അമ്പലംമുക്ക് വിനീത കൊലപാതക കേസിന്റെ അവസാനഘട്ട വിചാരണ ഒക്ടോബര്‍ മാസം പതിനെട്ടാം തീയതി ആരംഭിക്കുന്നു

അമ്പലംമുക്ക് വിനീത കൊലപാതക കേസിന്റെ അവസാനഘട്ട വിചാരണ ഒക്ടോബര്‍ മാസം പതിനെട്ടാം തീയതി ആരംഭിക്കുന്നു. 118 പ്രോസിക്യൂഷന് സാക്ഷികളുള്ളതില്‍ ഇനി വിസ്തരിക്കുവാനുള്ള 54 സാക്ഷികളേയും കൂടാതെ പോസിക്യൂഷന് കൂടുതല്‍ ആയി ഉല്‍പ്പെടുത്തിയ പന്ത്രണ്ട് സാക്ഷികളേയും ചേര്‍ത്ത് ആകെ 66 സാക്ഷികളെയാണ് ഈ മാസം പതിനെട്ട് മുതല്‍ ഇരുപത്തി ആറ് വരെ തിരുവനന്തപുരം ഏഴാം അഡീഷണല്‍ സെഷന്‍സ് കോടതി മുമ്പാകെ വിസ്തരിക്കുന്നത്.
പ്രോസിക്യൂഷന് വേണ്ടി സ്പെഷ്യല്‍ പ്രോസിക്യൂട്ടര്‍ അഡ്വക്കേറ്റ് സലാഹുദീനും പ്രതിയ്ക്ക് വേണ്ടി അഡ്വക്കേറ്റ്സ്മാരായ സന്തോഷ് മഹാദേവന് , മുകേഷ് കുമാര്‍ ഗാന്ധി, യയാതി വിജയന് , രാഹുല്‍ കൃഷ്ണന്, അദ്വൈത് സുശീല്‍ എന്നിവരും ഹാജരാകുന്നു.
2022 ഫെബ്രുവരി മാസം 6 ന് പേരുര്‍കട അമ്പലംമുക്ക് - കുറവന്‍കോണം റോഡില്‍ പ്രവര്‍ത്തിച്ചിരുന്ന ഠഅആട അഗ്രി ക്ലിനിക് എന്ന സ്ഥാപനത്തിലെ ജീവനക്കാരിയെ സ്വര്‍ണമാലയ്ക്ക് വേണ്ടി കൊലപ്പെടുത്തിയെന്നാണ് പ്രോസിക്യൂഷന് കേസ്.
"
https://www.facebook.com/Malayalivartha























