Widgets Magazine
14
Nov / 2024
Thursday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


കേരളത്തില്‍ അടുത്ത നാല് ദിവസം ഒറ്റപ്പെട്ട സ്ഥലങ്ങളില്‍ ശക്തമായ മഴയ്ക്ക് സാധ്യതയെന്ന് കേന്ദ്രകാലാവസ്ഥ വകുപ്പ്... എട്ട് ജില്ലകളില്‍ യെല്ലോ അലര്‍ട്ട്


ചാച്ചാജിയുടെ ഓര്‍മ്മയില്‍.... ശിശുദിനാഘോഷ പരിപാടികള്‍ സംഘടിപ്പിച്ച് സ്‌കൂളുകളും വിദ്യാഭ്യാസ സ്ഥാപനങ്ങളും...


സിറിയയെ തകർത്ത് തരിപ്പണമാക്കി അമേരിക്ക..യുഎസ് സൈനികർക്കെതിരെ നടന്ന റോക്കറ്റ്, ആക്രമണത്തിന് മറുപടിയായാണ് ആക്രമണം നടത്തിയത്...


ഐ. എ. എസുകാരെ നിയന്ത്രിക്കാൻ മുഖ്യമന്ത്രിയുടെ ഓഫീസിൽ. ഡോ. കെ എം. ഏബ്രഹാമിനെ നിയോഗിക്കാൻ മുഖ്യമന്ത്രി ആലോചിക്കുന്നു.. ഐ എ എസുകാർ ഭരണം കുളമാക്കുന്നത് നിരന്തര സംഭവമാകുന്നു...


വടക്കൻ ഗാസയിൽ ശേഷിക്കുന്ന പലസ്തീൻകാരെയും, ബലമായി ഒഴിപ്പിക്കാൻ ഇസ്രയേൽ സൈന്യം നടപടി തുടങ്ങി... ജനുവരിയില്‍ ട്രംപ് അധികാരമേൽക്കും മുൻപ് ഇതു പൂർത്തിയാക്കുമെന്നു റിപ്പോർട്ടുണ്ട്...

കഴിഞ്ഞ മണ്ഡലകാലത്ത് ശബരിമല തീർത്ഥാടനം പൊളിച്ചത് എ ഡി. ജി. പി എം.ആർ. അജിത് കുമാറോ? നീക്കാനുള്ള ഒരു പ്രധാനകാരണം ശബരിമല അട്ടിമറി...അതിന്റെ ശിക്ഷയാണ് പിണറായിക്ക് വേണ്ടി കളിച്ച അജിത്തിന് ഇപ്പോൾ കിട്ടിയത്...

07 OCTOBER 2024 04:23 PM IST
മലയാളി വാര്‍ത്ത

More Stories...

പാലക്കാട് വാളയാറില്‍ ഷോക്കേറ്റ് അച്ഛനും മകനും മരിച്ചു....

ബീമാപള്ളി ഉറൂസ് ഉത്സവം ഡിസംബര്‍ മൂന്ന് മുതല്‍ 13 വരെ.... ഉറൂസ് പ്രമാണിച്ച് ഡിസംബര്‍ മൂന്നിന് തിരുവനന്തപുരം കോര്‍പ്പറേഷന്‍ പരിധിയില്‍ പ്രാദേശിക അവധി പ്രഖ്യാപിക്കും

കേരളത്തില്‍ അടുത്ത നാല് ദിവസം ഒറ്റപ്പെട്ട സ്ഥലങ്ങളില്‍ ശക്തമായ മഴയ്ക്ക് സാധ്യതയെന്ന് കേന്ദ്രകാലാവസ്ഥ വകുപ്പ്... എട്ട് ജില്ലകളില്‍ യെല്ലോ അലര്‍ട്ട്

ചാച്ചാജിയുടെ ഓര്‍മ്മയില്‍.... ശിശുദിനാഘോഷ പരിപാടികള്‍ സംഘടിപ്പിച്ച് സ്‌കൂളുകളും വിദ്യാഭ്യാസ സ്ഥാപനങ്ങളും...

ഓടയില്‍ വീണു വിദേശ സഞ്ചാരിക്കു പരുക്കേറ്റ സംഭവത്തില്‍ രൂക്ഷവിമര്‍ശനവുമായി ഹൈക്കോടതി

കഴിഞ്ഞ മണ്ഡലകാലത്ത് ശബരിമല തീർത്ഥാടനം പൊളിച്ചത് എ ഡി. ജി. പി  എം.ആർ. അജിത്  കുമാറോ? ക്രമസമാധാന  വിഭാഗം  എ.ഡി.ജി.പി. സ്ഥാനത്ത്  നിന്ന് അജിത് കുമാറിനെ നീക്കാനുള്ള ഒരു പ്രധാനകാരണം ശബരിമല അട്ടിമറിയാണെന്ന് കേൾക്കുന്നു. സിപി ഐയുടെ സമ്മർദ്ദത്തിന് വഴങ്ങുമ്പോഴും അജിത്കുമാർ ക്രമസമാധാന ചുമതലയിൽ തുടർന്നാൽ വരുന്ന മണ്ഡലകാലത്ത് ബുദ്ധിമുട്ടുകൾ ഉണ്ടാകുമെന്ന് സി.പി.എം തിരിച്ചറിഞ്ഞു. തൃശൂർ  പൂരത്തിന്  മുമ്പാണ്  ശബരിമല  തീർത്ഥാടനം അട്ടിമറിച്ചത്. വിശ്വാസിയായ  അജിത്കുമാർ ഇവ  രണ്ടും  ചെയ്തത് ആർക്കു വേണ്ടിയാണെന്നാണ് അടുത്ത ചോദ്യം.കഴിഞ്ഞ ദിവസം നടന്ന ശബരിമല അവലോകന യോഗത്തിൽ അജിതകുമാറിനെ മാറ്റി നിർത്തിയിരുന്നു. 

