താമസസ്ഥലത്ത് വച്ച് ദേഹാസ്വാസ്ഥ്യം....യുവാവ് ഷാര്‍ജയില്‍ നിര്യാതനായി

താമസസ്ഥലത്ത് വച്ച് ദേഹാസ്വാസ്ഥ്യം....യുവാവ് ഷാര്‍ജയില്‍ നിര്യാതനായി. ചാവക്കാട് മന്ദലാംകുന്ന് യാസീന്‍ പള്ളിക്ക് തെക്കുഭാഗം പരേതനായ കറുത്താക്ക ഹുസൈന്റെ മകന് റബീയത്ത് (40) ആണ് മരിച്ചത്. ദുബൈയിലെ പരസ്യ കമ്പനിയില്‍ ജോലിചെയ്ത് വരുകയായിരുന്നു.
വ്യാഴാഴ്ച രാവിലെ താമസസ്ഥലത്ത് വെച്ച് ദേഹാസ്വാസ്ഥ്യം അനുഭവപ്പെട്ടതിനെ തുടര്‍ന്ന് ആശുപത്രിയില്‍ എത്തിച്ചെങ്കിലും ഉച്ചയോടെ മരിക്കുകയായിരുന്നു. മാതാവ്: പരേതയായ സഫിയ. ഭാര്യ: ഫസീല. മക്കള്‍: റയ്യാന്‍, മിറായ, മിര്‍സാന്‍. നടപടിക്രമങ്ങള്‍ പൂര്‍ത്തീകരിച്ച് മൃതദേഹം സ്വദേശമായ മന്ദലാംകുന്ന് കുന്നത്തെപ്പള്ളി ഖബര്‍സ്ഥാനില്‍ ഖബറടക്കം ചെയ്യും.
https://www.facebook.com/Malayalivartha























