എഡിജിപി എംആര്‍ അജിത്കുമാറിനെതിരെ ഉയര്‍ന്ന ആരോപണങ്ങളില്‍ ഡിജിപി ഷേഖ് ദര്‍വേഷ് സാഹിബ് അന്വേഷണ റിപ്പോര്‍ട്ട് സമര്‍പ്പിച്ചതിനെ തുടര്‍ന്ന് ക്ലിഫ് ഹൗസില്‍ നിര്‍ണായക യോഗം...

എഡിജിപി എംആര്‍ അജിത്കുമാറിനെതിരെ ഉയര്‍ന്ന ആരോപണങ്ങളില്‍ ഡിജിപി ഷേഖ് ദര്‍വേഷ് സാഹിബ് അന്വേഷണ റിപ്പോര്‍ട്ട് സമര്‍പ്പിച്ചതിനെ തുടര്‍ന്ന് ക്ലിഫ് ഹൗസില്‍ നിര്‍ണായക യോഗം.
മുഖ്യമന്ത്രി പിണറായി വിജയന്റെ പൊളിറ്റിക്കല്‍ സെക്രട്ടറി പി ശശി, പ്രൈവറ്റ് സെക്രട്ടറി കെ കെ രാഗേഷ്, അഡീഷണല്‍ പ്രൈവറ്റ് സെക്രട്ടറി സിഎം രവീന്ദ്രന് എന്നിവര്‍ ക്ലിഫ് ഹൗസിലെത്തി മുഖ്യമന്ത്രിയുമായി കൂടിക്കാഴ്ച നടത്തി. ഡിജിപിയും മുഖ്യമന്ത്രിയുമായി കൂടിക്കാഴ്ച നടത്താനെത്തി.
കഴിഞ്ഞ ദിവസം രാത്രി എട്ടോടെ ഡിജിപി നേരിട്ടാണ് 300 പേജുള്ള റിപ്പോര്‍ട്ട് ആഭ്യന്തര സെക്രട്ടറി ബിശ്വനാഥ് സിന്‍ഹയ്ക്ക് കൈമാറിയത്. അതേസമയം, ശബരിമല തീര്‍ത്ഥാടനവുമായി ബന്ധപ്പെട്ട് ഇന്നലെ നടന്ന അവലോകന യോഗത്തില്‍ അജിത്കുമാറിനെ പങ്കെടുപ്പിച്ചില്ല.
മുഖ്യമന്ത്രിയുടെ ഓഫീസ് വിലക്കുകയായിരുന്നു. ആര്‍എസ്എസ് നേതാക്കളുമായുള്ള കൂടികാഴ്ച, പിവി അന്‍വര്‍ എംഎല്‍എ ഉന്നയിച്ച മാമി തിരോധാനക്കേസ്, പൂരംകലക്കല്‍ തുടങ്ങിയ ആരോപണങ്ങള്‍ക്ക് ഇടയാക്കിയ സാഹചര്യം, ക്രമസമാധന ചുമതലയുള്ള എഡിജിപിയുടെ ജാഗ്രത കുറവ് തുടങ്ങിയ കാര്യങ്ങളൊക്കെ ഡിജിപി റിപ്പോര്‍ട്ടില്‍ ചൂണ്ടിക്കാണിക്കുന്നുണ്ട്.
"
https://www.facebook.com/Malayalivartha























