Widgets Magazine 

26
Nov / 2026
Thursday
Forex Rates:

1 aed = 19.19 inr ● 1 aud = 50.27 inr ● 1 eur = 79.92 inr ● 1 gbp = 90.97 inr ● 1 kwd = 231.92 inr ● 1 qar = 19.36 inr ● 1 sar = 18.79 inr ● 1 usd = 70.49 inr ●

EDITOR'S PICK


രാഹുൽ മാങ്കൂട്ടത്തിലിനെതിരെ സർക്കാർ ഹൈക്കോടതിയിൽ; ഫോൺ പാസ്‌കോഡ് നൽകാൻ ബാധ്യസ്ഥനെന്ന് നിലപാട്...


'മറ്റൊരു വിസ്മയയാവാഞ്ഞത് ഭാഗ്യം'; വാഴ' പ്രൊഡക്ഷൻ മാനേജർ ഇന്ദ്രജിത്തിന്റെ വിവാഹ തട്ടിപ്പ് കേസിൽ ഞെട്ടിക്കുന്ന വെളിപ്പെടുത്തലുമായി പെൺകുട്ടിയുടെ കുടുംബം...


കർമ്മരംഗത്തെ പുത്തൻ ഉണർവ്വും സാമ്പത്തിക നേട്ടങ്ങളും; പ്രധാന നേട്ടങ്ങൾ ആർക്കൊക്കെ?


രാഷ്ട്രപതി ദ്രൗപദി മുർമു വെള്ളിയാഴ്ച ഗുരുവായൂർ ക്ഷേത്രദർശനം നടത്തും...


ഏറെ പ്രതീക്ഷിച്ചു പക്ഷെ കൈവിട്ടു... ആദ്യ 30ൽ തിളങ്ങി മലയാളി പെൺകുട്ടി; ആദ്യ 12ൽ ഇടംനേടാനാകാതെ കെസിയ ലിസ് മെജോയുടെ ലോകസുന്ദരിപ്പട്ട യാത്രയ്ക്ക് വിരാമം

ആഞ്ഞടിച്ച് കമ്മിഷന്‍ ചെയര്‍മാന്‍... മദ്രസ ബോര്‍ഡുകള്‍ നിര്‍ത്തലാക്കാനുള്ള നിര്‍ദേശം ഭരണഘടനാ വിരുദ്ധമെന്ന് സിപിഎം; മത ധ്രുവീകരണത്തിന് ഇടയാക്കും

14 OCTOBER 2024 09:08 AM IST
മലയാളി വാര്‍ത്ത

മദ്രസ സംബന്ധിച്ച് ദേശീയ ബാലാവകാശ കമ്മീഷന്റെ റിപ്പോര്‍ട്ട് വലിയ ചര്‍ച്ചയാകുകയാണ്. അതിനിടെ രാജ്യത്തെ മദ്രസ ബോര്‍ഡുകള്‍ അടച്ചുപൂട്ടാനുള്ള ദേശീയ ബാലാവകാശ കമ്മീഷന്റെ നിര്‍ദേശം ഭരണഘടനാ വിരുദ്ധമാണെന്ന് സിപിഎം സംസ്ഥാന സെക്രട്ടറി എംവി ഗോവിന്ദന്‍ വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു.

രാജ്യത്ത് മത ധ്രുവീകരണത്തിന് ഇടയാക്കുന്ന ഉത്തരവാണിത്. ഇത്തരമൊരു നിര്‍ദേശത്തിനെതിരെ രാജ്യത്ത് ഇപ്പോള്‍ തന്നെ വിമര്‍ശനാത്മകമായ പ്രതികരണങ്ങളാണ് വന്നിട്ടുള്ളത്. കേരളത്തെ സംബന്ധിച്ച് ഇത്തരമൊരു നിര്‍ദേശം പ്രശ്‌നമാകില്ലെങ്കിലും ഇവിടെയുള്ള സംവിധാനമല്ല മറ്റു സംസ്ഥാനങ്ങളിലുള്ളത്. പലയിടത്തും പൊതുവിദ്യാലയത്തിന്റെ അഭാവത്താല്‍ മദ്‌റസകളോടൊപ്പമാണ് പൊതുവിദ്യാഭ്യാസം മുന്നോട്ട് പോകുന്നത്. അതിനാല്‍ തന്നെ മദ്‌റസകള്‍ നിര്‍ത്തലാക്കണമെന്ന നിര്‍ദേശം ഇത്തരം സംസ്ഥാനങ്ങളിലെ പൊതുവിദ്യാഭ്യാസത്തെയും പ്രതികൂലമായി ബാധിക്കും.