 

എഡിജിപി അജിത് കുമാറിനെതിരേയുള്ള അന്വേഷണ റിപ്പോർട്ട് പോലീസ് മേധാവി ഷേക്ക് ദർവേശ് സാഹേബ് ആഭ്യന്തര സെക്രട്ടറിയ്ക്ക് സമർപ്പിച്ചതിന്  പിന്നാലെയാണ് മാറ്റമുണ്ടായത്. സമീപകാലത്ത് എഡിജിപിക്കെതിരേ ഒട്ടനവധി ആരോപണങ്ങളാണ് ഉയർന്നത്. എം.എൽ.എ പി.വി അൻവറാണ് അതിന് തുടക്കം കുറിച്ചത്. ആർ.എസ്.എസ്. നേതാക്കളായ ദത്താത്രേയ ഹൊസബാളെ, രാം മാധവ് എന്നിവരുമായി കൂടിക്കാഴ്ച നടത്തിയതും വലിയ വിവാദമായിരുന്നു. ഇതോടെ അജിത് കുമാറിനെതിരേ നടപടി ആവശ്യപ്പെട്ട് വിവിധകോണുകളിൽ നിന്ന് ആവശ്യം ഉയർന്നതോടെ സർക്കാർ അന്വേഷണം പ്രഖ്യാപിച്ചു. എ.ഡി.ജി.പിയെ തൽസ്ഥാനത്ത് നിന്ന് നീക്കം ചെയ്യണമെന്നാണ് സി.പി.ഐ അടക്കമുള്ള ഘടകകക്ഷികൾ ആവശ്യപ്പെട്ടു .



അതേസമയം ശബരിമല തീർത്ഥാടനത്തിന്റെ മുന്നൊരുക്കങ്ങളുമായി ബന്ധപ്പെട്ട് വിളിച്ചു ചേർത്ത അവലോകന യോഗത്തിൽ എഡിജിപി അജിത് കുമാറിനെ പങ്കെടുപ്പിച്ചില്ല. മുഖ്യമന്ത്രിയുടെ നേതൃത്വത്തിൽ നടന്ന യോഗത്തിൽ നിന്നാണ് അജിത് കുമാറിനെ ഒഴിവാക്കിയത്. ക്രമസമാധാന ചുമതലയുള്ള എഡിജിപി സ്ഥാനത്ത് തുടരുന്ന അജിത്ത് കുമാറാണ് നിലവിൽ ശബരിമല കോ-ഓഡിനേറ്റർ ചുമതല വഹിക്കുന്നത്. ഇപ്പോഴത്തെ വിവാദങ്ങളുടെ പശ്ചാത്തലത്തിൽ മുഖ്യമന്ത്രിയുടെ ഓഫീസിന്റെ നിർദ്ദേശപ്രകാരമാണ് എഡിജിപി പങ്കെടുക്കാത്തത് എന്ന സൂചനകളാണ് ലഭിക്കുന്നത്.ക്രമസമാധാന ചുമതലയുള്ളതിനാൽ എഡിജിപിയാണ് യോഗത്തിൽ പങ്കെടുക്കേണ്ടതായിരുന്നു. എഡിജിപിക്ക് പകരം ഡിജിപി ഷേഖ് ദർവേസ് സാഹിബാണ് യോഗത്തിൽ പൊലീസിന്റെ കാര്യങ്ങൾ വിശദീകരിച്ചത്.

 

മന്ത്രി വി.എൻ. വാസവൻ, ചീഫ് സെക്രട്ടറി ശാരദ മുരളീധരൻ എന്നിവരും പങ്കെടുത്തു.ആഭ്യന്തര വകുപ്പിനെതിരെ പി വി അന്‍വര്‍ ഉള്‍പ്പെടെ ഉന്നയിച്ച ഗുരുതര ആരോപണങ്ങള്‍ നിലനില്‍ക്കെയാണ്  മുഖ്യമന്ത്രിയുടെ വസതിയില്‍ ഉന്നതതലയോഗം നടന്നത്. വിവാദ വിഷയങ്ങളില്‍ എഡിജിപി എം ആര്‍ അജിത്ത് കുമാറിന് എതിരായ ആരോപണങ്ങളില്‍ ഡിജിപിയുടെ റിപ്പോര്‍ട്ട് സര്‍ക്കാരിന് സമര്‍പ്പിച്ചതിന് പിന്നാലെയാണ് മുഖ്യമന്ത്രി പിണറായി വിജയന്റെ ഔദ്യോഗിക വസതിയില്‍ യോഗം ചേര്‍ന്നത്..അജിത് കുമാറിനൊപ്പം അന്‍വറിന്റെ ആരോപണ മുനയിലുള്ള മുഖ്യമന്ത്രിയുടെ പൊളിറ്റിക്കൽ സെക്രട്ടറി പി ശശിയും യോഗത്തിൽ പങ്കെടുത്തു.

 

മുഖ്യമന്ത്രിയുടെ പ്രൈവറ്റ് സെക്രട്ടറി കെ കെ രാഗേഷ്, അഡിഷണൽ പ്രൈവറ്റ് സെക്രട്ടറി സിഎം രവീന്ദ്രൻ എന്നിവർ ക്ലിഫ് ഹൗസിൽ മുഖ്യമന്ത്രി വിളിച്ച യോഗത്തിൽ പങ്കെടുത്തു. ആഭ്യന്തര സെക്രട്ടറിയും ഡിജിപിയും  യോഗത്തിൽ പങ്കെടുത്തു. എന്നാല്‍ പതിവ് കൂടിക്കാഴ്ച മാത്രമാണ് നടന്നത് എന്നാണ് മുഖ്യമന്ത്രിയുടെ ഓഫീസ് നല്‍കുന്ന വിശദീകരണം.മുഖ്യമന്ത്രി ഓഫീസിൽ പേഴ്സണൽ സ്റ്റാഫിനെ കാണുന്നതും പ്രൈവറ്റ് സെക്രട്ടറിയും പൊളിറ്റിക്കൽ സെക്രട്ടറിയും അടക്കമുള്ളവർ മുഖ്യമന്ത്രിയുടെ ഔദ്യോഗിക വസതിയിൽ എത്തുന്നതും ദൈനംദിന ഓഫീസ് നിർവഹണത്തിൽ സാധാരണമായ കാര്യമാണ്. അത് മുഖ്യമന്ത്രി തലസ്ഥാനത്തുള്ള എല്ലാ ദിവസവും നടക്കാറുള്ളതുമാണ്. അതിനെ ഒരു തരത്തിലും ഉള്ള പരിശോധനയും നടത്താതെ, മുഖ്യമന്ത്രിയുടെ വസതിയിൽ എന്തോ പ്രത്യേക കാര്യം ചർച്ച ചെയ്യാൻ സ്റ്റാഫിലെ ചിലർ എത്തി എന്ന നിലയിൽ വാർത്ത സൃഷ്ടിക്കുന്നത് മാധ്യമ ധാർമികതയ്ക്കോ മര്യാദയ്ക്കോ നിരക്കുന്നതല്ല.

