ഒഴിവായത് വന്‍ അപകടം.... തൃശൂര്‍ പാറമേക്കാവ് ക്ഷേത്രത്തിന്റെ ഭക്ഷണം വിതരണം ചെയ്യുന്ന അഗ്രശാലയില്‍ തീപിടിത്തം....അഗ്നിശമനസേനയുടെ മൂന്ന് യൂണിറ്റ് എത്തി തീ നിയന്ത്രണവിധേയമാക്കി

തൃശൂര്‍ പാറമേക്കാവ് ക്ഷേത്രത്തിന്റെ ഭക്ഷണം വിതരണം ചെയ്യുന്ന അഗ്രശാലയില്‍ തീപിടിത്തം....അഗ്നിശമനസേനയുടെ മൂന്ന് യൂണിറ്റ് എത്തി തീ നിയന്ത്രണവിധേയമാക്കി. പാറമേക്കാവ് ദേവസത്തിന്റെ അഗ്രശാലയില്‍ ഒന്നാം നിലയിലാണ് തീപിടിത്തമുണ്ടായത്. ഭക്ഷണം കഴിക്കാന്‍ ഉപയോഗിച്ചിരുന്ന പാളയും മറ്റ് സാധന സാമഗ്രികളുമാണ് കത്തി നശിച്ചത്.
തീപിടിത്തം ഉണ്ടായി അരമണിക്കൂറിനകം തീ അണച്ചത് വന്‍ അപകടം ഒഴിവായി. മറ്റ് ഭാഗങ്ങളിലേക്ക് തീ പടരാതിരിക്കാനായി ഇത് സഹായകമായി. അപകടത്തില്‍ പാറമേക്കാവ് ദേവസം പൊലീസില്‍ പരാതി നല്‍കുമെന്നാണ് സൂചനകള്‍.
https://www.facebook.com/Malayalivartha