വിദ്യാര്‍ത്ഥികളെ മതപഠനം കൊണ്ട് പീഡിപ്പിക്കുന്നുവെന്ന് വെറുതെ പറയുന്നതാണ്. പൊതു വിദ്യാഭ്യാസവുമായി ചേര്‍ന്നാണ മദ്‌റസകള്‍ മറ്റു സംസ്ഥാനങ്ങളില്‍ പ്രവര്‍ത്തിക്കുന്നതെന്നും ഇതിനാല്‍ ഇത്തരമൊരു തീരുമാനം പിന്‍വലിക്കേണ്ടതാണെന്നും എംവി ഗോവിന്ദന്‍ പറഞ്ഞു.

മാസപ്പടി കേസില്‍ കമ്പനികള്‍ തമ്മിലുള്ള വിഷയത്തില്‍ പാര്‍ട്ടി മറുപടി പറയേണ്ടതില്ലെന്നും എംവി ഗോവിന്ദന്‍ പറഞ്ഞു. മുഖ്യമന്ത്രിയെ വലിച്ചിഴക്കാന്‍ ശ്രമിച്ചതിനെ ആണ് എതിര്‍ത്തത്. കേസ് ബിജെപിയും സിപിഎമ്മും ചേര്‍ന്ന് അവസാനിപ്പിച്ചു എന്ന് പറഞ്ഞവര്‍ ഇപ്പോള്‍ ഇതാ തുടങ്ങിയിരിക്കുന്നു എന്ന് പറയുന്നുവെന്നും എംവി ഗോവിന്ദന്‍ പറഞ്ഞു.

അതേസമയം മദ്രസകള്‍ക്ക് സംസ്ഥാന സര്‍ക്കാരുകള്‍ സഹായധനം നല്‍കുന്നത് നിര്‍ത്തണമെന്ന നിര്‍ദേശമടങ്ങിയ റിപ്പോര്‍ട്ട് സമര്‍പ്പിച്ചാണ് ദേശീയ ബാലാവകാശ കമ്മിഷന്‍ ചെയര്‍മാന്‍ പ്രിയങ്ക് കനൂംഗൊ ബുധനാഴ്ച സ്ഥാനമൊഴിയുകയാണ്. റിപ്പോര്‍ട്ടുമായി ബന്ധപ്പെട്ട കാര്യങ്ങളില്‍ അദ്ദേഹം ഒരു പ്രമുഖ മാധ്യമത്തിന് നല്‍കിയ അഭിമുഖം ഇങ്ങനെയാണ്.

ഒമ്പതുവര്‍ഷത്തെ നീണ്ട പ്രയത്‌നത്തിന്റെ ഫലമാണ് റിപ്പോര്‍ട്ട്. ഇത് മദ്രസയ്ക്കും മുസ്ലിങ്ങള്‍ക്കും എതിരല്ല. കുട്ടികളെ വിദ്യാഭ്യാസത്തില്‍നിന്ന് മാറ്റിനിര്‍ത്തുന്ന സ്വാര്‍ഥതാത്പര്യക്കാര്‍ക്കെതിരാണ്. പണക്കാരുടെ മക്കള്‍ ഡോക്ടറും എന്‍ജിനിയറും രാഷ്ട്രീയക്കാരുമാവുമ്പോള്‍ പാവങ്ങളുടെ മക്കള്‍ മദ്രസകളില്‍മാത്രം പഠിച്ച് ഇതിനൊന്നും പറ്റാതെയാവുന്നു. ഏഴെട്ട് സംസ്ഥാനങ്ങള്‍ സന്ദര്‍ശിച്ചപ്പോള്‍ ബിഹാറില്‍ പഠിപ്പിക്കുന്നത് അള്ളാഹുവിനെ വിശ്വസിക്കാത്തവരെല്ലാം കാഫിറുകളാണെന്നാണ്. ഇതാണോ സര്‍ക്കാരിന്റെ സഹായത്തോടെ പഠിപ്പിക്കേണ്ടത്. ഇവിടെ ഹിന്ദു കുട്ടികളടക്കം പഠിക്കുന്നുണ്ട്. ഹിന്ദു കുട്ടികളെന്തിനാണ് സര്‍ക്കാര്‍ ചെലവില്‍ മുസ്ലിംമതം പഠിക്കുന്നത്.

