മാസപ്പടി കേസിൽ നിർണായക നീക്കം; മുഖ്യമന്ത്രിയുടെ മകൾ വീണ വിജയന്റെ മൊഴിയെടുത്ത് എസ് എഫ് ഐ ഒ; കേസ് ഏറ്റെടുത്ത് 10 മാസത്തിനു ശേഷമാണ് നടപടി

മാസപ്പടി കേസിൽ നിർണായക വിവരം പുറത്ത് വരികയാണ്. മുഖ്യമന്ത്രിയുടെ മകൾ വീണ വിജയന്റെ മൊഴിയെടുത്ത് എസ് എഫ് ഐ ഒ . മൊഴിയെടുത്തത് ചെന്നൈയിൽ അന്വേഷണ ഉദ്യോഗസ്ഥൻ അരുൺ പ്രസാദ് ആണ് .ചെന്നൈ ഓഫീസിലാണ് ഹാജരായത് . കഴിഞ്ഞ ബുധനാഴ്ച്ചയാണ് മൊഴിയെടുത്തത്.
രണ്ടു തവണ മൊഴിയെടുത്തു എന്നാണ് മനസിലാക്കാൻ സാധിക്കുന്നത് . ഇനി ചോദ്യം ചെയ്യാൻ വിളിപ്പിക്കില്ല എന്നാണ് വിവരം . എന്താണ് വീണ വിജയൻ മൊഴി കൊടുത്തത് എന്നാണ് ഇനി അറിയാൻ ഉള്ളത് കേസ് ഏറ്റെടുത്ത് 10 മാസത്തിനു ശേഷമാണ് നടപടി.
മാസപ്പടി വിവാദത്തിൽ സിഎംആർഎൽ ഉദ്യോഗസ്ഥർക്ക് എസ്എഫ്ഐഒ നേരത്തെ സമൻസ് അയച്ചിരുന്നു . സിഎംആര്‍എല്ലിന്റെ എട്ട് ഉദ്യോഗസ്ഥര്‍ക്കാണ് സമൻസ് അയച്ചിരിക്കുന്നത്. ചെന്നൈയിലെ ഓഫീസിൽ ഹാജരാകാനാണ് നിർദേശം. അതേസമയം അറസ്റ്റ് ഒഴിവാക്കണമെന്ന് ആവശ്യപ്പെട്ട് സിഎംആർഎൽ ഡൽഹി ഹൈക്കോടതിയെ സമീപിച്ചു.
https://www.facebook.com/Malayalivartha























