കെ.ബാബുവിനു വീണ്ടും ക്ലീന്‍ ചിറ്റ്, ആരോപണം വ്യാജമെന്ന് എസ്പി. ആര്‍. നിശാന്തിനി

ബാര്‍ കോഴക്കേസില്‍ മന്ത്രി കെ. ബാബുവിന് 50 ലക്ഷം രൂപ കൈമാറിയെന്ന ബിജു രമേശിന്റെ ആരോപണം വ്യാജമാണെന്ന റിപ്പോര്‍ട്ട് വിജിലന്‍സ് എസ്പി: ആര്‍. നിശാന്തിനി വിജിലന്‍സ് ഡയറക്ടര്‍ക്ക് കൈമാറി. പണം കൊടുത്തുവെന്ന് അവകാശപ്പെടുന്ന സമയത്ത് ബിജുവിന്റെയും അസോസിയേഷന്റെയും അക്കൗണ്ടുകളില്‍ ഇത്രയും പണമില്ലെന്നാണ് കണ്ടെത്തല്‍. ഇതിന്റെ അടിസ്ഥാനത്തില്‍ വിജിലന്‍സ് ഡയറക്ടര്‍ തയാറാക്കുന്ന റിപ്പോര്‍ട്ട് ഹൈക്കോടതിയില്‍ സമര്‍പ്പിക്കും.
ബാര്‍ കോഴക്കേസില്‍ മന്ത്രി കെ. ബാബുവിനെതിരെ വിജിലന്‍സ് നടത്തിയ രണ്ടാമത്തെ ദ്രുതപരിശോധനയിലും തെളിവുകള്‍ കണ്ടെത്താനായില്ല. സെക്രട്ടേറിയറ്റിലെ ഓഫീസില്‍ വച്ച് 50 ലക്ഷം രൂപ കോഴ വാങ്ങിയെന്ന ആരോപണം വ്യാജമാണെന്നാണ് വിജിലന്‍സ് എസ്പി. ആര്‍. നിശാന്തിനിയുടെ അന്വേഷണ റിപ്പോര്‍ട്ട്. ബാര്‍ ഹോട്ടല്‍ ഓണേഴ്‌സ് അസോസിയേഷന്‍ തിരുവനന്തപുരം ജില്ലാ സെക്രട്ടറി കാര്‍ത്തിയേകുമാര്‍ നല്‍കിയ 28 ലക്ഷത്തിനൊപ്പം 10 ലക്ഷം രൂപ കൂടി ചേര്‍ത്താണ് കെ.ബാബുവിന് നല്‍കാന്‍ 50 ലക്ഷം സ്വരുക്കൂട്ടിയതെന്നായിരുന്നു ബിജു രമേശിന്റെ രഹസ്യമൊഴിയിലുള്ളത്.
എന്നാല്‍ ഈ കാലയളവില്‍ ബിജു രമേശിന്റെ അക്കൗണ്ടില്‍നിന്ന് 10 ലക്ഷം പിന്‍വലിച്ചില്ലെന്നാണ് പ്രധാന കണ്ടെത്തല്‍.ഈ സമയത്ത് അസോസിയേഷന്റെ അക്കൗണ്ടിലും ഇത്രയും പണമില്ലെന്നും അന്വേഷണ റിപ്പോര്‍ട്ടിലുണ്ട്. കോഴ കൈമാറിയെന്നു പറയുന്ന സ്ഥലം തിരിച്ചറിയാന്‍ സാക്ഷികള്‍ക്ക് സാധിച്ചില്ലെന്നും ബിജു രമേശിന്റെ മൊഴിയില്‍ പറയുന്ന രീതിയിലല്ല മന്ത്രിയുടെ ഓഫീസ് ഉള്ളതെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു. കേസിലെ സാക്ഷികളായി ബിജു രമേശിന്റെ മാനേജര്‍ രാധാകൃഷ്ണന്‍, സുഹൃത്ത് മുഹമ്മദ് റസീഖ് എന്നിവരുടെ മൊഴിയില്‍ വൈരുധ്യമുണ്ടെന്നും വിശ്വാസയോഗ്യമല്ലെന്നും നിശാന്തിനിയുടെ റിപ്പോര്‍ട്ടില്‍ പറയുന്നുണ്ട്.
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ് ബുക്ക്Likeചെയ്യുക
https://www.facebook.com/Malayalivartha























