Widgets Magazine 

26
Nov / 2026
Thursday
Forex Rates:

1 aed = 19.19 inr ● 1 aud = 50.27 inr ● 1 eur = 79.92 inr ● 1 gbp = 90.97 inr ● 1 kwd = 231.92 inr ● 1 qar = 19.36 inr ● 1 sar = 18.79 inr ● 1 usd = 70.49 inr ●

EDITOR'S PICK


രാഹുൽ മാങ്കൂട്ടത്തിലിനെതിരെ സർക്കാർ ഹൈക്കോടതിയിൽ; ഫോൺ പാസ്‌കോഡ് നൽകാൻ ബാധ്യസ്ഥനെന്ന് നിലപാട്...


'മറ്റൊരു വിസ്മയയാവാഞ്ഞത് ഭാഗ്യം'; വാഴ' പ്രൊഡക്ഷൻ മാനേജർ ഇന്ദ്രജിത്തിന്റെ വിവാഹ തട്ടിപ്പ് കേസിൽ ഞെട്ടിക്കുന്ന വെളിപ്പെടുത്തലുമായി പെൺകുട്ടിയുടെ കുടുംബം...


കർമ്മരംഗത്തെ പുത്തൻ ഉണർവ്വും സാമ്പത്തിക നേട്ടങ്ങളും; പ്രധാന നേട്ടങ്ങൾ ആർക്കൊക്കെ?


രാഷ്ട്രപതി ദ്രൗപദി മുർമു വെള്ളിയാഴ്ച ഗുരുവായൂർ ക്ഷേത്രദർശനം നടത്തും...


ഏറെ പ്രതീക്ഷിച്ചു പക്ഷെ കൈവിട്ടു... ആദ്യ 30ൽ തിളങ്ങി മലയാളി പെൺകുട്ടി; ആദ്യ 12ൽ ഇടംനേടാനാകാതെ കെസിയ ലിസ് മെജോയുടെ ലോകസുന്ദരിപ്പട്ട യാത്രയ്ക്ക് വിരാമം

അടിയന്തര പ്രമേയത്തിൽ അടിസ്ഥാന പ്രശ്നങ്ങൾ ചർച്ചയാക്കാതെ പ്രതിപക്ഷം പിണറായി വിജയനെ രക്ഷിച്ചു: കെ.സുരേന്ദ്രൻ

08 OCTOBER 2024 09:45 PM IST
മലയാളി വാര്‍ത്ത

ഗവർണർ വിളിപ്പിച്ചിട്ടും ഡിജിപിയെയും ചീഫ് സെക്രട്ടറിയെയും രാജ്ഭവനിലേക്ക് മുഖ്യമന്ത്രി അയക്കാതിരുന്നത് ഭരണഘടനാ ലംഘനമാണെന്ന് ബിജെപി സംസ്ഥാന അധ്യക്ഷൻ കെ.സുരേന്ദ്രൻ. സർക്കാർ ഉദ്യോഗസ്ഥന്മാരെ രാഷ്ട്രീയ താൽപര്യത്തിനു വേണ്ടി ഉപയോഗിക്കുന്ന പിണറായി വിജയന്റെ നടപടികൾ ജനാധിപത്യ വിരുദ്ധമാണ്.

ഞങ്ങൾ വിശദീകരണം നൽകാൻ തയ്യാറല്ല എന്ന നിലപാടാണ് ചീഫ് സെക്രട്ടറിയെ കൊണ്ടും ഡിജിപിയെ കൊണ്ടും പിണറായി വിജയൻ എടുപ്പിക്കുന്നതെന്നും കൊച്ചിയിൽ മാധ്യമപ്രവർത്തകരോട് സംസാരിക്കവേ അദ്ദേഹം പറഞ്ഞു. ഭരണഘടനയുടെ തലപ്പത്തുള്ള ഗവർണർ ഒരു കാര്യമാവശ്യപ്പെട്ടിട്ടും അത് നിഷേധിക്കുന്നത് എന്ത് അടിസ്ഥാനത്തിൽ ആണെന്ന് മുഖ്യമന്ത്രി വ്യക്തമാക്കണം.

