അത് കലക്കി,പിണറായിയെ രാജ്ഭവനിലിട്ട് പൂട്ടും അടിക്കാൻ വടികൊടുത്ത് കേന്ദ്രം..! ഗവർണറുടെ അന്ത്യശാസനം
മലപ്പുറം സംബന്ധിച്ച മുഖ്യമന്ത്രി പിണറായി വിജയന്റെ വിവാദ പരാമര്‍ശത്തില്‍ ചീഫ് സെക്രട്ടറിയെയും ഡി.ജി.പി.യെയും രാജ്ഭവനിലേക്ക് വിളിപ്പിച്ച ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്റെ അസാധാരണ നടപടിയില്‍ സംസ്ഥാന സര്‍ക്കാരിന് അമര്‍ഷം. നടപടി സംസ്ഥാന സര്‍ക്കാരിന്റെ അധികാരത്തിലേക്കുള്ള കടന്നു കയറ്റമാണെന്ന നിലപാടിലാണ് സര്‍ക്കാര്‍. അതിനിടെ സമര്‍ത്ഥമായ നീക്കമാണ് ഈ വിഷയത്തില്‍ ഗവര്‍ണര്‍ നടത്തുന്നതെന്ന വിലയിരുത്തലും സജീവമാണ്. ഗവര്‍ണറുടെ ചോദ്യങ്ങള്‍ക്ക് സര്‍ക്കാര്‍ മറുപടി നല്‍കുന്നില്ലെന്ന വിഷയം അതീവ ഗൗരവതരമാണെന്ന് നിയമ വൃത്തങ്ങള്‍ വിലയിരുത്തുന്നു.
മലപ്പുറത്തെ സ്വര്‍ണക്കടത്ത്, ഹവാല കേസുകള്‍ സംബന്ധിച്ച് വിശദീകരിക്കണമെന്നും ഇതില്‍ ഉള്‍പ്പെട്ട ദേശവിരുദ്ധശക്തികള്‍ ഏതെന്ന് വ്യക്തമാക്കണമെന്നുമാണ് ഗവര്‍ണര്‍ ആവശ്യപ്പെട്ടിട്ടുള്ളത്. ഈ വിവരമറിഞ്ഞിട്ടും എന്തുകൊണ്ട് തന്നെ അറിയിച്ചില്ലെന്നും ഗവര്‍ണര്‍ ചോദിച്ചിട്ടുണ്ട്. ചൊവ്വാഴ്ച വൈകീട്ട് നാലിന് ഇരുവരും രാജ്ഭവനില്‍ നേരിട്ടെത്തി വിശദീകരണം നല്‍കാനാണ് ആവശ്യപ്പെട്ടിട്ടുള്ളത്. ഗവര്‍ണ്ണറുടെ മുന്നിലേക്ക് പോകേണ്ടതില്ലെന്നാണ് സര്‍ക്കാര്‍ നിലപാട്. എന്നാല്‍ എല്ലാ നിയമവശങ്ങളും നോക്കി തീരുമാനം എടുക്കാന്‍ ചീഫ് സെക്രട്ടറിയെ അനുവദിച്ചിട്ടുമുണ്ട്. രണ്ടു ഉദ്യോഗസ്ഥരും തന്റെ മുന്നിലെത്തിയില്ലെങ്കില്‍ കടുത്ത അച്ചടക്ക ലംഘനമായി ഗവര്‍ണര്‍ അതിനെ വിലയിരുത്തും. കേന്ദ്ര സര്‍ക്കാരിന് റിപ്പോര്‍ട്ടും നല്‍കും.
