ഗുരുവായൂര്‍ ദേവസ്വത്തിന്റെ പേരിലുള്ള സ്വര്‍ണ നിക്ഷേപത്തില്‍ 869.20 കിലോഗ്രാം സ്വര്‍ണം...

ഗുരുവായൂര്‍ ദേവസ്വത്തിന്റെ പേരിലുള്ള സ്വര്‍ണ നിക്ഷേപത്തില്‍ 869.20 കിലോഗ്രാം സ്വര്‍ണം... ഗുരുവായൂര്‍ ദേവസ്വത്തിന്റെ പേരിലുള്ള സ്വര്‍ണ നിക്ഷേപ പദ്ധതികളുടെ കണക്കുകള്‍ പുറത്ത്.
നാല് നിക്ഷേപ പദ്ധതികളിലായി 869.20 കിലോഗ്രാം സ്വര്‍ണമാണ് ഗുരുവായൂരപ്പന്റെ പേരിലുള്ളത്. കഴിഞ്ഞ സാമ്പത്തികവര്‍ഷം ദേവസ്വത്തിന് 7.03 കോടി രൂപ പലിശയായും ലഭിച്ചതായും വിവരാവകാശ രേഖയില്‍ പറയുന്നു. അതിനുമുന്പുള്ള വര്‍ഷങ്ങളില്‍ 6.53 കോടി രൂപ വീതമാണ് ഗുരുവായൂര്‍ ദേവസ്വത്തിലേക്ക് പലിശയായി ലഭ്യമായത്.
2019 മാര്‍ച്ച്, ജൂണ്‍ മാസങ്ങളിലും 2020 ജനുവരി 26-നും 2023 നവംബര്‍ 21-നുമാണ് ഈ നിക്ഷേപങ്ങള്‍ നടത്തിയത്. വിവരാവകാശപ്രവര്‍ത്തകനായ എം കെ ഹരിദാസിന്റെ ചോദ്യത്തിനാണ് ഗുരുവായൂര്‍ ദേവസ്വം ബോര്‍ഡ് മറുപടി നല്‍കിയത്.
സ്വര്‍ണ നിക്ഷേപം കൂടാതെ നിത്യോപയോഗത്തിനുള്‍പ്പെടെ നിലവില്‍ 141.63 കിലോഗ്രാം സ്വര്‍ണം ദേവസ്വത്തിന്റെ പക്കലുണ്ട്. ഇതിനുപുറമെ കല്ലടക്കമുള്ള 73.93 കിലോഗ്രാം സ്വര്‍ണവുമുണ്ട്.
" f
https://www.facebook.com/Malayalivartha























