റെയില്‍വേ ട്രാക്ക് മുറിച്ച് കടക്കുന്നതിനിടെ ട്രെയിന്‍ തട്ടി വിദ്യാര്‍ത്ഥിക്ക് ദാരുണാന്ത്യം

റെയില്‍വേ ട്രാക്ക് മുറിച്ച് കടക്കുന്നതിനിടെ ട്രെയിന്‍ തട്ടി വിദ്യാര്‍ത്ഥിക്ക് ദാരുണാന്ത്യം.കോഴിക്കോട് ചാലിയം ചാലിയപ്പാടം കൈതവളപ്പില്‍ ഹുസൈന് കോയയുടെ മകന് മുഹമ്മദ് ഇര്ഫാന് (14) ആണ് മരിച്ചത്.
രാവിലെ മണ്ണൂര്‍ റെയിലിന് സമീപം വടക്കോടിത്തറ ഭാഗത്ത് വച്ചാണ് അപകടം സംഭവിച്ചത്. കേള്‍വിക്കുറവുള്ള ഇര്ഫാന് ഒമ്പതാം ക്ലാസ് വിദ്യാര്‍ത്ഥിയായിരുന്നു. രാവിലെ 8.18ന് എത്തിയ ഗുഡ്സ് ട്രെയിന്‍ ഇടിച്ചാണ് അപകടം സംഭവിച്ചത്. ട്രെയിന്‍ വരുന്ന ശബ്ദം കേള്‍ക്കാന്‍ ഇര്ഫാന് സാധിക്കാത്തതാണ് അപകടത്തിന് ഇടയാക്കിയതെന്നാണ് സൂചനകള്‍.
"
https://www.facebook.com/Malayalivartha























