വിദേശത്ത് ജോലിക്ക് പോകാനിരുന്ന യുവതി വിസ തട്ടിപ്പിനിരയായെന്നു മനസ്സിലായതോടെ ആത്മഹത്യ ചെയ്ത നിലയില്‍...ഭാര്യയുടെ വിയോഗം താങ്ങാനാകാതെ ഭര്‍ത്താവിന്റെ ആത്മഹത്യാശ്രമം

വിദേശത്ത് ജോലിക്ക് പോകാനിരുന്ന യുവതി വിസ തട്ടിപ്പിനിരയായെന്നു മനസ്സിലായതോടെ ആത്മഹത്യ ചെയ്ത നിലയില്‍...ഭാര്യയുടെ വിയോഗം താങ്ങാനാകാതെ ഭര്‍ത്താവിന്റെ ആത്മഹത്യാശ്രമം . തലവടി സൗത്ത് മാളിയേക്കല്‍ ശരണ്യയാ(34)ണ് തൂങ്ങിമരിച്ചത്. ഭാര്യയുടെ വിയോഗം താങ്ങാനാകാതെ ഭര്‍ത്താവ് ആത്മഹത്യാശ്രമം നടത്തിയെങ്കിലും പോലീസിന്റെ സമയോചിത ഇടപെടലില്‍ രക്ഷപ്പെട്ടു. ശനിയാഴ്ച വൈകുന്നേരമാണ് സംഭവമുണ്ടായത്.
വിദേശത്ത് ജോലിചെയ്തിരുന്ന ശരണ്യ നാട്ടിലെത്തിയശേഷം പുതിയ വിസയില്‍ വിദേശത്തേക്കു പോകാന്‍ തയ്യാറെടുക്കുകയായിരുന്നു. പാലാ കേന്ദ്രീകരിച്ച് പ്രവര്‍ത്തിക്കുന്ന വ്യക്തിക്ക് വിസയ്ക്കും വിമാന ടിക്കറ്റിനുമുള്ള പണം കൈമാറിയിരുന്നതായാണ് സൂചന.
താന്‍ തട്ടിപ്പിനിരയായെന്നു മനസ്സിലാക്കിയ ശരണ്യ വീട്ടിലെ കിടപ്പുമുറിയില്‍ തൂങ്ങി മരിക്കുകയായിരുന്നു. നാട്ടുകാര്‍ ശരണ്യയെ ആശുപത്രിയിലെത്തിച്ചെങ്കിലും ജീവന് രക്ഷിക്കാന്‍ കഴിഞ്ഞില്ല.
നാട്ടുകാര്‍ അറിയിച്ചതിനെത്തുടര്‍ന്ന് പോലീസ് സംഭവസ്ഥലത്തെത്തി ശരണ്യയുടെ ഭര്‍ത്താവിനോട് വിവരങ്ങള്‍ അന്വേഷിച്ചറിഞ്ഞു. പോലീസ് നാട്ടുകാരുമായി ആശയവിനിമയം നടത്തുന്നതിനിടെ ശരണ്യയുടെ ഭര്‍ത്താവ് വീടിനുള്ളില്‍ കടന്ന് വാതില്‍ പൂട്ടിയശേഷം കഴുത്തില്‍ കുടുക്കിട്ട് തൂങ്ങിമരിക്കാന്‍ ശ്രമിക്കുകയായിരുന്നു.
പോലീസും നാട്ടുകാരും ചേര്‍ന്ന് വാതില്‍ തകര്‍ത്ത് അകത്തുകടന്നശേഷം കുരുക്കറുത്തുമാറ്റി ആശുപത്രിയിലെത്തിച്ചതിനാല്‍ രക്ഷപ്പെട്ടു. ഏഴുവര്‍ഷം മുന്‍പ് വിവാഹിതരായെങ്കിലും ഇവര്‍ക്കു മക്കളില്ല.
"
https://www.facebook.com/Malayalivartha























