സ്റ്റാലിനും പിണറായിക്കും ഒടുക്കലത്തെ ഞെട്ടൽ! DMKയെ വലിച്ചെടുത്ത് അൻവറിന്റെ പൂഴിക്കടകൻ.. അപ്പറം പാക്കലാം തമ്പി

പി.വി. അൻവർ വിളിച്ചു ചേർത്ത നയ വിശദീകരണ യോഗം തുടങ്ങി, മഞ്ചേരിയിലേക്ക് ഉറ്റുനോക്കി രാഷ്ട്രീയ കേരളം. മുഖ്യമന്ത്രി പിണറായി വിജയനെയും CPM നെയും അതിരൂക്ഷമായ ഭാഷയിൽ വിമർശിച്ചാണ് പി.വി അൻവർ പ്രസംഗം തുടങ്ങിയത്. തൃശ്ശൂരിൽ ബിജെപിക്ക് മുഖ്യമന്ത്രി പരവതാനി വിരിച്ചു കൊടുത്തു. വരുന്ന നിയമസഭാ ഉപതിരഞ്ഞെടുപ്പിൽ ബിജെപിക്ക് വേണ്ടി വോട്ട് കച്ചവടം നടത്തുകയാണ് മുഖ്യമന്ത്രി.
സിപിഎം പ്രവർത്തകർക്ക് വേണ്ടിയാണ് താൻ പോരാട്ടത്തിന് ഇറങ്ങിയത്. സിപിഎമ്മിന് വേണ്ടി താൻ പതിനായിരക്കണക്കിന് ആളുകളെ ശത്രുക്കളാക്കി. പക്ഷെ മുഖ്യമന്ത്രി തന്നെ കള്ളക്കടത്തുകാരനാക്കാനാണ് ശ്രമിച്ചത്. താൻ നേതൃത്വം നൽകി രൂപികരിച്ച DMK രാഷ്ട്രീയ പാർട്ടിയല്ല. ഭാവിയിൽ സംഘടന ഒരു രാഷ്ട്രീയ പാർട്ടിയായി മാറിയേക്കുമെന്ന സൂചയും അൻവർ നൽകി.
പാർട്ടിയിലോ മുന്നണിയിലോ എടുക്കില്ലെന്ന് നിലപാടിലാണ് ഡിഎംകെ നേതൃത്വം. കേരളത്തിലെ എൽഡിഎഫ് പാർലമെന്ററി പാർട്ടിയിൽ നിന്ന് പുറത്താക്കിയ ആളെ എടുക്കുന്നത് മുന്നണി മര്യാദയ്ക്ക് വിരുദ്ധമാണെന്ന് DMK വക്താവ് ടികെഎസ് ഇളങ്കോവൻ പറഞ്ഞു. വിഷയത്തിൽ അന്തിമ തീരുമാനം മുഖ്യമന്ത്രി സ്റ്റാലിൻ എടുക്കുമെന്നും ഇളങ്കോവൻ വ്യക്തമാക്കി.
അതിനിടെ, DMKയുടെ കൊടി കെട്ടിയും ഷാളണിഞ്ഞും അൻവറിന് പിന്തുണയുമായി മഞ്ചേരിയിലേക്ക് നൂറു കണക്കിന് പേരാണ് എത്തുന്നത്. എന്നാൽ പ്രവർത്തകർ പൊതു സമ്മേളനത്തിൽ പങ്കെടുക്കുന്നത് പാർട്ടിയുടെ അറിവോടെയല്ലെന്നാണ് DMKയുടെ വിശദീകരണം. DMK മുന്നണിയിലെ പ്രധാന കക്ഷിയാണ് സിപിഎമ്മെന്നും അവരെ പിണക്കുന്ന നയം സ്വീകരിക്കില്ലെന്നും അൻവറിന്റെ പൊതുസമ്മേളനത്തിനു മുന്നോടിയായി DMK വ്യക്തമാക്കിയിട്ടുണ്ട്.
പൊതുസമ്മേളനത്തിനു മുന്നോടിയായി ഡിഎംകെ പതാകയുമായി പ്രവർത്തകർ അൻവറിന്റെ വീടിനു മുന്നിലും എത്തിയിരുന്നു. നീലഗിരിയിലുള്ള ഡിഎംകെ പ്രവർത്തകർ യോഗത്തിനെത്തിയിട്ടുണ്ട്. ഇവർക്ക് വഴിക്കടവിൽ അൻവർ അനുകൂലികൾ സ്വീകരണമൊരുക്കിയിരുന്നു. താൻ രൂപീകരിക്കുക രാഷ്ട്രീയ പാർട്ടിയല്ലെന്നും സാമൂഹിക സംഘടനയാണെന്നുമാണ് അൻവറിന്റെ വിശദീകരണം.
അൻവറുമായി ചെന്നെെയിൽ ഡിഎംകെ നേതാക്കൾ ചർച്ച നടത്തിയിരുന്നു. ചർച്ചയുടെ വിവരങ്ങൾ പുറത്തുവിട്ടിട്ടില്ല. മുതിർന്ന നേതാവും മന്ത്രിയുമായ സെന്തിൽ ബാലാജി വഴിയാണ് അൻവറിന്റെ നീക്കങ്ങൾ. എന്നാൽ സ്റ്റാലിനുമായി നല്ല ബന്ധം പുലർത്തുന്ന മുഖ്യമന്ത്രി പിണറായി വിജയനെ പിണക്കാൻ നിലവിൽ DMK തയ്യാറാകാൻ സാദ്ധ്യതയില്ല.
ഈ സാഹചര്യത്തിൽ അൻവറിന്റെ DMK മുന്നണി പ്രവേശനം നടക്കാനിടയില്ലെന്നാണ് സൂചന.ഡെമോക്രാറ്റിക് മൂവ്മെന്റ് ഒഫ് കേരള (DMK) എന്ന പേരിൽ പുതിയ സംഘടന രൂപവത്കരിക്കുന്ന കാര്യം അൻവർ പ്രഖ്യാപിച്ചിരുന്നു. ഇതൊരു രാഷ്ട്രീയ പാർട്ടിയല്ല സോഷ്യൽ മൂവ്‌മെന്റ് മാത്രമാണെന്നാണ് അൻവർ വാർത്താസമ്മേളനത്തിൽ വ്യക്തമാക്കിയിരുന്നു. തദ്ദേശ തെരഞ്ഞെടുപ്പിലും ഉപതെരഞ്ഞെടുപ്പുകളിലടക്കം മത്സരിക്കുമെന്നും എന്നാൽ സംഘടനയുടെ ഇപ്പോഴത്തെ പേരിലാകുമോ അതെന്ന് പറയാനാവില്ലെന്നും അദ്ദേഹം വ്യക്തമാക്കി.
https://www.facebook.com/Malayalivartha























