വീട്ടിലെ അക്വേറിയത്തില്‍ ഗൃഹനാഥനെ മരിച്ചനിലയില്‍ കണ്ടെത്തിയ സംഭവം കൊലപാതകമെന്ന് തെളിഞ്ഞു....സംഭവത്തില്‍ രണ്ടു പേര് അറസ്റ്റില്‍

വീട്ടിലെ അക്വേറിയത്തില്‍ ഗൃഹനാഥനെ മരിച്ചനിലയില്‍ കണ്ടെത്തിയ സംഭവം കൊലപാതകമെന്ന് തെളിഞ്ഞു....സംഭവത്തില്‍ രണ്ടു പേര് അറസ്റ്റില്‍
തോണ്ടന്‍കുളങ്ങര വാര്‍ഡ് കിളയാംപറമ്പ് വീട്ടില്‍ മുഹമ്മദ് കുഞ്ഞിന്റെ മകന് കബീറാണ് (52) മരിച്ചത്. അവലൂക്കുന്ന് കിഴക്കേടത്ത് വീട്ടില്‍ കുഞ്ഞുമോന് (57), ആര്യാട് സൗത്ത് 10ാം വാര്‍ഡില്‍ മുരിക്കുലം വീട്ടില്‍ നവാസ് (52) എന്നിവരെയാണ് നോര്‍ത്ത് സി.ഐ എസ്. സജികുമാറിന്റെ നേതൃത്വത്തിലുള്ള സംഘം അറസ്റ്റ് ചെയ്തത്.
സംഭവത്തെക്കുറിച്ച് പൊലീസ് പറയുന്നതിങ്ങനെ ശനിയാഴ്ച വൈകുന്നേരം അഞ്ചോടെയാണ് സംഭവം. കബീര്‍ തനിച്ചാണ് താമസിക്കുന്നത്. മൂവരും ചേര്‍ന്ന് സംഭവ ദിവസം മദ്യപിച്ചിട്ടുണ്ടായിരുന്നു. കബീറിന്റെ ബൈക്ക് വില്‍ക്കാനായി മുന്‍കൂര്‍ 2000 രൂപ വാങ്ങിയിട്ടുണ്ടായിരുന്നു. മദ്യപിക്കുന്നതിനിടെ ഇതേച്ചൊല്ലി വാക്കുതര്‍ക്കം ഉണ്ടായി. കബീറിനെ രണ്ടു പേരും ചേര്‍ന്ന് തള്ളി.
സമീപത്തെ അക്വേറിയത്തില്‍ കബീര്‍ ഇടതുവശം അടിച്ച് വീണു. ഈ ഭാഗത്ത് ആഴത്തില്‍ മുറിവുണ്ടായി. ഇതില്‍നിന്ന് ചോരവാര്‍ന്ന നിലയില്‍ കിടക്കുന്ന വിവരം ഇരുവരും പൊലീസിനെ അറിയിക്കുകയായിരുന്നു. ആശുപത്രിയില്‍ എത്തിക്കാനായി പൊലീസ് ഇവരോട് പറഞ്ഞു.
പൊലീസും സ്ഥലത്തെത്തി. കുഞ്ഞുമോനും നവാസും ചേര്‍ന്ന് കബീറിനെ പുറത്തെടുത്ത് ജനറല്‍ ആശുപത്രിയില്‍ എത്തിച്ചെങ്കിലും രക്ഷിക്കാനായില്ല. പൊലീസ് അസ്വാഭാവിക മരണത്തിന് കേസെടുത്ത് മൃതദേഹം പോസ്റ്റ്മോര്‍ട്ടത്തിനുശേഷം ബന്ധുക്കള്‍ക്ക് വിട്ടുനല്‍കി. തിങ്കളാഴ്ച തുടരന്വേഷണത്തിന് പൊലീസ് എത്തിയപ്പോള്‍ നാട്ടുകാരില്‍ ചിലര്‍ കൊലപാതകമാണെന്ന് മൊഴി നല്കി.
സി.ഐയുടെ നേതൃത്വത്തിലുള്ള പൊലീസ് കുഞ്ഞുമോനെയും നവാസിനെയും കസ്റ്റഡിയിലെടുത്ത് ചോദ്യം ചെയ്തപ്പോള്‍ കൊല നടത്തിയതായി രണ്ടുപേരും സമ്മതിച്ചു. കൂടുതല്‍ വിവരങ്ങള്‍ അന്വേഷിച്ചു വരുന്നതായി പോലീസ്.
https://www.facebook.com/Malayalivartha























