ഈ വര്‍ഷം മണ്ഡല - മകരവിളക്ക് കാലത്ത് ദര്‍ശനത്തിന് ഓണ്‍ലൈന്‍ ബുക്കിംഗ് മാത്രം... സ്‌പോട്ട് ബുക്കിംഗ് പൂര്‍ണമായി നിറുത്തലാക്കും

ഈ വര്‍ഷം മണ്ഡല - മകരവിളക്ക് കാലത്ത് ദര്‍ശനത്തിന് ഓണ്‍ലൈന്‍ ബുക്കിംഗ് മാത്രം... സ്‌പോട്ട് ബുക്കിംഗ് പൂര്‍ണമായി നിറുത്തലാക്കും
ഈ വര്‍ഷം മണ്ഡല - മകരവിളക്ക് കാലത്ത് ദര്‍ശനത്തിന് ഓണ്‍ലൈന്‍ ബുക്കിംഗ് മാത്രം മതിയെന്ന് സര്‍ക്കാര്‍ തീരുമാനം. സ്‌പോട്ട് ബുക്കിംഗ് പൂര്‍ണമായി നിറുത്തലാക്കും. ഇതോടെ ബുക്കിംഗ് ഇല്ലാതെ നേരിട്ട് നിലയ്ക്കലും പമ്പയിലും എത്തുന്ന ഭക്തര്‍ മടങ്ങേണ്ടിവരുമെന്ന്ആശങ്ക.
മുഖ്യമന്ത്രിയുടെ അദ്ധ്യക്ഷതയില്‍ ഇന്നലെ ചേര്‍ന്ന ശബരിമല അവലോകന യോഗത്തിലാണ് തീരുമാനം. തിരക്ക് ഏറുമ്പോള്‍ പ്രതിഷേധവും സംഘര്‍ഷവും ഒഴിവാക്കാനാണിത്. എന്നാല്‍ അന്യ സംസ്ഥാനക്കാര്‍ ഉള്‍പ്പെടെ ആയിരക്കണക്കിന് തീര്‍ത്ഥാടകരാണ് ബുക്ക് ചെയ്യാതെ നേരിട്ട് പമ്പയിലെത്തുന്നത്. ഇവരെ മല കയറാന്‍ അനുവദിക്കുമോ എന്നതില്‍ വ്യക്തതയില്ല. മുന്‍ വര്‍ഷങ്ങളില്‍ പന്തളം, ചെങ്ങന്നൂര്‍, നിലയ്ക്കല്‍, പമ്പ എന്നിവിടങ്ങളില്‍ സ്‌പോട്ട് ബുക്കിംഗ് ഉണ്ടായിരുന്നു.
തീര്‍ത്ഥാടനത്തിന്റെ അവസാന വേളയില്‍ സ്‌പോട്ട് ബുക്കിംഗ് നിലയ്ക്കലും പമ്പയിലും മാത്രമാക്കിയിരുന്നു. കഴിഞ്ഞതവണ തിരക്കേറിയ ദിവസങ്ങളില്‍ അയ്യായിരത്തിലേറെ ഭക്തര്‍ പ്രതിദിനം ഇങ്ങനെ എത്തിയെന്നാണ് അനൗദ്യോഗിക കണക്കുകളുള്ളത്.എരുമേലിയില്‍ നിന്ന് പരമ്പരാഗത പാത വഴി ഉള്‍വനത്തിലൂടെ നടന്നെത്തുന്ന സംഘങ്ങളും ഓണ്‍ലൈനില്‍ ബുക്ക് ചെയ്യുന്നവരല്ല.
കാരണം അവര്‍ക്ക് നിശ്ചിത സമയം പാലിക്കാന്‍ കഴിയില്ല. കഴിഞ്ഞ തവണ ഇങ്ങനെ വന്ന ഇരുപതിനായിരത്തിലേറെ പേര്‍ പമ്പയില്‍ സ്‌പോട്ട് ബുക്കിംഗ് നടത്തിയാണ് മല ചവിട്ടിയത്.
ഈ സാഹചര്യത്തില്‍ സ്‌പോട്ട് ബുക്കിംഗ് ഇല്ലാതിരിക്കുകയും ഭക്തരെ തടയുകയും ചെയ്യുമ്പോള്‍ പ്രതിഷേധം ശക്തമാകാന്‍ സാധ്യതയേറെയാണ്.
"
https://www.facebook.com/Malayalivartha























