നിയസഭയില്‍ ചൂടുപിടിക്കും... എഡിജിപി എംആര്‍ അജിത്കുമാറിനെ ക്രമസമാധാന ചുമതലയില്‍ നിന്ന് മാറ്റിയ നടപടിയിലും വിവാദം; വിജയമെന്ന് സിപിഐ; പ്രഹസനമെന്നും രക്ഷാപ്രവര്‍ത്തനമെന്നും പ്രതിപക്ഷം

ഒരുമാസം നീണ്ടു നിന്ന വിവാദങ്ങള്‍ക്ക് ശേഷം എഡിജിപി എംആര്‍ അജിത്കുമാറിനെ ക്രമസമാധാന ചുമതലയില്‍ നിന്ന് മാറ്റിയെങ്കിലും വീണ്ടും വിവാദം കനക്കുന്നു. എഡിജിപിക്കെതിരായ നടപടി എല്‍ഡിഎഫ് രാഷ്ട്രീയത്തിന്റെ വിജയമെന്ന് സിപിഐ അവകാശപ്പെട്ടപ്പോള്‍ പ്രഹസനമെന്നും രക്ഷാപ്രവര്‍ത്തനമെന്നുമാണ് പ്രതിപക്ഷം അഭിപ്രായപ്പെട്ടത്.
'നിയമസഭയില്‍ കാണാം' എന്ന വെല്ലുവിളിയും പ്രതിപക്ഷ നേതാവ് വി ഡി സതീശന്‍ നടത്തിയിട്ടുണ്ട്. ശിക്ഷാ നടപടിയെന്ന് വിളിച്ചാല്‍ നാണക്കേടാണെന്നും എഡിജിപിക്കെതിരായ നടപടി മുഖ്യമന്ത്രിയുടെ രക്ഷാപ്രവര്‍ത്തനമാണെന്നുമാണ് കെ പി സി സി അധ്യക്ഷന്‍ കെ സുധാകരന്‍ അഭിപ്രായപ്പെട്ടത്.
സായുധ പൊലീസ് ബറ്റാലിയനിലേക്ക് അജിത് കുമാറിനെ മാറ്റിയെന്നാണ് വാര്‍ത്താകുറിപ്പിലുള്ളത്. പക്ഷെ കഴിഞ്ഞ രണ്ടുവര്‍ഷമായി അജിത് കുമാര്‍ ആ പദവിയില്‍ തുടരുകയാണ്. ഫലത്തില്‍ രണ്ട് പദവിയില്‍ ഒന്ന് മാറ്റി സേനയില്‍ തന്നെ അജിത് കുമാറിനെ നിലനിര്‍ത്തുകയായിരുന്നു. ആര്‍എസ്എസ് നേതാക്കളെ ഊഴം വെച്ച കണ്ടതില്‍ എഡിജിപിയുടെ വിശീദകരണം തള്ളിക്കൊണ്ടുള്ള ഡിജിപിയുടെ റിപ്പോര്‍ട്ടാണ് മാറ്റത്തിന്റെ കാരണം. അവധി ദിവസമായിട്ടും രാത്രി മുഖ്യമന്ത്രി സെക്രട്ടറിയേറ്റിലെ ഓഫീസിലെത്തിയാണ് അന്തിമ തീരുമാനമെടുത്തത്. ഇന്നേയ്ക്കകം നടപടിയില്ലെങ്കില്‍ നിയമസഭയില്‍ കടുത്ത നിലപാടെടുക്കാനായിരുന്നു സിപിഐ നീക്കം.
