില്ലെന്ന് കുടുംബം പോലീസില്‍ പരാതി നല്‍കിയിട്ടുണ്ട്.
https://www.facebook.com/Malayalivartha























