ഇടുക്കി ഉപ്പുതറയില്‍ യുവാവിനെ മര്‍ദ്ദിച്ച് കൊലപ്പെടുത്തിയ കേസില്‍ അയല്‍വാസികളായ അമ്മയും മകനും അറസ്റ്റില്‍..

ഇടുക്കി ഉപ്പുതറയില്‍ യുവാവിനെ മര്‍ദ്ദിച്ച് കൊലപ്പെടുത്തിയ കേസില്‍ അയല്‍വാസികളായ അമ്മയും മകനും അറസ്റ്റില്‍. മാട്ടുത്താവളം മത്തായിപ്പാറ സ്വദേശി ജിനീഷിനെ കൊലപ്പെടുത്തിയ കേസിലാണ് അയല്‍വാസികളായ എല്‍സമ്മയും മകന്‍ ബിബിനും പിടിയിലായത്.
വെളളിയാഴ്ച ക്രൂര മര്‍ദ്ദനമേറ്റ ജനീഷിനെ കോട്ടയം മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചെങ്കിലും ജീവന്‍ രക്ഷിക്കാന്‍ കഴിഞ്ഞില്ല. വെളളിയാഴ്ച ഉച്ചയോടെയാണ് മര്‍ദ്ദനമേറ്റ് അവശനിലയിലായ ജനീഷിനെ പൊലീസും നാട്ടുകാരും ചേര്‍ന്ന് ആശുപത്രിയിലെത്തിച്ചത്. വിദഗ്ധ ചികിത്സയ്ക്കായി കോട്ടയം മെഡി. കോളേജ് ആശുപത്രിയിലേക്ക് മാറ്റിയെങ്കിലും മരിച്ചു. മര്‍ദ്ദനത്തില്‍ ഗുരുതര പരിക്കേറ്റാണ് മരണമെന്നാണ് പ്രാഥമിക നിഗമനത്തിലുളളത്.
സംഭവത്തെക്കുറിച്ച് പൊലീസും അയല്‍വാസികളും പറയുന്നതിങ്ങനെ... അയല്‍വാസിയായ എല്‍സമ്മയുടെ കുടംബവും ജനീഷും തമ്മില്‍ നേരത്തെ പ്രശ്‌നങ്ങള്‍ പതിവായിരുന്നു. കഴിഞ്ഞ ദിവസവും ജനീഷ് ഇവരുടെ വീട്ടിലെത്തി ബഹളം വച്ചെന്നും വീടിന്റെ ചില്ല് തകര്‍ത്തെന്നും കാണിച്ച് എല്‍സമ്മ പരാതി നല്‍കിയിരുന്നു. ഇതിന് തൊട്ടുമുമ്പാണ് എല്‍സമ്മയും മകനും ജനീഷിനെ വീട്ടിലെത്തി മര്‍ദ്ദിച്ചവശനാക്കിയെന്നാണ് പൊലീസിന് കിട്ടിയ വിവരം. ജനീഷിന്റെ വീട്ടില്‍ പിരിവിനെത്തിയ ആളുകളാണ് അവശനിലയില്‍ കിടക്കുന്നത് കണ്ടത്.
ഉടന്‍ പൊലീസിനെ വിവരമറിയിച്ച് ആശുപത്രിയിലേക്ക് മാറ്റുകയായിരുന്നു. സംഭവത്തിന് ശേഷം ഉടുമ്പന്‍ചോലയിലേക്ക് കടക്കാന്‍ ശ്രമിക്കുകയായിരുന്നു പ്രതികളെന്ന് പൊലീസ്. മരത്തടി കൊണ്ടുള്‍പ്പെടെ മര്‍ദ്ദനമേറ്റ ജനീഷിന്റെ വാരിയെല്ലുകള്‍ തകര്‍ന്ന നിലയിലായിരുന്നു. ആന്തരിക രക്തസ്രാവം കൂടിയായതോടെ മരണം സംഭവിച്ചെന്നാണ് പോസ്റ്റ്‌മോര്‍ട്ടം നിഗമനം.
"
https://www.facebook.com/Malayalivartha























