സങ്കടം അടക്കാനാവാതെ.... ബൈക്കപകടത്തില്‍ പരിക്കേറ്റ യുവതി മരിച്ചതിന് പിന്നാലെ ഒപ്പമുണ്ടായിരുന്ന ആണ് സുഹൃത്ത് ജീവനൊടുക്കി...

സങ്കടം അടക്കാനാവാതെ.... ബൈക്കപകടത്തില്‍ പരിക്കേറ്റ യുവതി മരിച്ചതിന് പിന്നാലെ ഒപ്പമുണ്ടായിരുന്ന ആണ് സുഹൃത്ത് ജീവനൊടുക്കി...
ഇന്നലെ വൈകുന്നേരം മാമല്ലപുരത്താണ് അപകടം നടന്നത്. മധുരാന്തകം സ്വദേശി സബ്രീനയാണ് (21) അപകടത്തില്‍ മരിച്ചത്. ബൈക്ക് ഓടിച്ച യോഗേശ്വരന് (20) ആണ് ജീവനൊടുക്കിയത്.
രണ്ടു പേരും ചേര്‍ന്ന് യോഗേശ്വരന്റെ ബൈക്കില്‍ മാമല്ലപുരത്തേക്ക് പോവുകയായിരുന്നെന്ന് പൊലീസ് പറഞ്ഞു. പൂഞ്ചേരി ജങ്ഷനില്‍ വെച്ച് പുതുച്ചേരി റോഡ് ട്രാന്‍സ്പോര്‍ട്ട് കോര്‍പറേഷന്റെ ബസ് ഇവരുടെ ബൈക്കില്‍ ഇടിക്കുകയായിരുന്നു. അപകടത്തില്‍ റോഡിലേക്ക് തലയിടിച്ചുവീണ സബ്രീനക്ക് ഗുരുതര പരിക്കേറ്റു. ഇവര്‍ ഹെല്‍മറ്റ് ധരിച്ചിരുന്നില്ല. ഉടന്‍ ആശുപത്രിയിലെത്തിച്ചെങ്കിലും ജീവന് നഷ്ടപ്പെട്ടു.
സബ്രീനയുടെ മരണവിവരം അറിഞ്ഞതും യോഗേശ്വരന് ആശുപത്രിയില്‍ നിന്ന് പുറത്തേക്ക് ഓടി ഒരു ബസിനു മുന്നില്‍ ചാടുകയായിരുന്നു. ഇയാള്‍ സംഭവസ്ഥലത്തുതന്നെ മരിച്ചു. രണ്ട് സംഭവത്തിലും ചെങ്കല്‍പേട്ട് പൊലീസ് കേസെടുത്തു.
"
https://www.facebook.com/Malayalivartha























