അമ്പലത്തറ കണ്ണോത്ത് സ്ത്രീയെ ഭര്‍ത്താവ് വെട്ടിക്കൊലപ്പെടുത്തിയശേഷം സ്റ്റേഷനില്‍ കീഴടങ്ങി

അമ്പലത്തറ കണ്ണോത്ത് സ്ത്രീയെ ഭര്‍ത്താവ് വെട്ടിക്കൊലപ്പെടുത്തിയശേഷം സ്റ്റേഷനില്‍ കീഴടങ്ങി. കണ്ണോത്ത് കക്കാട്ടെ കെ.ദാമോദരനാണ് ഭാര്യ എന്‍.ടി.ബീനയെ വീടിനകത്തുവച്ച് വെട്ടി കൊലപ്പെടുത്തിയത്.
ബന്ധുക്കളെ വിളിച്ചറിയിച്ച ശേഷം രാവിലെ അമ്പലത്തറ പൊലീസ് സ്റ്റേഷനില്‍ കീഴടങ്ങുകയായിരുന്നു. ഇന്ന് പുലര്‍ച്ചെ രണ്ടരയോടെയാണ് സംഭവം. ഇവരുടെ ഏക മകന് വിശാല്‍ ഡല്‍ഹിയില്‍ മൊബൈല്‍ ടെക്നീഷ്യനാണ്. കൊലപാതക കാരണം വ്യക്തമല്ല. ജില്ലാ പൊലീസ് മേധാവി ഡി.ശില്പ, ഡിവൈഎസ്പി വി.വി.മനോജ്, അമ്പലത്തറ സിഐ ടി.ദാമോദരന്‍ എന്നിവരുടെ നേതൃത്വത്തില്‍ സംഭവ സ്ഥലത്ത് പൊലീസ് പരിശോധന നടക്കുന്നു. വിരലടയാള വിദഗ്ധരും പരിശോധനയ്ക്കായി എത്തി.
https://www.facebook.com/Malayalivartha























