പാചകവാതകം ചോര്‍ന്ന് പൊള്ളലേറ്റ മേല്‍ശാന്തി ചികിത്സയിലിരിക്കെ മരിച്ചു

പാചകവാതകം ചോര്‍ന്ന് പൊള്ളലേറ്റ മേല്‍ശാന്തി ചികിത്സയിലിരിക്കെ മരിച്ചു. ക്ഷേത്രത്തിലെ തിടപ്പള്ളിയില്‍ നിവേദ്യം തയ്യാറാക്കുന്ന സിലിണ്ടറില്‍ നിന്ന് പാചകവാതകം ചോര്‍ന്ന് കിളിമാനൂര്‍ പുതിയകാവ് ഭഗവതി ക്ഷേത്രത്തിലെ മേല്‍ശാന്തി ചിറയിന്‍കീഴ് അഴൂര്‍ പെരുങ്ങുഴി മുട്ടപ്പലം ഇലങ്കമഠത്തില്‍ ജയകുമാരന്‍ നമ്പൂതിരിയാണ് മരിച്ചത്.
തലസ്ഥാനത്തെ സ്വകാര്യ ആശുപത്രിയില്‍ കഴിയവേയാണ് അന്ത്യം സംഭവിച്ചത്. തിടപ്പള്ളിയില്‍ നിവേദ്യമൊരുക്കി പുറത്തിറങ്ങിയ ശേഷം പാചകവാതകം ചോരുന്നതറിയാതെ വിളക്കുമായി അകത്ത് കയറുമ്പോഴാണ് തീപ്പിടിത്തമുണ്ടായത്. സിലിണ്ടറിന്റെ വാല്‍വില്‍ നിന്നാണ് പാചകവാതക ചോര്‍ച്ചയുണ്ടായത്.
https://www.facebook.com/Malayalivartha