വാർത്തകൾ വ്യാജമായി സൃഷ്ടിച്ചെടുക്കാനുള്ള ഇത്തരം നിരുത്തരവാദപരമായ ശ്രമങ്ങൾ മാധ്യമങ്ങളുടെ വിശ്വാസതയെ തന്നെ തകർക്കുന്നതാണ് എന്ന് ചൂണ്ടിക്കാട്ടുന്നു.എഡിജിപി എംആർ അജിത് കുമാറിനെതിരെയുള്ള നടപടി എന്താണെന്ന് ഈ  യോഗത്തിൽ തീരുമാനിച്ചത്. അജിത് കുമാറിനെതിരെയുള്ള ആരോപണങ്ങളിൽ അന്വേഷണം നടത്തി റിപ്പോർട്ട് സമർപ്പിക്കാൻ ഒരു മാസമാണ് മുഖ്യമന്ത്രി ഡിജിപിക്ക് സമയം അനുവദിച്ചത്. ഒരു മാസവും മൂന്നു ദിവസവും എടുത്ത് പൂർത്തിയാക്കിയ അന്വേഷണത്തിന്റെ റിപ്പോർട്ട് ഇന്നലെ ആഭ്യന്തര സെക്രട്ടറിക്ക് സമർപ്പിച്ചു. ഡിജിപി റിപ്പോർട്ടിൽ നടപടിയൊന്നും നിർദേശിച്ചിട്ടില്ല എന്നാണ് പുറത്തുവന്ന   വിവരങ്ങൾ.

 

എന്നാൽ  സി. പി. ഐ യും സി പി എം സംസ്ഥാന സെക്രട്ടറിയും കർശന നിലപാട് എടുത്തു.ആർഎസ്എസ് നേതാക്കളുമായി കൂടിക്കാഴ്ച നടത്തി, പോലീസ് ഉദ്യോഗസ്ഥരുടെ സ്വർണ്ണം പൊട്ടിക്കലിന് പിന്തുണ നൽകി, തൃശൂർ പൂരം അലങ്കോലമാക്കുന്നതിനു സഹായിച്ചു, 35 ലക്ഷം രൂപ കാശായി നൽകി കെട്ടിടം വാങ്ങി, അത് 65 ലക്ഷം കാശായി നൽകി വിറ്റു എന്നതുൾപ്പെടെയുള്ള ആരോപണങ്ങളാണ് എഡിജിപി അജിത് കുമാറിനെതിരെയുള്ളത്.കഴിഞ്ഞ ദിവസം നടത്തിയ വാർത്താസമ്മേളനത്തിൽ എഡിജിപി അജിത്കുമാറുമായി ബന്ധപ്പെട്ട ചോദ്യങ്ങൾക്ക് അന്വേഷണ റിപ്പോർട്ട് ലഭിച്ചതിനു ശേഷം പ്രതികരിക്കാമെന്നാണ് മുഖ്യമന്ത്രി പറഞ്ഞത്. എഡിജിപി സ്ഥാനത്ത് നിന്നും നീക്കണമെന്ന ആവശ്യവുമായി എൽഡിഎഫ് ഘടകകക്ഷിയായ സിപിഐയും സിപിഎം സ്വതന്ത്രനായ കെടി ജലീലുമുൾപ്പെടെയുള്ളവർ പരസ്യമായി രംഗത്തെത്തിയിരുന്നു .

 

എഡിജിപിയെ സ്ഥാനത്തു നിന്ന് മാറ്റുമെന്ന ഉറപ്പ് തങ്ങൾക്കു ലഭിച്ചിട്ടുണ്ടെന്ന് സിപിഐ നേതാക്കൾ പ്രസ്താവിക്കുകയും ചെയ്തു.2023ൽ തൃശ്ശൂർ വച്ച് ആർഎസ്എസ് സർകാര്യവാഹ് ദത്തത്രേയ ഹൊസബലെയെയും പിന്നീട് തിരുവനന്തപുരത്തുവച്ച് ആർഎസ്എസ് നേതാവ് റാം മാധവുമായും കൂടിക്കാഴ്ച നടത്തിയെന്നാണ് എഡിജിപി അജിത് കുമാറിനെതിരെ ഉയർന്ന ആരോപണങ്ങളിൽ സിപിഎമ്മിനെ പ്രതിസന്ധിയിലാക്കിയ കാര്യം. പ്രതിപക്ഷ നേതാവ് വിഡി സതീശനാണ് ഈ ആരോപണം ആദ്യമായി ഉന്നയിക്കുന്നത്. കൂടിക്കാഴ്ച നടന്ന വിവരം ഇന്റലിജിൻസ് മുഖ്യമന്ത്രിയുടെ ഓഫീസിനെ അന്നുതന്നെ അറിയിച്ചിരുന്നു. എന്നിട്ടും മുഖ്യമന്ത്രി നടപടിയെടുക്കാഞ്ഞതെന്താണ് എന്നായിരുന്നു ഉയർന്ന ആരോപണം.

 

ഡിജിപി ദർവേഷ് സാഹിബിന്റെ നേതൃത്വത്തിലുള്ള അന്വേഷണസംഘത്തിൽ ഐജി സപർജൻ കുമാറും ഡിഐജി തോംസൺ ജോസഫും എസ്പിമാരായ മധുസൂദനൻ ഷാനവാസ് എന്നിവരുൾപ്പെടെയുള്ളവരാണുണ്ടായിരുന്നത്. ശബരിമലയിലെ മണ്ഡല വിളക്ക് ഉത്സവം അട്ടിമറിക്കാൻ പോലീസ്  ശ്രമിച്ചെന്ന്  അന്ന്  തിരുവിതാംകൂർ ദേവസ്വം ബോർഡ് ആരോപണം ഉന്നയിച്ചിരുന്നു. 2022  നെക്കാൾ 18 കോടിയിലേറെ രൂപയുടെ വരുമാനം ശബരിമലയിൽ ലഭിച്ച സ്ഥിതിക്ക് മണ്ഡലകാലത്ത് സംഭവിച്ചത് പോലുള്ള ബുദ്ധിമുട്ടുകൾ മകരവിളക്ക് ഉത്സവത്തിൽ ഉണ്ടാകാതിരിക്കാനുള്ള മുൻകരുതൽ നടപടികൾ സ്വീകരിക്കാൻ തിരുവിതാംകൂർ ദേവസ്വം ബോർഡ് സ്വയം തയാറുകയും ചെയ്തു. .

