മണ്ഡല മകരവിളക്ക് മഹോത്സവത്തിന് ശബരിമലയില്‍ ഓണ്‍ലൈന്‍ ബുക്കിംഗായിരിക്കും.... ഡയറക്ട് സ്പോട്ട് ബുക്കിംഗ് ഉണ്ടാവില്ല.... വിവിധ ഇടത്താവളങ്ങളില്‍ അക്ഷയ കേന്ദ്രങ്ങള്‍ ഒരുക്കും

മണ്ഡല മകരവിളക്ക് മഹോത്സവത്തിന് ശബരിമലയില്‍ ഓണ്‍ലൈന്‍ ബുക്കിംഗായിരിക്കും.... ഡയറക്ട് സ്പോട്ട് ബുക്കിംഗ് ഉണ്ടാവില്ല.... വിവിധ ഇടത്താവളങ്ങളില്‍ അക്ഷയ കേന്ദ്രങ്ങള്‍ ഒരുക്കും
മണ്ഡല മകരവിളക്ക് മഹോത്സവത്തിന് ശബരിമലയില്‍ ഓണ്‍ലൈന്‍ ബുക്കിംഗായിരിക്കുമെന്നും ഡയറക്ട് സ്പോട്ട് ബുക്കിംഗ് ഉണ്ടാവില്ലെന്നും വ്യക്തമാക്കി ദേവസ്വം മന്ത്രി വി എന്‍ വാസവന്. എണ്ണം ചുരുക്കിയത് സുഗമമായ ദര്‍ശനത്തിന് വേണ്ടിയാണെന്നും വരുന്ന ഭക്തര്‍ക്ക് പൂര്‍ണമായും ദര്‍ശനം ഉറപ്പാക്കുമെന്നും അദ്ദേഹം പറഞ്ഞു.
ഭക്തരുടെ വിവരങ്ങള്‍ ശേഖരിക്കും.മാല ഇട്ടു വരുന്ന ആരെയും തിരിച്ചയക്കില്ല.ഭക്തരുടെ താല്പര്യങ്ങള് സംരക്ഷിക്കും. ഭക്തജനങ്ങളെ ചില രാഷ്ട്രീയ കക്ഷികള്‍ തെ?റ്റിദ്ധരിപ്പിക്കുകയാണ്. അത് ജനങ്ങള്‍ തിരിച്ചറിയും.രാഷ്ട്രീയ മുതലെടുപ്പ് നടത്തിയാല്‍ അതിനെ നേരിടും.കലാപത്തിനുള്ള സാദ്ധ്യത ഇല്ലെന്നും മന്ത്രി വ്യക്തമാക്കി.
https://www.facebook.com/Malayalivartha