മുഖ്യമന്ത്രിയുടെ പരാമര്‍ശത്തില്‍ വ്യക്തതേടി ഒക്ടോബര്‍ മൂന്നിന് മുഖ്യമന്ത്രിക്കുതന്നെ ഗവര്‍ണര്‍ കത്തുനല്‍കിയിരുന്നു. ദേശവിരുദ്ധപ്രവര്‍ത്തനം സംബന്ധിച്ച ഏതെങ്കിലും ഏജന്‍സി അന്വേഷണം നടത്തിയിട്ടുണ്ടോ എന്നും എന്തെങ്കിലും നടപടി സ്വീകരിച്ചിട്ടുണ്ടോ എന്നുമായിരുന്നു മുഖ്യമന്ത്രിയോട് ആരാഞ്ഞിരുന്നത്. എന്നാല്‍, തിങ്കളാഴ്ചവരെ ഇക്കാര്യത്തില്‍ രാജ്ഭവന് മുഖ്യമന്ത്രി മറുപടിനല്‍കിയിട്ടില്ല. ഈ സാഹചര്യത്തിലാണ് ചീഫ് സെക്രട്ടറിയേയും ഡിജിപിയേയും വിളിച്ചു വരുത്താന്‍ തീരുമാനിച്ചത്. ഗവര്‍ണര്‍ക്ക് ഇക്കാര്യത്തില്‍ അധികാരമുണ്ടെന്നാണ് വിലയിരുത്തല്‍. അതുകൊണ്ട് തന്നെ ഉദ്യോഗസ്ഥര്‍ക്ക് പോകേണ്ട സാഹചര്യവുമുണ്ട്. കരുതലോടെ മാത്രമേ ഇക്കാര്യത്തില്‍ അന്തിമ തീരുമാനം എടുക്കൂ. നിയമസഭ ചേരുന്നതിലെ തിരക്കുകള്‍ രണ്ട് ഉദ്യോഗസ്ഥരും ഗവര്‍ണറെ അറിയിക്കാനും സാധ്യതയുണ്ട്.
പി.വി. അന്‍വര്‍ നടത്തിയ ഫോണ്‍ചോര്‍ത്തല്‍ ആരോപണത്തിലും ഗവര്‍ണര്‍ വിശദീകരണം തേടിയിരുന്നു. ഇരു കത്തുകളിലും മറുപടിയോ നടപടിയോ ഇല്ലാത്ത സാഹചര്യത്തിലാണ് ഇപ്പോള്‍ ഉദ്യോഗസ്ഥരെ രാജ്ഭവനിലേക്ക് വിളിപ്പിച്ചിട്ടുള്ളത്. അസാധാരണ ഇടപെടലാണ് ഗവര്‍ണറുടേത്. ചീഫ് സെക്രട്ടറിയും പോലീസ് മേധാവിയും രാജ്ഭവനില്‍ എത്തുമോ എന്നതാണ് ഇനി നിര്‍ണ്ണായകം. ഇക്കാര്യത്തില്‍ സംസ്ഥാന സര്‍ക്കാര്‍ നിലപാടും ചീഫ് സെക്രട്ടറിയേയും പോലീസ് മേധാവിയേയും സ്വാധീനിക്കും. എന്നാല്‍ സിവില്‍ സര്‍വ്വീസ് ഉദ്യോഗസ്ഥര്‍ക്ക് മേല്‍ കേന്ദ്ര സര്‍ക്കാര്‍ നിയന്ത്രണവും മേല്‍നോട്ടവുമുണ്ട്. അതുകൊണ്ട് തന്നെ സംസ്ഥാന ഭരണ തലവന്‍ എന്ന വിശേഷണമുള്ള കേന്ദ്ര സര്‍ക്കാര്‍ പ്രതിനിധിയെന്ന വിശേഷണമുള്ള ഗവര്‍ണറുടെ നിര്‍ദ്ദേശത്തില്‍ കേരളത്തിലെ രണ്ട് മുതിര്‍ന്ന സിവില്‍ സര്‍വ്വീസ് ഉദ്യോഗസ്ഥര്‍ എടുക്കുന്ന നിലപാട് നിര്‍ണ്ണായകമാണ്.
നിയമസഭാ സമ്മേളനം നടക്കുകയും മുഖ്യമന്ത്രിയുടെ മലപ്പുറം പരാമര്‍ശം രാഷ്ട്രീയ ചര്‍ച്ചയായി മാറുകയും ചെയ്യുമ്പോഴാണ് ഗവര്‍ണ്ണറും അസാധാരണ നീക്കം നടത്തുന്നത്. മലപ്പുറം സ്വര്‍ണക്കടത്തും ഹവാല കേസുകളും വിശദീകരിക്കണം. ഇതില്‍ ഉള്‍പ്പെട്ട ദേശവിരുദ്ധ ശക്തികള്‍ ആരെന്നും വിശദീകരിക്കണം. ഈ വിവരം അറിഞ്ഞിട്ടും എന്തുകൊണ്ട് തന്നെ അറിയിക്കാഞ്ഞത് ഈക്കാര്യത്തിലും വിശദീകരണം വേണമെന്ന് ഗവര്‍ണര്‍ നിര്‍ദേശിച്ചു. സ്വര്‍ണക്കള്ളക്കടത്ത് പണം രാജ്യവിരുദ്ധ പ്രവര്‍ത്തനത്തിന് ഉപയോഗിക്കുന്നുവെന്ന് മുഖ്യമന്ത്രി പറഞ്ഞത് അതീവ ഗൗരവതരമെന്ന് ഗവര്‍ണര്‍ പ്രതികരിച്ചിരുന്നു.
