സംസ്ഥാനത്ത് റേഷന്‍ മസ്റ്ററിങ് പുരോഗമിക്കുന്നു... സമയപരിധി എട്ടാം തിയതി വരെ

സംസ്ഥാനത്ത് റേഷന്‍ മസ്റ്ററിങ് പുരോഗമിക്കുന്നു... സമയപരിധി എട്ടാം തിയതി വരെ. മുന്‍ഗണനാ റേഷന്‍ കാര്‍ഡുകളായ മഞ്ഞ, പിങ്ക് കാര്‍ഡുകളില്‍ അംഗങ്ങളായ 1.05 കോടിയില്‍ പരം ആളുകളാണ് ഇതുവരെ മസ്റ്ററിങ് നടത്തിയത്.
48 ലക്ഷത്തില്‍പരം പേര്‍ കൂടി ഇനിയും മസ്റ്ററിങ് നടത്താനുണ്ട്. മഞ്ഞ, പിങ്ക് എന്നിവയില്‍ 1.53 കോടി അംഗങ്ങളാണ് ഉള്ളത്. ഇതില്‍ 68.5 ശതമാനം പേരുടെ മാത്രമാണ് മസ്റ്ററിങ് പൂര്‍ത്തിയായത്. അതിനാല്‍ സമയം നീട്ടിനല്‍കണമെന്ന് വ്യാപാരികളുടെ സംഘടനകളുടെ ആവശ്യം.
കേന്ദ്ര സര്‍ക്കാരിന്റെ നിര്‍ദേശപ്രകാരമാണ് സംസ്ഥാനം മസ്റ്ററിങ് നടത്താന്‍ തീരുമാനമെടുത്തത്. ഗുണഭോക്താക്കളെ തിരിച്ചറിയുന്നതിന്റെ ഭാഗമായി (ഇകൈവൈസി) മുഴുവന്‍ മുന്‍ഗണനാ കാര്‍ഡ് അംഗങ്ങളും റേഷന്‍ കടകളിലെത്തി ഇ പോസ് യന്ത്രങ്ങളില്‍ വിരല്‍ പതിപ്പിച്ച് ബയോ മസ്റ്ററിങ് നടത്തേണ്ടതാണ്.
കിടപ്പുരോഗികള്‍, വിരലടയാളത്തിലൂടെ ബയോ മെട്രിക് വിവരങ്ങള്‍ പതിയാത്തവര്‍, 10 വയസ്സിനു താഴെയുള്ള കുട്ടികള്‍ എന്നിവരുടെ മസ്റ്ററിങ് നടത്താന്‍ പ്രത്യേക സംവിധാനം ഇനിയും തുടങ്ങിയിട്ടില്ല.
താലൂക്ക് സപ്ലൈ ഓഫിസുകളില്‍ അറിയിച്ചാല്‍ കിടപ്പുരോഗികളുടെ വീട്ടിലെത്തുമെന്ന് അധികൃതര്‍ . സൗജന്യ റേഷന്‍ ലഭിക്കുന്നവര്‍ തുടര്‍ന്നും അര്‍ഹരാണെന്ന് ഉറപ്പിക്കാനാണ് ബയോമെട്രിക് വിവരങ്ങളിലൂടെ മസ്റ്ററിങ് നടത്തുന്നത്. മസ്റ്ററിങ് സമയത്ത് റേഷന്‍ കാര്‍ഡും ആധാര്‍ കാര്‍ഡും നിര്‍ബന്ധമായും കരുതേണ്ടതാണ്.
"
https://www.facebook.com/Malayalivartha