കേരളത്തില്‍നിന്ന് നമുക്ക് നല്‍കിയ റിപ്പോര്‍ട്ട് അവിടെ മദ്രസകളില്ലെന്നും സര്‍ക്കാര്‍ മദ്രസകള്‍ക്ക് സഹായധനം നല്‍കുന്നില്ലെന്നുമാണ്. എന്നാല്‍, വിവിധ വാര്‍ത്താറിപ്പോര്‍ട്ടുകള്‍ പ്രകാരം കേരളത്തില്‍ ഒട്ടേറെ മദ്രസകളുണ്ട്. കൃത്യമായ കണക്കില്ല. മാധ്യമറിപ്പോര്‍ട്ടുകള്‍ പ്രകാരം 2021 ജൂലായ് 28-ന് മുഖ്യമന്ത്രി പിണറായി വിജയന്‍ പറഞ്ഞത് മദ്രസാ ക്ഷേമനിധിയുണ്ടെന്നും ഇതില്‍ 23,809 മദ്രസാ അധ്യാപകര്‍ അംഗങ്ങളാണെന്നുമാണ്. സര്‍ക്കാരെന്തിനാണ് ഒരു പ്രത്യേക മതത്തിന്റെ കാര്യങ്ങളില്‍ ഇടപെടുന്നതെന്ന് കേരള ഹൈക്കോടതിയും ചോദിച്ചു. കേരളത്തിലെ ഒട്ടേറെ മദ്രസകളില്‍ ലൈംഗികചൂഷണം നടക്കുന്നതായും വാര്‍ത്തകളുണ്ട്.

റിപ്പോര്‍ട്ടില്‍ മൂന്നു കാര്യങ്ങളാണുള്ളത്. മദ്രസബോര്‍ഡുകള്‍ നടത്തുന്ന മദ്രസകള്‍ക്ക് സര്‍ക്കാര്‍ സഹായം നല്‍കരുത്. മദ്രസകളിലെ എല്ലാ വിദ്യാര്‍ഥികളെയും വിദ്യാലയങ്ങളില്‍ ചേര്‍ക്കണം. അവര്‍ക്ക് 14 വയസ്സാവുംവരെ ഔപചാരിക വിദ്യാഭ്യാസം കുറഞ്ഞത് നാലുമണിക്കൂറെങ്കിലും നല്‍കണം. കേന്ദ്രസര്‍ക്കാരിന്റെ വിദ്യാഭ്യാസാവകാശനിയമം എല്ലാ സംസ്ഥാനങ്ങളും പാലിക്കണമെന്നും അദ്ദേഹം പറഞ്ഞു.

 

"

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

വിദ്യാര്‍ത്ഥിനിക്ക് മോശം സന്ദേശം അയച്ച അദ്ധ്യാപകന്‍ പിടിയില്‍  (7 hours ago)

പി ജയരാജന്റെ നീക്കം നിഷ്കളങ്കമല്ല ലക്ഷ്യം ഇ പിയുമല്ല കണ്ണൂരിൽ സി പി എം വെള്ളം കുടിക്കും...  (7 hours ago)