സ്വർണ്ണകള്ളക്കടത്തും ഹവാലാ ഇടപാടുകളും മലപ്പുറം ജില്ലയിൽ നിർബാധം നടക്കുന്നു എന്നു പറയുന്നത് ആഭ്യന്തരവകുപ്പിന്റെ ചുമതലയുള്ള മുഖ്യമന്ത്രിയാണ്. രാജ്യത്തിനുതന്നെ ഭീഷണിയാവുന്ന തരത്തിൽ ഫോൺ ചോർത്തൽ നടന്നിരിക്കുന്നു. ഇതിനെക്കുറിച്ച് അന്വേഷിക്കാൻ ഗവർണർക്ക് അവകാശമില്ലേ. എന്തുകൊണ്ടാണ് ഗവർണറുടെ ചോദ്യങ്ങൾക്ക് മുമ്പിൽ സർക്കാർ ഒളിച്ചോടുന്നത്.

മുഖ്യമന്ത്രി പൊതുസമൂഹത്തിന് മുമ്പിൽ പറഞ്ഞ കാര്യങ്ങളിൽ നിന്നും പിന്നാക്കം പോവുകയാണ്. നിയമസഭയിൽ ഗൗരവതരമായ വിഷയങ്ങൾ ചർച്ച ചെയ്യാതെ നാടകം കളിക്കുകയാണ് ഭരണ-പ്രതിപക്ഷങ്ങൾ ചെയ്യുന്നത്. മുഖ്യമന്ത്രിയുടെ ഓഫീസിനെതിരെ ഉയർന്നു വന്ന ആരോപണങ്ങളും സ്വർണ്ണ കള്ളക്കടത്തും ഹവാല ഇടപാടുകളും ഒന്നും നിയമസഭയിൽ ചർച്ച ചെയ്യാൻ പ്രതിപക്ഷം തയ്യാറാകുന്നില്ല.

അടിയന്തര പ്രമേയത്തിൽ ഇതൊന്നും വരാത്തത് എന്തുകൊണ്ടാണെന്ന് വിഡി സതീശൻ വ്യക്തമാക്കണം. എഡിജിപി ആർഎസ്എസ് നേതാക്കളെ കണ്ടത് ക്രിമിനൽ കുറ്റമാണോ. അതാണോ നാടിനെ ബാധിക്കുന്ന പ്രശ്നം. വോട്ട് ബാങ്കിന് വേണ്ടി അടിസ്ഥാന പ്രശ്നങ്ങളിൽ നിന്നും ശ്രദ്ധ തിരിച്ചുവിട്ട് പിണറായി വിജയനെ സംരക്ഷിക്കുകയാണ് വിഡി സതീശൻ ചെയ്യുന്നതെന്നും സുരേന്ദ്രൻ പറഞ്ഞു.

നരേന്ദ്രമോദിയിലുള്ള ജനങ്ങളുടെ വിശ്വാസം ഊട്ടിയുറപ്പിക്കുന്നതാണ് നിയമസഭാ തെരഞ്ഞെടുപ്പുകളിലെ ഫലം. ലോക്സഭ തെരഞ്ഞെടുപ്പിൽ ഹരിയാനയിൽ ലഭിച്ചതിനേക്കാൾ വോട്ട് നിയമസഭാ തെരഞ്ഞെടുപ്പിൽ ബിജെപിക്ക് ലഭിച്ചത് ഇതിന്റെ ഉദാഹരണമാണ്. മൂന്നാം മോദി സർക്കാറിന് ജനപിന്തുണ കൂടി കൂടി വരുകയാണ്. ജമ്മു കാശ്മീരിലും ചരിത്രത്തിലെ ഏറ്റവും വലിയ വിജയമാണ് ബിജെപി നേടിയത്. കോൺഗ്രസിന്റെ പ്രസക്തി തന്നെ നഷ്ടമായ തെരഞ്ഞെടുപ്പാണ് ഇതെന്നും കെ.സുരേന്ദ്രൻ പറഞ്ഞു.

