മുക്കത്ത് ബൈക്കുകള്‍ കൂട്ടിയിടിച്ചുണ്ടായ അപകടത്തില്‍ ഗുരുതരമായി പരിക്കേറ്റ് ചികിത്സയിലായിരുന്നയാള്‍ മരിച്ചു...

മുക്കത്ത് ബൈക്കുകള്‍ കൂട്ടിയിടിച്ചുണ്ടായ അപകടത്തില്‍ ഗുരുതരമായി പരിക്കേറ്റ് ചികിത്സയിലായിരുന്നയാള്‍ മരിച്ചു. കോഴിക്കോട് വാലില്ലാപ്പുഴ സ്വദേശി ജിന്റേഷ് (40) ആണ് മരിച്ചത്.
അപകടം സംഭവിച്ച എടവണ്ണ-കൊയിലാണ്ടി സംസ്ഥാന പാതയിലെ കറുത്തപറമ്പ് സ്ഥിരം അപകടമേഖലയാണ്. ബുധനാഴ്ച വൈകിട്ടാണ് ബൈക്കുകള്‍ കൂട്ടിയിടിച്ച് അപകടം സംഭവിച്ചത്. മുക്കം ഭാഗത്തു നിന്ന് അരീക്കോട് ഭാഗത്തേക്ക് പോകുകയായിരുന്ന ബൈക്ക് എതിര്‍ദിശയില്‍ വന്ന ബൈക്കിലേക്ക് ഇടിക്കുകയായിരുന്നു. എതിര്‍ദിശയില്‍ വന്നിരുന്ന ബൈക്ക് ഓടിച്ചിരുന്നയാള്‍ പരിക്കേറ്റ് ചികിത്സയില്‍ കഴിയുകയാണ്.
https://www.facebook.com/Malayalivartha























