തുലാവര്‍ഷമെത്തുന്നു... കേരളം ഉള്‍പ്പെടെയുള്ള തെക്കേ ഇന്ത്യന്‍ സംസ്ഥാനങ്ങളില്‍ തുലാവര്‍ഷം ആരംഭിക്കാന്‍ സാധ്യതയെന്ന് കാലാവസ്ഥാ വകുപ്പ്... ആറ് ജില്ലകളില്‍ യെല്ലോ അലര്‍ട്ട്

തുലാവര്‍ഷമെത്തുന്നു... കേരളം ഉള്‍പ്പെടെയുള്ള തെക്കേ ഇന്ത്യന്‍ സംസ്ഥാനങ്ങളില്‍ തുലാവര്‍ഷം ആരംഭിക്കാന്‍ സാധ്യതയെന്ന് കാലാവസ്ഥാ വകുപ്പ്.
കാലവര്‍ഷം നാല് ദിവസത്തിനുള്ളില്‍ രാജ്യത്തുനിന്ന് പൂര്‍ണമായി വിടവാങ്ങും. അറബിക്കടലില്‍ രൂപപ്പെട്ട ന്യൂനമര്‍ദം വരുംദിവസം ശക്തിപ്രാപിക്കുകയും ചെയ്യും. വടക്കന്‍ തമിഴ്‌നാടിനു മുകളില്‍ ചക്രവാതച്ചുഴിയുമുണ്ട്. ബംഗാള്‍ ഉള്‍ക്കടലിലും ന്യൂനമര്‍ദം രൂപപ്പെട്ടിട്ടുണ്ട്.
സംസ്ഥാനത്ത് ഒറ്റപ്പെട്ട സ്ഥലങ്ങളില്‍ ശക്തമായ മഴയ്ക്കും വ്യാഴാഴ്ച അതിശക്ത മഴയ്ക്കും സാധ്യത.തിങ്കളാഴ്ച ഇടുക്കി, പാലക്കാട്, മലപ്പുറം, കോഴിക്കോട്, വയനാട്, കണ്ണൂര്‍ ജില്ലകളിലും ചൊവ്വാഴ്ച ഇടുക്കി, പാലക്കാട്, മലപ്പുറം, കോഴിക്കോട്, വയനാട് ജില്ലകളിലും ശക്തമായ മഴയ്ക്ക് സാധ്യത. സംസ്ഥാനത്ത് ശക്തമായ കാറ്റിന് സാധ്യതയുള്ളതിനാല്‍ ജാഗ്രത പാലിക്കേണ്ടതാണ്.
"
https://www.facebook.com/Malayalivartha