 

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

വിദ്യാര്‍ത്ഥിനിക്ക് മോശം സന്ദേശം അയച്ച അദ്ധ്യാപകന്‍ പിടിയില്‍  (7 hours ago)

പി ജയരാജന്റെ നീക്കം നിഷ്കളങ്കമല്ല ലക്ഷ്യം ഇ പിയുമല്ല കണ്ണൂരിൽ സി പി എം വെള്ളം കുടിക്കും...  (8 hours ago)

ഷാഫിയെ തീർക്കാൻ പ്ലാൻ ഷാഫിക്കൊരു ചുക്കും ഉണ്ടായിരുന്നില്ല മറിയാമ്മ നേരിട്ടിറങ്ങി വെട്ടി..! കൂടുതൽ പറയിപ്പിക്കരുതെന്ന് ഷാഫീക്ക  (8 hours ago)

3 മാസത്തിൽ 6 കുട്ടികളുടെ ആത്മഹത്യ.. തിരുവനന്തപുരത്തെ ഈ പ്രദേശത്തിൽ സംഭവിക്കുന്നത് ഞെട്ടലിൽ നാട്ടുകാർ, കാരണം  (8 hours ago)

തിരുപ്പരൻകുന്‍ട്രത്ത്, സുപ്രീം കോടതി ഉത്തരവ് വലിച്ചുകീറി..! ഉച്ചി പിള്ളയാർ ക്ഷേത്രത്തിൽ ഇന്നലെ രാത്രിയിൽ  (8 hours ago)

കൊല്ലത്ത് ഹോട്ടലില്‍ മുറി ഇല്ലെന്ന് പറഞ്ഞതിന് പിന്നാലെ മാനേജരെ വടിവാള്‍ കൊണ്ട് വെട്ടി  (9 hours ago)

ചക്കക്കൊമ്പനെ മയക്കുവെടിവച്ച് റേഡിയോ കോളര്‍ ഘടിപ്പിക്കാനുള്ള ഇന്നത്തെ ദൗത്യം അവസാനിപ്പിച്ചു  (9 hours ago)

പോക്‌സോ കേസ് പ്രതിയായ 21കാരനെ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തി  (11 hours ago)

പ്രതിധ്വനി ഐ.ടി കലോത്സവം 2026; എച്ച് ആന്‍ഡ് ആര്‍ ബ്ലോക്കിന് ഓവറോള്‍ ചാമ്പ്യന്‍ഷിപ്പ്: മന്ത്രി പി.സി. വിഷ്ണുനാഥ് സമ്മാനങ്ങള്‍ വിതരണം ചെയ്തു...  (11 hours ago)

രാഹുൽ മാങ്കൂട്ടത്തിലിനെതിരെ സർക്കാർ ഹൈക്കോടതിയിൽ; ഫോൺ പാസ്‌കോഡ് നൽകാൻ ബാധ്യസ്ഥനെന്ന് നിലപാട്...  (11 hours ago)

'മറ്റൊരു വിസ്മയയാവാഞ്ഞത് ഭാഗ്യം'; വാഴ' പ്രൊഡക്ഷൻ മാനേജർ ഇന്ദ്രജിത്തിന്റെ വിവാഹ തട്ടിപ്പ് കേസിൽ ഞെട്ടിക്കുന്ന വെളിപ്പെടുത്തലുമായി പെൺകുട്ടിയുടെ കുടുംബം...  (11 hours ago)

യുഎഇയിലെ വാഹനാപകടത്തില്‍ മരിച്ച രണ്ട് മലയാളികളെക്കൂടി തിരിച്ചറിഞ്ഞു  (12 hours ago)

പാര്‍ട്ടിക്കകത്തുള്ള ആര്‍ക്കെതിരെയും സൈബര്‍ ആക്രമണം നടത്തിയിട്ടില്ലെന്ന് രാഹുല്‍ മാങ്കൂട്ടത്തില്‍  (12 hours ago)

തമ്പ്രാനെന്ന്‌ വിളിപ്പിക്കും പാളേ കഞ്ഞി കുടിപ്പിക്കും എന്ന മനോഭാവമാണ്‌ യു.ഡി.എഫ്‌ നേതൃത്വത്തിനുള്ളത്‌; തൊഴിലാളികള്‍ക്കും, ജനങ്ങള്‍ക്കും നല്‍കിയ വാഗ്‌ദാനങ്ങള്‍ പാലിക്കുന്നില്ല; ആഞ്ഞടിച്ച് എല്‍.ഡി.എഫ്‌  (13 hours ago)

ഒരിടവേളയ്ക്കുശേഷം വീണ്ടും മഴയെത്തുന്നു മൂന്ന് ദിവസം ജാഗ്രതാ നിർദേശം; വിവിധ ജില്ലകളിൽ യെല്ലോ അലർട്ട്  (14 hours ago)

Malayali Vartha Recommends