കണ്ണീരടക്കാനാവാതെ... കൊച്ചിയിലെ സ്വകാര്യ പ്രസിലെ പേപ്പര്‍ പഞ്ചിങ് മെഷീനിനുള്ളില്‍ കുടുങ്ങിയ യുവാവിന് ദാരുണാന്ത്യം

കണ്ണീരടക്കാനാവാതെ... കൊച്ചിയിലെ സ്വകാര്യ പ്രസിലെ പേപ്പര്‍ പഞ്ചിങ് മെഷീനിനുള്ളില്‍ കുടുങ്ങിയ യുവാവിന് ദാരുണാന്ത്യം. വടുതല പൂതാംമ്പിള്ളി വീട്ടില്‍ പരേതനായ പി.ജെ. അലക്സാണ്ടറിന്റെയും കൊച്ചുത്രേസ്യയുടെയും മകന് അലന് അലക്സാണ്ടറാണ് (27) മരിച്ചത്.
വടുതലയിലെ ജോണ്സണ് ബൈന്‍ഡേഴ്സ് എന്ന സ്ഥാപനത്തില്‍ ശനിയാഴ്ച വൈകകുന്നേരമായിരുന്നു അപകടം. ജോലിക്കിടെ, പഞ്ചിങ് മെഷീനില്‍ കുടുങ്ങിയ കടലാസ് എടുക്കാനായി ശ്രമിക്കവേ അലന്റെ കൈ മെഷിനില്‍ കുടുങ്ങുകയായിരുന്നു.
പിന്നീട് യന്ത്രഭാഗങ്ങള്‍ക്കുള്ളില്‍ ശരീരത്തിന്റെ മുകള്ഭാഗം കുടുങ്ങുകയും ദാരുണമായി മരിക്കുകയുമായിരുന്നു. ഉടന്‍ തന്നെ ആശുപത്രിയില്‍ എത്തിച്ചെങ്കിലും ജീവന് രക്ഷിക്കാന്‍ കഴിഞ്ഞില്ല.
https://www.facebook.com/Malayalivartha























