കോഴിക്കോട് കേള്‍വി പരിമിതിയുള്ള വിദ്യാര്‍ത്ഥി ട്രെയിന്‍ തട്ടി മരിച്ചു....

കോഴിക്കോട് കേള്‍വി പരിമിതിയുള്ള വിദ്യാര്‍ത്ഥി ട്രെയിന്‍ തട്ടി മരിച്ചു. ചാലിയം സ്വദേശി ഇര്ഫാന് (14) ആണ് മരിച്ചത്. മണ്ണൂര്‍ റെയില്‍വേ ക്രോസിങ്ങില്‍ വച്ച് ഇന്ന് രാവിലെയായിരുന്നു അപകടം നടന്നത്.
സ്കൂളില്‍ പോവുന്നതിനായി പാളം മുറിച്ച് കടക്കുന്നതിനിടെ ട്രെയിന്‍ ഇടിക്കുകയായിരുന്നു. മൃതദേഹം ആശുപത്രിയിലേക്ക് മാറ്റി. പോസ്റ്റ്മോര്‍ട്ടം അടക്കം നിയമപരമായ നടപടിക്രമങ്ങള്‍ പൂര്‍ത്തീകരിച്ച് മൃതദേഹം ബന്ധുക്കള്‍ക്ക് വിട്ടുനല്‍കും.
https://www.facebook.com/Malayalivartha























