കണ്ണൂരില്‍ പറമ്പില്‍ പൊട്ടിവീണ വൈദ്യുതി കമ്പിയില്‍ നിന്നും ഷോക്കേറ്റ് സംസാരശേഷിയില്ലാത്ത വീട്ടമ്മയ്ക്ക് ദാരുണാന്ത്യം...

കണ്ണൂരില്‍ പറമ്പില്‍ പൊട്ടിവീണ വൈദ്യുതി കമ്പിയില്‍ നിന്നും ഷോക്കേറ്റ് സംസാരശേഷിയില്ലാത്ത വീട്ടമ്മയ്ക്ക് ദാരുണാന്ത്യം. മലപ്പട്ടം സ്വദേശി തങ്കമണിയാണ് മരിച്ചത്. മരത്തില്‍ ഉരഞ്ഞ് പറമ്പില്‍ പൊട്ടി വീണുകിടന്നിരുന്ന വൈദ്യുത ലൈനില്‍ അബദ്ധത്തില്‍ തൊടുകയായിരുന്നു.
മൂന്നു മാസങ്ങള്‍ക്ക് മുന്‍പ് നെയ്യാറ്റിന്‍കരയിലും സമാനമായ ദുരന്തം നടന്നിരുന്നു. നെയ്യാറ്റിന്‍കരയില്‍ പൊട്ടിക്കിടന്ന വൈദ്യുതി കമ്പിയില്‍ നിന്നും ഷോക്കേറ്റ് 65 കാരനാണ് അന്ന് ജീവന് നഷ്ടപ്പെട്ടത്. ചായ്ക്കോട്ടുകോണം സ്വദേശി ബാബു ആണ് മരിച്ചത്.
പുലര്‍ച്ചെ നാട്ടുകാരാണ് ബാബുവിനെ മരിച്ച നിലയില്‍ കണ്ടെത്തിയത്. ലൈന്‍ ഓഫാക്കിയ ശേഷം ആശുപത്രിയിലേക്ക് കൊണ്ടുപോയെങ്കിലും ബാബുവിന്റെ ജീവന് രക്ഷിക്കാനായി കഴിഞ്ഞില്ല.
"
https://www.facebook.com/Malayalivartha