 

തിരുവിതാംകൂർ  ദേവസ്വം ബോർഡ് മെമ്പറുടെ വാഹനം  തടഞ്ഞത്  ഉൾപ്പെടെയുള്ള പോലീസിന്റെ കെടുകാര്യസ്ഥത ചൂണ്ടിക്കാണിച്ചാണ് ദേവസ്വം ബോർഡ് ഒന്നടങ്കം പോലീസിനെതിരെ തിരിഞ്ഞത്  . കഴിഞ്ഞ വർഷത്തെ  മണ്ഡലകാലത്തും പോലീസിനെതിരെ ദേവസ്വം ബോർഡിന്റെ ഭാഗത്ത് നിന്ന് നീക്കം ശക്തമായിരുന്നു ഇക്കഴിഞ്ഞ മണ്ഡലകാലത്ത് ദേവസ്വം ബോർഡ് ഭക്തജനങ്ങൾക്ക് മുൻപിൽ മോശക്കാരാകാൻ കാരണം പോലീസാണെന്നാണ്  ദേവസ്വം  ഉന്നതരുടെ അഭിപ്രായം. ആഭ്യന്തര വകുപ്പിനെതിരെ സംസാരിക്കാൻ പക്ഷേ ദേവസ്വം മന്ത്രി തയ്യാറല്ല. ശബരിമല തീർത്ഥാടനത്തിനുണ്ടായ താളപ്പിഴകൾ സംബന്ധിച്ച വിശദമായ റിപ്പോർട്ട് കേന്ദ്രസർക്കാർ കരസ്ഥമാക്കിയിരുനു.  എം.ആർ. അജിത് കുമാറിനായിരുന്നു തീർത്ഥാടനത്തിന്റെ  ചുമതല. 

 

2023ൽ  സീസണിലെ 39 ദിവസത്തെ കണക്കിൽ കുത്തക ലേല തുക കൂടി കൂട്ടിയപ്പോൾ  2022 നെക്കാൾ 18 കോടിയിലേറെ വരുമാനം കൂടുതലാണെന്നാണ് ദേവസ്വം പ്രസിഡന്‍റ് വ്യക്തമാക്കിയത്. നാണയങ്ങൾ കൂടി എണ്ണുമ്പോൾ 10 കോടി പിന്നെയും കൂടുമെന്നും അദ്ദേഹം പറഞ്ഞു. ഇത്രയധികം വരുമാനം ലഭിച്ചിട്ടും തീർത്ഥാടകർക്ക് കുടിവെള്ളം നൽകാൻ പോലും ബോർഡ് തയ്യാറായില്ല.കഴിഞ്ഞ വർഷം ശബരിമല തീർത്ഥാടനം പൊളിക്കാൻ ആഭ്യന്തര വകുപ്പിന് രഹസ്യ അജണ്ട ഉണ്ടായിരുന്നതായി  ദേവസ്വം മന്ത്രി കെ രാധാകൃഷ്ണൻ പങ്കെടുത്ത യോഗത്തിൽ ബോർഡ്   ആരോപണം ഉയർത്തിയിരുന്നു. ശബരിമലയിൽ അയ്യപ്പൻമാർ ഒഴുകിയെത്തിയാൽ എങ്ങനെയാണ്  നവോത്ഥാനം വിജയിക്കുക? അന്ന് പോലീസുമായി പൊരിഞ്ഞ അടി നടന്നു. 

 

ശബരിമലയിൽ തിരക്ക് നിയന്ത്രിക്കാൻ കഴിയാത്തത്തിൽ ദേവസ്വം ബോർഡും പോലീസും പരസ്പരം പഴിചാരി. പതിനെട്ടാം പടിയിൽ പരിചയ സമ്പന്നരായ പോലീസുകാരെ നിയോഗിച്ചിട്ടില്ലെന്നു അവലോകന യോഗത്തിൽ ദേവസ്വം ബോർഡ്‌ അധികൃതര്‍ പറഞ്ഞപ്പോൾ അങ്ങനെയെങ്കിൽ പതിനെട്ടാംപടിയുടെ നിയന്ത്രണം ബോർഡ് ഏറ്റെടുക്കണമെന്നായിരുന്നു ക്രമസമാധാന ചുമതലയുള്ള എഡിജിപി എം.ആര്‍ അജിത്ത് കുമാറിൻ്റെ പ്രതികരണം.  മന്ത്രിയുടെ സാന്നിധ്യത്തിലാണ് ഇത്തരം ഒരു പ്രതികരണം ഒരുദ്യോഗസ്ഥനിൽ നിന്നും ഉണ്ടായത്. എം. ആർ. അജിത് കുമാറിൻ്റെ   പ്രതികരണത്തിന് മന്ത്രി മറുപടി പറഞ്ഞില്ല.

 

മുൻ കാലങ്ങളിൽ മിനിറ്റിൽ 90 പേരെ വരെ പതിനെട്ടാം പടി കയറ്റിയിരുന്നെന്നും ഇത്തവണ അത് സാധ്യമാകാത്തത് പൊലീസിന്റെ വീഴ്ചയാണെന്നുമായിരുന്നു ബോർഡിന്റെ വിമർശനം. മുൻകാലങ്ങളിൽ പതിനെട്ടാംപടിയിൽ ഡ്യൂട്ടി ചെയ്തിട്ടുളള പൊലീസുകാരെ വിന്യസിക്കണമെന്നും ബോർഡ് പ്രസിഡന്റ് പറഞ്ഞു. നിലവിൽ ഡ്യൂട്ടിയിലുള്ളവരുടെ ഭാഗത്ത് വീഴ്ചയില്ലെന്നാണ് പൊലീസിന്റെ വിശദീകരണം. വിമർശനങ്ങളെ അസഹിഷ്ണുതയോടായാണ് എഡിജിപി നേരിട്ടത്. യോഗത്തിൽ കെഎസ്ആർടിസിയുടെ നടപടികളെ ദേവസ്വം മന്ത്രിയും വിമർശിച്ചു.അമിത നിരക്ക് ഈടാക്കുന്ന സാഹചര്യത്തിൽ ഭക്തർക്ക് ബുദ്ധിമുട്ട് ഉണ്ടാകാത്ത രീതിയിൽ സർവീസ് നടത്തണമെന്നും സിറ്റിങ്ങ് കപ്പാസിറ്റിയിൽ കൂടുതൽ ആളുകളെ ബസിൽ കയറ്റരുതെന്നും നിർദേശം നൽകി.