രാജ്യവിരുദ്ധ പ്രവര്‍ത്തനം നടക്കുന്നുവെന്ന് അറിഞ്ഞിട്ടും മുഖ്യമന്ത്രി അത് ഗവര്‍ണറോട് മറച്ചുവെച്ചു. മാധ്യമങ്ങളോട് വിശദീകരിച്ചു, ഗവര്‍ണ്ണറെ ഇരുട്ടില്‍ നിര്‍ത്തുകയാണ് ചെയ്തത്. ഇക്കാര്യം സെപറ്റംബര്‍ 21-ന് മുഖ്യമന്ത്രി വാര്‍ത്താ സമ്മേളനത്തില്‍ പറഞ്ഞതാണ്. ഹിന്ദു ദിനപത്രത്തിന്റെ വാര്‍ത്ത മുഖ്യമന്ത്രി നിഷേധിച്ചിട്ട് കാര്യമില്ലെന്നും ഗവര്‍ണര്‍ നേരത്തെ വ്യക്തമാക്കിയിരുന്നു.നിയമസഭാ സമ്മേളനം നടക്കുകയും മുഖ്യമന്ത്രിയുടെ മലപ്പുറം പരാമര്‍ശം രാഷ്ട്രീയ ചര്‍ച്ചയായി മാറുകയും ചെയ്യുമ്പോഴാണ് ഗവര്‍ണറും അസാധാരണ നീക്കം നടത്തുന്നത്. മലപ്പുറത്തെ സ്വര്‍ണക്കടത്തും ഹവാല കേസുകളും വിശദീകരിക്കണമെന്നു ഗവര്‍ണര്‍ നിര്‍ദേശിച്ചു. ഇതില്‍ ഉള്‍പ്പെട്ട ദേശവിരുദ്ധ ശക്തികള്‍ ആര്, ഇൗ വിവരം അറിഞ്ഞിട്ടും എന്തുകൊണ്ട് തന്നെ അറിയിച്ചില്ല തുടങ്ങിയ കാര്യങ്ങളില്‍ വിശദീകരണം വേണമെന്നു ഗവര്‍ണര്‍ ആവശ്യപ്പെട്ടു. സംഭവത്തില്‍ ഗവര്‍ണര്‍ റിപ്പോര്‍ട്ട് ആവശ്യപ്പെട്ടിരുന്നെങ്കിലും സര്‍ക്കാര്‍ നല്‍കിയില്ല. പി.വി. അന്‍വര്‍ എം.എല്‍.എയുടെ ഫോണ്‍ ചോര്‍ത്തലിലും വിശദീകരണം നല്‍കിയില്ല. ഇൗ പശ്ചാത്തലത്തിലാണ് ചീഫ് സെക്രട്ടറിയെയും പോലീസ് മേധാവിയെയും വിളിച്ചുവരുത്തുന്നത്.
സ്വര്‍ണക്കള്ളക്കടത്ത് പണം രാജ്യവിരുദ്ധ പ്രവര്‍ത്തനത്തിന് ഉപയോഗിക്കുന്നുവെന്ന് മുഖ്യമന്ത്രി പറഞ്ഞത് അതീവ ഗൗരവതരമെന്ന് ഗവര്‍ണര്‍ നേരത്തെ പ്രതികരിച്ചിരുന്നു. രാജ്യവിരുദ്ധ പ്രവര്‍ത്തനം നടക്കുന്നുവെന്ന് അറിഞ്ഞിട്ടും മുഖ്യമന്ത്രി അതു ഗവര്‍ണറോടു മറച്ചുവച്ചു. മാധ്യമങ്ങളോട് വിശദീകരിച്ചു, ഗവര്‍ണറെ ഇരുട്ടില്‍ നിര്‍ത്തുകയാണ് ചെയ്തതെന്നും അദ്ദേഹം പറഞ്ഞു. ഇക്കാര്യങ്ങള്‍ സെപറ്റംബര്‍ 21-ന് മുഖ്യമന്ത്രി വാര്‍ത്താ സമ്മേളനത്തില്‍ പറഞ്ഞതാണെന്നും 'ഹിന്ദു' ദിനപത്രത്തിന്റെ അഭിമുഖത്തിലെ പരാമര്‍ശങ്ങള്‍ മുഖ്യമന്ത്രി നിഷേധിച്ചിട്ട് കാര്യമില്ലെന്നും ഗവര്‍ണര്‍ നേരത്തെ വ്യക്തമാക്കിയിരുന്നു.
https://www.facebook.com/Malayalivartha