കണ്ണീര്‍ക്കാഴ്ചയായി.... നിര്‍ത്തിയിട്ടിരുന്ന ലോറിക്ക് പിന്നില്‍ കാര്‍ ഇടിച്ചുകയറി യുവതിക്ക് ദാരുണാന്ത്യം...

കണ്ണീര്‍ക്കാഴ്ചയായി.... നിര്‍ത്തിയിട്ടിരുന്ന ലോറിക്ക് പിന്നില്‍ കാര്‍ ഇടിച്ചുകയറി യുവതിക്ക് ദാരുണാന്ത്യം... ദേശീയപാത ഇടപ്പള്ളി - അരൂര്‍ ബൈപ്പാസില്‍ കുമ്പളം ടോള്‍ പ്ലാസക്ക് സമീപത്താണ് സംഭവം.
പത്തനംതിട്ട തടിയൂര്‍ മുഴങ്ങോടി മാരാരിത്തോട്ടം ആരോണ്‍ ക്വാര്‍ട്ടേഴ്?സില് രശ്മി പ്രമോദ് (39) ആണ് മരിച്ചത്. എറണാകുളത്തെ സ്വകാര്യ ആശുപത്രിയിലായിരുന്നു അന്ത്യം സംഭവിച്ചത്. ഭര്‍ത്താവ് പ്രമോദ് ഇ. വര്‍ഗീസ് (41), മകന് ആരോണ്‍ (15) എന്നിവര്‍ ഗുരുതര പരിക്കുകളോടെ തീവ്രപരിചരണ വിഭാഗത്തില്‍ ചികിത്സയില്‍ കഴിയുകയാണ്.
ചൊവ്വാഴ്ച പുലര്‍ച്ചെ 6.30നായിരുന്നു അപകടം നടന്നത്. കരുനാഗപ്പള്ളിയിലെ ഫിഡെസ് അക്കാഡമി മാനേജിംഗ് ഡയറക്ടറാണ് രശ്മി. ഇവരുടെ എല്‍.എല്‍.ബി ബിരുദ സര്‍ട്ടിഫിക്കറ്റ് വാങ്ങാനായി ബംഗളൂരുവിലേക്ക് പോകുന്നതിനിടെയാണ് അപകടം സംഭവിച്ചത്.
പ്രമോദാണ് കാര്‍ ഓടിച്ചിരുന്നത്. വാഹനം വെട്ടിപ്പൊളിച്ചാണ് മൂന്നു പേരെയും പുറത്തെടുത്തത്. അപകടകാരണം വ്യക്തമല്ലെന്ന് പനങ്ങാട് പൊലീസ് .ആരോണ്‍ തേവലക്കര ഹോളിട്രിനിറ്റി സ്കൂളില്‍ പത്താം ക്ലാസ് വിദ്യാര്‍ത്ഥിയാണ്. കരുനാഗപ്പള്ളി കല്ലേലിഭാഗം കണ്ണാടിയില്‍ ഉമ്മന്‍ തോമസിന്റെയും ലിസിയുടെയും മകളാണ് രശ്മി.സഹോദരി ലെസ്ലി. മൃതദേഹം പോസ്റ്റുമോര്‍ട്ടത്തിന് ശേഷം ഓച്ചിറ പരബ്രഹ്മം ആശുപത്രി മോര്‍ച്ചറിയിലേക്ക് മാറ്റിയിട്ടുണ്ട്.
https://www.facebook.com/Malayalivartha























