ക്രമസമാധാന ചുമതലയില്‍ നിന്നു എഡിജിപി എംആര്‍ അജിത് കുമാറിനെ മാറ്റി സര്‍ക്കാര്‍... ബറ്റാലിയന്‍ എഡിജിപി സ്ഥാനത്ത് അജിത്ത് കുമാര്‍ തുടരും, മനോജ് എബ്രാഹാണ് ക്രമസമാധാന ചുമതലയുള്ള പുതിയ എഡിജിപി

ക്രമസമാധാന ചുമതലയില്‍ നിന്നു എഡിജിപി എംആര്‍ അജിത് കുമാറിനെ മാറ്റി സര്‍ക്കാര്‍... ബറ്റാലിയന്‍ എഡിജിപി സ്ഥാനത്ത് അജിത്ത് കുമാര്‍ തുടരും, മനോജ് എബ്രാഹാണ് ക്രമസമാധാന ചുമതലയുള്ള പുതിയ എഡിജിപി
36 ദിവസങ്ങള്‍ക്കൊടുവിലാണ് നടപടി. ആര്‍എസ്എസ് നേതാവിനെ കണ്ടതിലാണ് നടപടി. ക്രമസമാധാന ചുമതലയുള്ള എഡിജിപിയായി നില്‍ക്കുമ്പോള്‍ തന്നെ അജിത് കുമാര്‍ ബറ്റാലിയന്‍ എഡിജിപി സ്ഥാനവും വഹിച്ചിട്ടുണ്ടായിരുന്നു. എഡിജിപിക്കെതിരായ അന്വേഷണ റിപ്പോര്‍ട്ട് ഡിജിപി കഴിഞ്ഞ ദിവസം സര്‍ക്കാരിനു കൈമാറിയതിനു പിന്നാലെയാണ് നടപടി.
ഭരണ കക്ഷി എംഎല്‍എയായിരുന്ന പിവി അന്‍വര്‍ തൊടുത്തുവിട്ട വിവാദ സംഭവങ്ങളാണ് നടപടിയിലേക്കെത്തിയിരിക്കുന്നത്. സര്‍ക്കാര്‍ നടപടി വൈകുന്നത് പ്രധാന ഘടക കക്ഷിയായ സിപിഐക്ക് അതൃപ്തി ഉണ്ടാക്കിയിരുന്നു. അജിത് കുമാറിനെ മാറ്റണമെന്ന നിലപാടില്‍ അവര്‍ ഉറച്ചു നില്‍ക്കുകയും അതു പരസ്യമായി തന്നെ പറയുകയുമുണ്ടായി.
കഴിഞ്ഞ ദിവസമാണ് അജിത് കുമാറിനെതിരായ അന്വേഷണ റിപ്പോര്‍ട്ട് ഡിജിപി സര്‍ക്കാരിന് കൈമാറിയത്. പിന്നാലെയാണ് നടപടി. പിവി അന്‍വറിന്റെ ആരോപണങ്ങളെ കൂടാതെ എഡിജിപി- ആര്‍എസ്എസ് കൂടിക്കാഴ്ചയെ കുറിച്ചും റിപ്പോര്‍ട്ടില്‍ പരാമര്‍ശമുണ്ടായിരുന്നു.
അന്വേഷണത്തിന്റെ സമയപരിധി ഈ മാസം 3 ന് അവസാനിച്ചിരുന്നു. എന്നാല്‍ സര്‍ക്കാരിന് റിപ്പോര്‍ട്ട് നല്‍കുന്നത് താമസിക്കുകയായിരുന്നു.
അതേസമയം എഡിജിപി എംആര്‍ അജിത് കുമാറിനെ ക്രമസമാധാന ചുമതലയില്‍ നിന്ന് മാറ്റികൊണ്ടിറക്കിയ സര്‍ക്കാര്‍ ഉത്തരവിലും സംരക്ഷണം. ഡിജിപിയുടെ റിപ്പോര്‍ട്ടിന്റെ ഭാഗമായുള്ള നടപടിയെക്കുറിച്ച് ഒന്നും പരാമര്‍ശിക്കാതെ പൊലീസ് തലപ്പത്തെ ഉദ്യോഗസ്ഥരുടെ സാധാരണ സ്ഥലം മാറ്റം മാത്രമായുള്ള ഉത്തരവാണ് സര്‍ക്കാര്‍ ഇറക്കിയത്. പൊലീസ് തലപ്പത്തെ രണ്ട് ഉന്നത ഉദ്യോഗസ്ഥലെ സ്ഥലം മാറ്റുന്നുവെന്ന തരത്തിലാണ് ഉത്തരവ്.
https://www.facebook.com/Malayalivartha