പ്രതിപക്ഷവും വിവാദവിഷയങ്ങള്‍ ഇന്ന് മുതല്‍ സഭയില്‍ കത്തിക്കാനും തയ്യാറെടുക്കുന്നു. പാര്‍ട്ടിക്കുള്ളില്‍ നിന്ന് വരെ വിമര്‍ശനങ്ങള്‍ ഉയരുക കൂടി ചെയ്തതോടെയാണ് മുഖ്യമന്ത്രി ഒടുവില്‍ മാറ്റാന്‍ തീരുമാനിച്ചത്. ഡിജിപി തസ്തികയിലേക്ക് സ്ഥാനക്കയറ്റത്തിന് മാസങ്ങള്‍ മാത്രം ബാക്കിയുള്ള മനോജ് എബ്രഹാമിനാണ് പകരം ചുമതല. മനോജ് ഡിജിപിയായാല്‍ അജിത് കുമാറിന് വീണ്ടും ക്രമസമാധാനച്ചുമതലയിലേക്ക് മടങ്ങാനും സാധ്യതയേറെ. ഒരു സ്ഥാനമാറ്റത്തിനാണെങ്കില്‍ എന്തിന് ഒരുമാസത്തോളം കാത്തിരുന്നു എന്നതാണ് പ്രധാനചോദ്യം. പേരിനുള്ള നടപടിയോടെയും എഡിജിപി വിവാദം ഒട്ടും തീരില്ല. അതേസമയം, മനോജ് കുമാര്‍ ക്രമസമാധാന ചുമതലയിലേക്ക് പോകുന്നതോടെ ഒഴിവു വരുന്ന എഡിജിപി ഇന്റലിജന്‍സ് വിഭാഗം എഡിജിപിയായെി നിയമിച്ചുകൊണ്ടുള്ള ഉത്തരവ് ഇന്ന് പുറത്തിറങ്ങും.
അതേസമയം എഡിജിപി എംആര്‍ അജിത്കുമാറിനെ ക്രമസമാധാന ചുമതലയില്‍ നിന്ന് മാറ്റിയ നടപടി സിപിഐയുടെ ആവശ്യം നിറവേറ്റപ്പെട്ടതാണെന്നാണ് ബിനോയ് വിശ്വം പ്രതികരിച്ചത്. ആര്‍എസ്എസ് നേതാക്കളെ കണ്ട കാര്യം ശ്രദ്ധയില്‍ പെട്ടപ്പോള്‍ തന്നെ പറഞ്ഞതാണ് അദ്ദേഹത്തെ മാറ്റണമെന്ന്. ഉചിതമായ നടപടിയെന്ന് പറഞ്ഞ ബിനോയ് വിശ്വം നടപടി വൈകിയോ എന്ന ചോദ്യത്തിന് പ്രസക്തിയില്ലെന്നും ചൂണ്ടിക്കാട്ടി. എല്‍ഡിഎഫ് രാഷ്ട്രീയത്തിന്റെ വിജയമാണിതെന്നും ബിനോയ് വിശ്വം പറഞ്ഞു.
എഡിജിപി എംആര്‍ അജിത് കുമാറിനെ ക്രമസമാധാന ചുമതലയില്‍ നിന്ന് മാറ്റിയത് വെറും പ്രഹസനമാണെന്നാണ് പ്രതിപക്ഷ നേതാവ് വിഡി സതീശന്‍ അഭിപ്രായപ്പെട്ടത്. നിയമസഭ സമ്മേളനം ചേരാനിരിക്കെ പ്രതിപക്ഷത്തെ പേടിച്ചാണ് ഇത്തരമൊരു നടപടിയെടുത്തത്. ഇത് കണ്ണില്‍ പൊടിയിടാനുള്ള തന്ത്രമാണ്. പ്രതിപക്ഷം ഉന്നയിച്ച ആരോപണങ്ങള്‍ക്ക് ഈ നടപടി പോര. ഏത് കാര്യത്തിലാണ് ഇപ്പോഴത്തെ നടപടിയെന്നറിയണം. നടപടിയില്‍ തൃപ്തിയില്ലെന്നും നിയമസഭയില്‍ കാണാമെന്നും വിഡി സതീശന്‍ പറഞ്ഞു. മുഖ്യമന്ത്രിയുടെ ദൂതനായിട്ടാണ് എഡിജിപി ആര്‍എസ്എസ് നേതാക്കളെ കണ്ടത്. അതിന്റെ പേരിലാണ് നടപടിയെങ്കില്‍ നേരത്തെ എടുക്കാമായിരുന്നു. അത് കഴിഞ്ഞ് 16 മാസത്തിനുശേഷമാണ് ഇപ്പോള്‍ നടപടിയുണ്ടായത്. പൂരം കലക്കിയതിന്റെ പേരിലാണ് നടപടിയെങ്കില്‍ അത് കഴിഞ്ഞ് അഞ്ചുമാസം കഴിഞ്ഞു. ഏത് കാര്യത്തിലാണ് ഇപ്പോഴത്തെ നടപടി എന്നറിയണമെന്നും വിഡി സതീശന്‍ പറഞ്ഞു.
https://www.facebook.com/Malayalivartha