 

തിരക്ക് കൂടുന്ന സാഹചര്യത്തിൽ  നിലയ്ക്കൽ അടക്കം കൂടുതൽ സ ജജീകരണം ഏർപ്പെടുത്താനും തീരുമാനമായി. എന്നാൽ ഇക്കുറിയും ഒന്നും നടന്നില്ല.മന്ത്രിമാരായ കെ രാജൻ, എംബി രാജേഷ് എന്നിവരും അന്ന്  യോഗത്തിൽ പങ്കെടുത്തു. എന്നാൽ ഇങ്ങനെയൊരു യോഗം ഇക്കുറിയുണ്ടായില്ല. മന്ത്രിമാർ നവകേരള സദസിന്റെ തിരക്കിലായിരുന്നു. പരിചയ സമ്പന്നരായ ഉന്നത ഉദ്യോഗസ്ഥരെ നിയമിച്ചുമില്ല.അവധിദിവസമായിട്ടും ശബരിമലക്ക് വേണ്ടിഹൈക്കോടതി സിറ്റിംഗ് നടത്തി.ഹൈക്കോടതി ഇടപെടൽ ഉണ്ടായ ശേഷമാണ് തീർത്ഥാടനം കുറച്ചെങ്കിലും സുഗമമായത്.എ.ഡി.ജി പി എസ് ശ്രീജിത്ത് ശബരിമലയിൽ ഉണ്ടായിരുന്ന കാലത്ത് തിരക്ക് നിയന്ത്രിക്കുന്നതിനും മറ്റും ഫലപ്രദമായ നടപടികളാണ് സ്വീകരിച്ചിരുന്നത്. ശബരിമലയിൽ കലാപം ഉണ്ടായപ്പോൾ പോലും അത് രക്തചൊരിച്ചിലിലേക്ക് കടക്കാതെ അദ്ദേഹം ശ്രദ്ധിച്ചിരുന്നു. എന്നാൽ അജിത് കുമാർ നിയന്ത്രണം ഏറ്റെടുത്തതോടെ കാര്യങ്ങളെല്ലാം തകിടം മറിഞ്ഞു. അജിത് കുമാറിനോട്  ഉന്നത പോലീസുദ്യോഗസ്ഥർ സംസാരിക്കാറില്ലായിരുന്നു.

 

വ്യക്തമായ നിർദ്ദേശത്തിൻെറ  അടിസ്ഥാനത്തിലാണ് പോലീസ് പ്രവർത്തിച്ചതെന്ന്   ശബരിമല തീർത്ഥാടകർ പറഞ്ഞു. .പോലീസിൻ്റെ പെരുമാറ്റം കണ്ടാൽ എന്തിന് തീർത്ഥാടനത്തിന് വന്നു എന്ന തോന്നലാണുണ്ടാവുന്നതെന്ന് തീർത്ഥാടകർ പറഞ്ഞു . ചില പോലീസുകാർ മോശമായി പെരുമാറുന്നു. മനപൂർവം തീർത്ഥാടനംപൊളിക്കാനുള്ള ശ്രമം  നടക്കുന്നുണ്ടോ എന്നും സംശയമാണെന്നും തീർത്ഥാടകർ പറയുന്നു.മരക്കൂട്ടത്ത് അനാവശ്യമായ നിയന്ത്രണങ്ങളാണ് പോലീസ് നടത്തിയത്. . വെർച്വൽ ക്യൂ തുടങ്ങിയ കാലത്ത് ഓൺലൈൻ ബുക്കിംഗ് നടത്തിയിട്ട് എത്തുന്നവരെ ചന്ദ്രാനന്ദൻ റോഡ് വഴിയാണ് കടത്തിവിട്ടിരുന്നത്.  സാധാരണ ഭക്തരെ  ശരംകുത്തി വഴിയാണ് കടത്തിവിട്ടിരുന്നത്. കഴിഞ്ഞ മണ്ഡലകാലത്തും തീർത്ഥാടകരെ ചന്ദ്രാനന്ദൻ റോഡ് വഴി കടത്തിവിട്ടിരുന്നു.എന്നാൽ കഴിഞ്ഞ തവണ  യാതൊരു നിയന്ത്രണവുമില്ലാതെ തീർത്ഥാടകർ എത്തിയിട്ടും ചന്ദ്രാനന്ദൻ റോഡ്' വഴി കടത്തിവിട്ടില്ല. മല കയറി ക്ഷീണിതരായി എത്തുന്ന  അയ്യപ്പൻമാരെ ശരംകുത്തി വഴി മാത്രമാണ് കടത്തിവിട്ടത്. .

 

ചില പോലീസ് ഉദ്യോഗസ്ഥർ ഇക്കാര്യത്തിൽ കാണിച്ചത് കടുത്ത വാശിയാണ്. ഇരുമുടി കെട്ടില്ലാതെ വരുന്നവരെ ചന്ദ്രാനന്ദൻ റോഡ് വഴി അയക്കാറുണ്ട്. ഇവർക്ക് വടക്കേ നടയിലൂടെ കയറി സോപാനത്തെത്തി ദർശനം നടത്താം. എന്നാൽ പോലീസ് ഇവരെയും  അയ്യപ്പൻമാർക്കിടയിലേക്ക് കടത്തിവിട്ടു. .ഇത് അശാസ്ത്രീയമായ രീതിയാണെന്ന് വിമർശനം ഉയർന്നിട്ടും പോലീസ് അറിഞ്ഞ മട്ട്  നടിച്ചില്ല. പോലീസ് സേനയിൽ പുതിയ ക്രമീകരണങ്ങൾ ഏർപ്പെടുത്തിയിട്ടും ശരംകുത്തി വഴിയാണ് തീർത്ഥാടകരെ കയറ്റിയത്.. ഇതു കാരണം മണിക്കൂറുകളോളം തീർത്ഥാടകർ വഴിയിൽ കുരുങ്ങി കിടന്നു. . കുഞ്ഞുങ്ങളുമായെത്തുന്ന അയ്യപ്പൻമാർ വരെ ഇത്തരത്തിൽ മണിക്കൂറുകളോളം ക്യൂ നിന്നു..

