പോലീസ് അക്കാദമിയില്‍ നിന്ന് പി. വിജയന് ഇന്റലിജന്‍സ് തലപ്പത്ത് ...

പോലീസ് അക്കാദമിയില്‍ നിന്ന് പി. വിജയന് ഇന്റലിജന്‍സ് തലപ്പത്ത് ...ക്രമസമാധാന വിഭാഗം എ.ഡി.ജി.പി.യായിരുന്ന എം.ആര്. അജിത്കുമാറിന്റെ റിപ്പോര്‍ട്ടില്‍ സസ്പെന്‍ഷനിലായ പി. വിജയന്, അദ്ദേഹത്തിന്റെ സ്ഥാനചലനത്തിനു പിന്നാലെ പോലീസിലെ പ്രധാനപദവിയില്.
വിവാദങ്ങള്‍ക്ക് പിന്നാലെ എം.ആര്. അജിത്കുമാറിനെ ക്രമസമാധാനച്ചുമതലയില്‍ നിന്ന് മാറ്റി ഇന്റലിജന്‍സ് മേധാവി മനോജ് എബ്രഹാമിനെ പകരം നിയമിച്ചിരുന്നു.
സംസ്ഥാന പോലീസ് നടപ്പാക്കിയ ഒട്ടേറെ പദ്ധതികളുടെ ശില്പിയാണ് പി. വിജയന്. കൊച്ചി സിറ്റി പോലീസ് കമ്മിഷണറായിരിക്കേ തുടക്കമിട്ട 'ജനകീയം-2006' പദ്ധതിയാണ് പിന്നീട് സംസ്ഥാനതലത്തില്‍ അംഗീകാരംനേടിയ സ്റ്റുഡന്റ്സ് പോലീസ് കേഡറ്റ് പദ്ധതിയായി മാറിയത്.
കുറ്റകൃത്യങ്ങളില്‍ ഉള്‍പ്പെടുകയും മയക്കുമരുന്നിന് അടിമപ്പെടുകയും ചെയ്ത കുട്ടികളെ പുനരധിവസിപ്പിക്കുന്ന 'ഔവര്‍ റെസ്പോണ്സിബിലിറ്റി ടു ചില്‍ഡ്രന്‍' പദ്ധതി, ഷാഡോ പോലീസ്, പിങ്ക് ഓട്ടോ എന്നിവയും വിജയന്റെ മുന്‍കൈയില്‍ ആരംഭിച്ചവയാണ്.
ശബരിമലയിലെ പുണ്യം പൂങ്കാവനം പദ്ധതിയുടെ നോഡല്‍ ഓഫീസറായും പി. വിജയന് ശ്രദ്ധേയനായിരുന്നു. കേരള പോലീസ് അക്കാദമി ഡയറക്ടറുടെ ചുമതല നിര്‍വഹിച്ചു വരികയായിരുന്നു പി. വിജയന്.
"
https://www.facebook.com/Malayalivartha























