മയക്കുമരുന്നു ഗുളികകള്‍ കൈവശം വെച്ച കേസില്‍ പ്രതിക്ക് തടവും പിഴയും.

മയക്കുമരുന്ന് വിഭാഗത്തില്‍പ്പെട്ട നൈട്രാസെപാം ഗുളികകള്‍ കൈവശം വെച്ച് വില്ക്കാന് ശ്രമിച്ച കേസില്‍ പ്രതിക്ക് 3 വര്‍ഷം തടവും 25000 രൂപ പിഴയും ശിക്ഷ വിധിച്ചു.തിരുവനന്തപുരം ജില്ലയില്‍ തിരുമല വില്ലേജില്‍ പുന്നക്കമുകള്‍ ഠഇ 19/11 ധന്യാ നിവാസില്‍ താമസം മനോഹരന് നായര്‍ മകന് സിംഗം ധനേഷ് എന്ന് വിളിക്കുന്ന 38 വയസുളള ധനേഷിനെയാണ് തിരുവനന്തപുരം അഡീഷണല്‍ സെഷന്‍സ് കോടതി ജഡ്ജ് സിജു ഷേക്ക് ശിക്ഷിച്ചത് .
NDPSനിയമം 22 ആ വകുപ്പു പ്രകാരം 3 വര്‍ഷം കഠിന തടവും 25000 രൂപ പിഴയുമാണ് ശിക്ഷ വിധിച്ചത്. പിഴ അടച്ചില്ലെങ്കില്‍ 6 മാസം കൂടി അധിക കഠിനതടവ് അനുഭവിക്കണം. 22-11-2017 ല്‍ ആണ് കേസിനാസ്പദമായ സീഭവം. തിരുവനന്തപുരം തിരുവല്ലം പരശുരാമ ക്ഷേത്രത്തിന് സമീപം വെച്ച് പത്തെണ്ണം വീതമുള്ള 5 സ്ട്രിപ്പ് മയക്കു മരുന്ന് ഇനത്തില്‍പ്പെട്ട നൈട്രാ സെപാം ഗുളികകള്‍ കൈവശം വെച്ച് വില്ക്കാന് ശ്രമിച്ചതിനെ കണ്ട് തിരുവനന്തപുരം എക്സൈസ് ഇന്‍സ്പെക്ടറും സംലവും പ്രതിയെ തടഞ്ഞു നിര്‍ത്തി നിയമാനുസരണം അറസ്റ്റ് ചെയ്ത് രജിസ്റ്റര്‍ ചെയ്ത കേസാണ്.
നിരവധി ക്രിമിനല്‍ കേസുകളില്‍ പ്രതിയാണ് സിംഗം ധനേഷ് എന്ന് വിളിക്കുന്ന ധനേഷ്. തിരുവനന്തപുരം എക്സൈസ് റേഞ്ച് ഇന്‍സ്പെക്ടര്‍ അന്വേഷണം നടത്തി കുറ്റപത്രം സമര്‍പ്പിച്ച കേസില്‍ പ്രോസിക്യൂഷന് വേണ്ടി പബ്ളിക് പ്രോസിക്യൂട്ടര്‍ ബി എസ് രാജേഷ് കോടതി മുമ്പാകെ ഹാജരായി.
https://www.facebook.com/Malayalivartha























