കണ്ണൂര്‍ ചെറുപുഴയില്‍ ഭാര്യയെ വെട്ടിപ്പരിക്കല്‍പ്പിച്ച് ഭര്‍ത്താവ് തൂങ്ങിമരിച്ചു

കണ്ണൂര്‍ ചെറുപുഴയില്‍ ഭാര്യയെ വെട്ടിപ്പരിക്കല്‍പ്പിച്ച് ഭര്‍ത്താവ് തൂങ്ങിമരിച്ചു. പ്രാപ്പൊയില്‍ സ്വദേശി ശ്രീധരന് ആണ് മരിച്ചത്. കുടുംബ വഴക്കാണ് സംഭവത്തിന് പിന്നിലെന്ന് പൊലീസ് . ഇന്ന് പുലര്‍ച്ചെയായിരുന്നു സംഭവം.
ഭാര്യ സുനിതയെ ഇയാള്‍ ആക്രമിക്കുകയായിരുന്നു. ശേഷം തൂങ്ങി മരിച്ചു. അതേസമയം, സുനിത പരിക്കുകളോടെ ആശുപത്രിയില്‍ ചികിത്സയില്‍ കഴിയുകയാണ്. ശ്രീധരന്റെ മൃതദേഹം ആശുപത്രിയിലേക്ക് മാറ്റി. പോസ്റ്റുമോര്‍ട്ടത്തിന് ശേഷം കുടുംബത്തിന് വിട്ടുനല്‍കും.
"
https://www.facebook.com/Malayalivartha