 

മുഖ്യമന്ത്രി പിണറായി വിജയൻ പമ്പയിലെത്തി ബന്ധപ്പെട്ട ഉദ്യോഗസ്ഥരുടെ യോഗം വിളിക്കാത്തതാണ് പോലീസിൻ്റെ ഭാഗത്തുള്ള കെടുകാര്യസ്ഥതതയുടെ കാരണമെന്ന് പരക്കെ വിമർശിക്കപ്പെട്ടു.. കേരള ചരിത്രത്തിൽ എല്ലാ മുഖ്യമന്ത്രിമാരും ശബരിമല തീർത്ഥാടനത്തിന് മുമ്പ് ഉദ്യോഗസ്ഥ തല യോഗം വിളിക്കാറുണ്ട്.  എന്നാൽ ശബരിമലയോടുള്ള വിരോധം കാരണമാണ് മുഖ്യമന്ത്രി യോഗം വിളിക്കാത്തതെന്ന് തീർത്ഥാടകർ പരാതിപ്പെട്ടു..  ഏതായാലും മുഖ്യമന്ത്രി  വരാത്തതിൻ്റെ കുറവ് ശബരിമലയിൽ ശരിക്കും കണ്ടു.. ഇക്കുറിയും മുഖ്യമന്ത്രി എത്തിയില്ല. 

 

ശബരിമലയിൽ പിണറായി കൈ വയ്ക്കുന്നില്ലെങ്കിലും അദ്ദേഹത്തിന് തീർത്ഥാടനത്തോട് യാതൊരു താൽപ്പര്യവുമില്ല. കഴിഞ്ഞ ലോകസഭാ തെരഞ്ഞടുപ്പിൽ ഇടതു മുന്നണി ഒരൊറ്റ സീറ്റിൽ മാത്രം ജയിക്കാൻ കാരണം ശബരിമല യാണെന്ന് പിണറായി വിശ്വസിച്ചു. . അതിൻ്റെ വിരോധം അദ്ദേഹത്തിന് ഇപ്പോഴും തീന്നിട്ടില്ല. 2022 ൽ   നവോത്ഥാന സമിതി അദ്ദേഹം പൊടി തട്ടിയെടുത്തത് ഇതിന് വേണ്ടിയാണ്ശബരിമലയിലെ സ്ത്രീ പ്രവേശന വിധിക്ക് പിന്നാലെയാണ് നേരത്തെ നവോത്ഥാന സംരക്ഷണ സമിതി ഉണ്ടാക്കിയത്. സംഘപരിവാറിന്‍റെ  നേതൃത്വത്തിലുള്ള വർഗീയ ധ്രുവീകരണം തടയാനാണ് നവോത്ഥാന സംരക്ഷണ സമിതി വീണ്ടും ശക്തിപ്പെടുത്തിയത്.  വെള്ളാപ്പള്ളിയും  പുന്നല ശ്രീകുമാറും സർക്കാരിന്  ഒപ്പം നിന്നു.  വെള്ളാപ്പള്ളിയും പുന്നലയും ബി ജെ പിയിലേക്ക് അടുക്കുന്നു എന്ന സംശയം പിണറായിക്ക്  ഉണ്ടായ കാലത്താണ് നവോത്ഥാന സമിതിയുണ്ടാക്കിയത്.

 

സമൂഹത്തെ മുന്നാക്കം, പിന്നാക്കം എന്ന് വേർതിരിക്കുക എന്ന ലക്ഷ്യമാണ്  സർക്കാരിനുളളത്. . പിന്നാക്ക സമുദായംഗങ്ങളെ  ഒന്നിപ്പിച്ച് നിർത്തി മുന്നാക്ക സമുദായക്കാരെ അകറ്റി നിർത്തുക എന്ന ലക്ഷ്യവുമുണ്ട്.  ആർക്ക് വേണ്ടിയായിരുന്നു ശബരിമല സമരം എന്നാണ് വെള്ളാപ്പള്ളി നടേശന്‍ അന്ന്  ചോദിച്ചത്. സമരം കൊണ്ട് ആർക്കെന്ത് ഗുണം ഉണ്ടായി. സമരത്തിൽ പങ്കെടുത്തവർ കേസിൽ കുരുങ്ങി കഴിയുകയാണ്. ശബരിമല സ്ത്രീ പ്രവേശത്തെ എല്ലാവരും പിന്തുണച്ചതാണ്. പത്ത് ആളെ കിട്ടും എന്ന് കണ്ടപ്പോ ചിലർ സമരവുമായി ഇറങ്ങിയതാണ്. 

 

വനിതാ മതിൽ ആയിരുന്നു നവോത്ഥാന സമിതിയുടെ പ്രധാന അജണ്ട.  എന്നാൽ വനിതാ മതിൽ പ്രതീക്ഷിച്ചതു പോലെ പൊളിഞ്ഞു.  ഒടുവിൽ വനിതാ മതിൽ പൊളിഞ്ഞതായി സി പി എം  തന്നെ സമ്മതിച്ചു. പാർട്ടി ഇറക്കിയ സർക്കുലറിലാണ് ഇക്കാര്യമുണ്ടായിരുന്നത് .വനിതാ മതിലുമായി സഹകരിക്കാത്തവർ പാർട്ടിയിൽ വേണ്ടെന്ന ഉറച്ച  നിലപാടും സിപിഎം എടുത്തു. അത്തരക്കാരുടെ അംഗത്വം പുതുക്കേണ്ടതില്ലെന്നും സി പി എം തീരുമാനിച്ചു.ശബരിമല വിഷയം സർക്കാരിന്  തലവേദനയായതോടെയാണ്  സിപിഎം വനിതാ മതിൽ എന്ന ആശയത്തിന്  രൂപം നൽകിയത്. മുമ്പ് മനുഷ്യചങ്ങല നടത്തിയ പാർട്ടിക്ക് ഇതൊരു പുതിയ അനുഭവമായിരുന്നില്ല . അതുകൊണ്ടു തന്നെ പാർട്ടി കടുത്ത ആത്മവിശ്വാസത്തിലായിരുന്നു . പിണറായിയെ സംബന്ധിച്ചത്തോളം അദ്ദേഹത്തിന്റെ  പ്രസ്റ്റീജ് വിഷയമായിരുന്നു വനിതാമതിൽ.

