ഇടതുസർക്കാർ പ്രതികാര മനോഭാവം വച്ചു പുലർത്തുന്നു; ശബരിമല തീർത്ഥാടനത്തെ തകർക്കാൻ സിപിഎം സർക്കാർ ആസൂത്രിതമായ ശ്രമം നടത്തുകയാണെന്ന് മുൻകേന്ദ്രമന്ത്രി വി.മുരളീധരൻ

ശബരിമല തീർത്ഥാടനത്തെ തകർക്കാൻ സിപിഎം സർക്കാർ ആസൂത്രിതമായ ശ്രമം നടത്തുകയാണെന്ന് മുൻകേന്ദ്രമന്ത്രി വി.മുരളീധരൻ. ഹിന്ദു തീർഥാടകരോട് എന്തിനാണ് ഇടതുസർക്കാർ പ്രതികാര മനോഭാവം വച്ചു പുലർത്തുന്നതെന്ന് അദ്ദേഹം ചോദിച്ചു. ബുക്കിംഗ് എങ്ങനെ വേണം എന്നത് മാത്രം ചർച്ചയാക്കി മറ്റ് ഒരുക്കങ്ങളിലെ പാളിച്ച മറയ്ക്കുകയാണ് പിണറായി വിജയൻ സർക്കാരെന്നും അദ്ദേഹം പറഞ്ഞു.
തീർഥാടകർക്ക് വിരിവയ്ക്കാനുള്ള സൗകര്യമോ, കുടിവെള്ളമോ, ശുചിമുറി സംവിധാനങ്ങളോ ഒന്നും തന്നെ സർക്കാർ ഒരുക്കിയിട്ടില്ല. പ്രളയത്തിന് ശേഷം പമ്പ പുനർനിർമാണം പാതിവഴിയിലാണ്, നിലയ്ക്കലിൽ അടിസ്ഥാന സൗകര്യങ്ങളില്ല. സുഗമമായ തീർഥാടനത്തിനുള്ള ഭക്തരുടെ അവകാശം നിഷേധിക്കുകയാണ് സംസ്ഥാന സർക്കാർ.
ആചാരലംഘനത്തിന് അവസരമൊരുക്കിയും അടിസ്ഥാന സൗകര്യമൊരുക്കാതെയും മുൻകാലത്തെപ്പോലെ തീർഥാടനം അലങ്കോലപ്പെടുത്തുകയാണ് ലക്ഷ്യം. ബിജെപി മുതലെടുപ്പ് നടത്തുന്നുവെന്ന് പറയുന്ന സിപിഎം ശബരിമലയിലെ സൗകര്യങ്ങളെക്കുറിച്ച് മിണ്ടുന്നില്ല. അയപ്പഭക്തരും ഹൈന്ദവ സംഘടനകളും നിവേദനം നൽകിയിട്ടും നടപടിയുണ്ടായില്ലന്നും മുരളീധരൻ കുറ്റപ്പെടുത്തി.
https://www.facebook.com/Malayalivartha























