മൂന്നാറിലെ ജനവാസ മേഖലയില്‍ വീണ്ടും പടയപ്പ.... ഇന്ന് പുലര്‍ച്ചെ മൂന്ന് മണിയോടെയായിരുന്നു ദേവികുളത്തെ വീട്ടുമുറ്റത്തെത്തിയത്

മൂന്നാറിലെ ജനവാസ മേഖലയില്‍ വീണ്ടും പടയപ്പ.... ഇന്ന് പുലര്‍ച്ചെ മൂന്ന് മണിയോടെയായിരുന്നു ദേവികുളത്തെ വീട്ടുമുറ്റത്തെത്തിയത്. ഇടുക്കി ദേവികുളം മുക്കത്ത് ജോര്‍ജിന്റെ വീട്ടുമുറ്റത്താണ് പടയപ്പയെത്തിയത്.
ഇന്ന് പുലര്‍ച്ചെ മൂന്ന് മണിയോടെ ആന വീടിന്റെ ഗേറ്റ് തുറന്ന് അകത്തു കയറുകയായിരുന്നു. ഇത് 13-ാം തവണയാണ് ആന ജോര്‍ജിന്റെ വീട്ടുമുറ്റത്തെത്തുന്നത്.യാതൊരുവിധ നാശനഷ്ടങ്ങളും ആന ഉണ്ടാക്കിയിട്ടില്ല.
കുറച്ചു നേരം വീട്ടുമുറ്റത്ത് നിലയുറപ്പിച്ച ശേഷം ആന തിരികെ പോയി. ജനവാസ മേഖലയ്ക്ക് സമീപം തന്നെ ആന തുടരുകയാണെന്നും വനം വകുപ്പ് അധികൃതര്‍ അറിയിച്ചു. തുടര്‍ച്ചയായി ജനവാസ മേഖലയില്‍ ഇറങ്ങുന്ന ആന കൂടിയാണ് പടയപ്പ.
"
https://www.facebook.com/Malayalivartha