 

മതിലിൽ ലക്ഷങ്ങൾ  പങ്കെടുക്കുമെന്ന് ആദ്യം തന്നെ പാർട്ടി പ്രചരണം നടത്തി. അമിതമായ ആത്മവിശ്വാസം അപകടമാകുമെന്ന്  ഉപദേശിച്ചവരെ പാർട്ടി തള്ളുകയും ചെയ്തു. എന്നാൽ വനിതാ മതിലിന്റെ തുടക്കത്തിൽ തന്നെ പാളി. കാസർകോട്  മതിൽ മുറിഞ്ഞപ്പോൾ  അത് ബി ജെ പിക്കാർ തീയിട്ടതു കൊണ്ടാണെന്ന് പാർട്ടി പ്രചരിപ്പിച്ചു.  എന്നാൽ നിരവധി സ്ഥലങ്ങളിൽ കാസർകോട്  ആവർത്തിച്ചു. അവിടെയൊന്നും തീയിടാൻ ബി ജെ പിക്കാർ ഉണ്ടായിരുന്നില്ല. ലക്ഷകണക്കിന്  ഹിന്ദു വനിതകൾ സി പി എമ്മിന് വോട്ട് ചെയ്യാറുണ്ടായിരുന്നു. അവർക്ക് വ്യക്തമായ രാഷ്ട്രീയമുണ്ട്. എന്നാൽ അവർ രാഷ്ട്രീയ പ്രവർത്തനത്തിന്  തയ്യാറല്ല. അത്തരത്തിലുള്ള സ്ത്രീകളെ വനിതാ മതിലിൽ അണിനിരത്താമെന്ന് സി പി എം കരുതിയിരുന്നു. എന്നാൽ തന്ത്രം പാളി. ശബരിമലയെ തൊട്ടതിൽ സ്ത്രീകളിൽ ഒരു നല്ല ശതമാനത്തിന് പാർട്ടിയോട് എതിർപ്പുണ്ടായിരുന്നു..

കീഴ്ഘടങ്ങളിലാണ് ഇത്തരത്തിൽ കൊഴിഞ്ഞു പോക്ക് ഉണ്ടായത്. ഒരു കുടുംബത്തിൽ  നിന്നും ഒരാളെ പോലും പങ്കെടുപ്പിക്കാത്ത ഏരിയാ,  ലോക്കൽ നേതാക്കൾ ധാരാളമുണ്ടെന്ന് സി പി എം സംസ്ഥാന കമ്മിറ്റി  പുറത്തിറക്കിയ സർക്കുലറിൽ പറഞ്ഞു.  ജില്ലാ കമ്മിറ്റിക്ക് മുകളിലോട്ട് സർക്കുലർ കുറ്റം പറഞ്ഞില്ലെങ്കിലും മതിലിൽ പങ്കെടുക്കാത്ത നേതാക്കൾ  ജില്ലാ തലത്തിലുണ്ടെന്ന്  പാർട്ടി വിലയിരുത്തി. കുടുംബസന്ദർശനങ്ങൾ സംഘടിപ്പിക്കണമെന്ന പാർട്ടി നിർദ്ദേശം ചെവികൊണ്ടില്ലെന്ന അക്ഷേപവും സർക്കുലറിൽ ഉന്നയിച്ചു.. കുടുംബശ്രീ പ്രവർത്തകർ പോലും മതിലിൽ പങ്കെടുത്തില്ലെന്നും പാർട്ടിക്ക് ആക്ഷേപമുണ്ടായിരുന്നു. പാർട്ടിയുടെ തീരുമാനം ഗൗരവമായെടുക്കാത്തതിലുള്ള  അമർഷവും പാർട്ടി  പ്രകടപ്പിച്ചു

 

ശബരിമലയിൽ നിന്നും കോടികളാണ് സർക്കാരിന് : ലഭിക്കുന്നത്. എന്നാൽ അതിൽ നിന്നും ഒരു നയാ പൈസ പോലും ശബരിമലക്ക് ചെലവഴിക്കാൻ പിണറായി തയ്യാറല്ല. ശബരിമലയുടെ കാര്യത്തിൽ കൂടുതൽ താല്പര്യമൊന്നും വേണ്ടെന്നാണ് സർക്കാർ വൃത്തങ്ങൾ ദേവസ്വം ബോർഡിന് നൽകിയിരിക്കുന്ന നിർദ്ദേശം.ശബരിമലയിലെ വൻ തിരക്ക് കാരണം മണ്ഡല-മകരവിളക്ക് സീസണിൽ 2022 ൽ  28 ദിവസത്തിനുള്ളിൽ 148 കോടി രൂപയാണ് ദേവസ്വം ബോർഡ്  നേടിയത്, കഴിഞ്ഞ വർഷം മൊത്തം വരുമാനം 151 കോടി രൂപയായിരുന്നു. ദിവസവും ഒരു ലക്ഷത്തോളം തീർഥാടകരുടെ സ്ഥിരമായ ഒഴുക്കാണ് ക്ഷേത്രത്തിൽ  സാക്ഷ്യം വഹിച്ചത്.. കനത്ത തിരക്ക് ക്രൗഡ് മാനേജ്‌മെന്റ് നടപടികളെ താളം തെറ്റിച്ചു. ദർശനത്തിനായി 14  മണിക്കൂർ വരെ നീണ്ട ക്യൂവിൽ നിൽക്കേണ്ട ഗതികേടിലാണ് ഭക്തർ. നിലയ്ക്കൽ പാർക്കിംഗ് ഗ്രൗണ്ടിൽ നിന്ന് 5 കിലോമീറ്റർ വരെ ട്രാഫിക് ബ്ലോക്കുകൾ വ്യാപിച്ചതിനാൽ ഭക്ഷണവും വെള്ളവുമില്ലാതെ ഭക്തർ മണിക്കൂറുകളോളം വനമേഖലയിൽ വാഹനങ്ങളിൽ കാത്തുനിൽക്കേണ്ട അവസ്ഥയാണ്.

 

ശബരിമലയിൽ വിഷയമുണ്ടാക്കി നവോത്ഥാനം പൊടി തട്ടിയെടുക്കാനാണ് പിണറായി 2023 ൽ ശ്രമിച്ചത്.  അതിന്റെ ശിക്ഷയാണ് പിണറായിക്ക്  വേണ്ടി  കളിച്ച  അജിത്തിന് ഇപ്പോൾ കിട്ടിയത്. 2023ൽ നടന്ന മണ്ഡല കാലം പൊളിച്ചത് 2024 ൽ നടന്ന ലോക്സഭാ ഇലക്ഷന് വേണ്ടിയാണെന്ന വാദവും സജീവമാണ്.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

പാലക്കാട് വാളയാറില്‍ ഷോക്കേറ്റ് അച്ഛനും മകനും മരിച്ചു....  (17 minutes ago)

ബീമാപള്ളി ഉറൂസ് ഉത്സവം ഡിസംബര്‍ മൂന്ന് മുതല്‍ 13 വരെ.... ഉറൂസ് പ്രമാണിച്ച് ഡിസംബര്‍ മൂന്നിന് തിരുവനന്തപുരം കോര്‍പ്പറേഷന്‍ പരിധിയില്‍ പ്രാദേശിക അവധി പ്രഖ്യാപിക്കും  (29 minutes ago)

കേരള സ്‌കൂള്‍ ശാസ്ത്രോത്സവവും വെക്കേഷണല്‍ എക്സ്പോയും നാളെ വൈകിട്ട് നാലിന് ആലപ്പുഴ സെന്റ് ജോസഫ് എച്ച് എസ് എസില്‍ മുഖ്യമന്ത്രി പിണറായി വിജയന്‍ ഉദ്ഘാടനം ചെയ്യും...  (31 minutes ago)

കേരളത്തില്‍ അടുത്ത നാല് ദിവസം ഒറ്റപ്പെട്ട സ്ഥലങ്ങളില്‍ ശക്തമായ മഴയ്ക്ക് സാധ്യതയെന്ന് കേന്ദ്രകാലാവസ്ഥ വകുപ്പ്... എട്ട് ജില്ലകളില്‍ യെല്ലോ അലര്‍ട്ട്  (59 minutes ago)

ചാച്ചാജിയുടെ ഓര്‍മ്മയില്‍.... ശിശുദിനാഘോഷ പരിപാടികള്‍ സംഘടിപ്പിച്ച് സ്‌കൂളുകളും വിദ്യാഭ്യാസ സ്ഥാപനങ്ങളും...  (1 hour ago)

സൗദിയിൽ റോഡരികിൽ വാഹനം നിർത്തി തകരാർ പരിഹരിക്കുന്നതിനിടെ മറ്റൊരു വാഹനമിടിച്ചു, ജുബൈലിൽ വെച്ചുണ്ടായ വാഹനാപകടത്തിൽ മലപ്പുറം സ്വദേശി മരിച്ചു...!!!  (8 hours ago)

ജീവനക്കാർക്ക് അനുയോജ്യമായ ജോലി സമയമോ വിദൂര തൊഴിൽ രീതിയോ നടപ്പിലാക്കിയേക്കും, ദുബൈയിലെ വർദ്ധിച്ചുവരുന്ന ഗതാഗതക്കുരുക്ക് പരിഹരിക്കാൻ പുതിയ രീതി, ഷെയ്ഖ് ഹംദാൻ അംഗീകാരം നൽകിയ ദുബായ് ഗതാഗത നയത്തെ തുടർന്നുള  (8 hours ago)

പറന്നുയർന്ന് 20 മിനിറ്റിനിടെ അപകടം, ഫുജൈറ വിമാനത്താവളത്തിൽ നിന്നും പുറപ്പെട്ട വിമാനം തകർന്ന് ഒരു മരണം, പൈലറ്റിന്റെ മൃതദേഹം തീരത്തടിഞ്ഞു, വിമാനം നിയന്ത്രണം വിട്ട് കടലില്‍ പതിച്ചിട്ടുണ്ടാകാമെന്നാണ് അധി  (9 hours ago)

സ്‌കൂളില്‍ നിന്ന് മടങ്ങവെ സ്‌കൂട്ടറില്‍ നിന്ന് നിലത്ത് വീണ നാലാം ക്ലാസ്സുകാരന് ദാരുണാന്ത്യം  (10 hours ago)

ഓടയില്‍ വീണു വിദേശ സഞ്ചാരിക്കു പരുക്കേറ്റ സംഭവത്തില്‍ രൂക്ഷവിമര്‍ശനവുമായി ഹൈക്കോടതി  (10 hours ago)

സുനിത വില്യംസ് തന്റെ ആരോഗ്യകാര്യങ്ങളെക്കുറിച്ചുള്ള ഊഹാപോഹങ്ങള്‍ക്ക് മറുപടി നല്‍കി  (10 hours ago)

ആത്മകഥാ വിവാദത്തില്‍ ഡിജിപിക്ക് പരാതി നല്‍കി ഇപി ജയരജന്‍  (11 hours ago)

സംസ്ഥാനത്ത് ഇടവിട്ടുള്ള മഴ തുടരുന്ന സാഹചര്യത്തില്‍ ഡെങ്കിപ്പനി, എലിപ്പനി എന്നിവയ്‌ക്കെതിരെ ജാഗ്രത പാലിക്കണം; ഏത് പനിയും പകര്‍ച്ചപ്പനിയാകാന്‍ സാധ്യതയുള്ളതിനാല്‍ പനിക്ക് സ്വയം ചികിത്സ തേടരുതെന്ന് ആരോഗ്യ  (13 hours ago)

സമ്പൂർണ്ണ തകർച്ചയിലേക്കാണ് സിപിഎം പോകുന്നത്; പാലക്കാട്ടെ ഇടത് സ്ഥാനാർത്ഥിയെ പറ്റി ഇപി ജയരാജൻ പറഞ്ഞത് നാട്ടുകാരുടെ മൊത്തത്തിലുള്ള അഭിപ്രായമാണെന്ന് ബിജെപി സംസ്ഥാന അദ്ധ്യക്ഷൻ കെ.സുരേന്ദ്രൻ  (13 hours ago)

രണ്ടാം പിണറായി സര്‍ക്കാരിനെ കുറിച്ച് സി.പി.എം പ്രവര്‍ത്തകര്‍ക്കും നേതാക്കള്‍ക്കും ഇടയിലുള്ള മോശമായ അഭിപ്രായമാണ് ഇ.പി ജയരാജന്റെ വാക്കുകളിലൂടെ പുറത്തുവന്നിരിക്കുന്നത് എന്ന് പ്രതിപക്ഷ നേതാവ് വി ഡി സതീശൻ  (13 hours ago)

Malayali Vartha Recommends