ഷാഫിയെ തീർക്കാൻ പ്ലാൻ ഷാഫിക്കൊരു ചുക്കും ഉണ്ടായിരുന്നില്ല മറിയാമ്മ നേരിട്ടിറങ്ങി വെട്ടി..! കൂടുതൽ പറയിപ്പിക്കരുതെന്ന് ഷാഫീക്ക  (7 hours ago)

3 മാസത്തിൽ 6 കുട്ടികളുടെ ആത്മഹത്യ.. തിരുവനന്തപുരത്തെ ഈ പ്രദേശത്തിൽ സംഭവിക്കുന്നത് ഞെട്ടലിൽ നാട്ടുകാർ, കാരണം  (7 hours ago)

തിരുപ്പരൻകുന്‍ട്രത്ത്, സുപ്രീം കോടതി ഉത്തരവ് വലിച്ചുകീറി..! ഉച്ചി പിള്ളയാർ ക്ഷേത്രത്തിൽ ഇന്നലെ രാത്രിയിൽ  (8 hours ago)

കൊല്ലത്ത് ഹോട്ടലില്‍ മുറി ഇല്ലെന്ന് പറഞ്ഞതിന് പിന്നാലെ മാനേജരെ വടിവാള്‍ കൊണ്ട് വെട്ടി  (8 hours ago)

ചക്കക്കൊമ്പനെ മയക്കുവെടിവച്ച് റേഡിയോ കോളര്‍ ഘടിപ്പിക്കാനുള്ള ഇന്നത്തെ ദൗത്യം അവസാനിപ്പിച്ചു  (9 hours ago)

പോക്‌സോ കേസ് പ്രതിയായ 21കാരനെ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തി  (10 hours ago)

പ്രതിധ്വനി ഐ.ടി കലോത്സവം 2026; എച്ച് ആന്‍ഡ് ആര്‍ ബ്ലോക്കിന് ഓവറോള്‍ ചാമ്പ്യന്‍ഷിപ്പ്: മന്ത്രി പി.സി. വിഷ്ണുനാഥ് സമ്മാനങ്ങള്‍ വിതരണം ചെയ്തു...  (11 hours ago)

രാഹുൽ മാങ്കൂട്ടത്തിലിനെതിരെ സർക്കാർ ഹൈക്കോടതിയിൽ; ഫോൺ പാസ്‌കോഡ് നൽകാൻ ബാധ്യസ്ഥനെന്ന് നിലപാട്...  (11 hours ago)

'മറ്റൊരു വിസ്മയയാവാഞ്ഞത് ഭാഗ്യം'; വാഴ' പ്രൊഡക്ഷൻ മാനേജർ ഇന്ദ്രജിത്തിന്റെ വിവാഹ തട്ടിപ്പ് കേസിൽ ഞെട്ടിക്കുന്ന വെളിപ്പെടുത്തലുമായി പെൺകുട്ടിയുടെ കുടുംബം...  (11 hours ago)

യുഎഇയിലെ വാഹനാപകടത്തില്‍ മരിച്ച രണ്ട് മലയാളികളെക്കൂടി തിരിച്ചറിഞ്ഞു  (11 hours ago)

പാര്‍ട്ടിക്കകത്തുള്ള ആര്‍ക്കെതിരെയും സൈബര്‍ ആക്രമണം നടത്തിയിട്ടില്ലെന്ന് രാഹുല്‍ മാങ്കൂട്ടത്തില്‍  (11 hours ago)

തമ്പ്രാനെന്ന്‌ വിളിപ്പിക്കും പാളേ കഞ്ഞി കുടിപ്പിക്കും എന്ന മനോഭാവമാണ്‌ യു.ഡി.എഫ്‌ നേതൃത്വത്തിനുള്ളത്‌; തൊഴിലാളികള്‍ക്കും, ജനങ്ങള്‍ക്കും നല്‍കിയ വാഗ്‌ദാനങ്ങള്‍ പാലിക്കുന്നില്ല; ആഞ്ഞടിച്ച് എല്‍.ഡി.എഫ്‌  (12 hours ago)

ഒരിടവേളയ്ക്കുശേഷം വീണ്ടും മഴയെത്തുന്നു മൂന്ന് ദിവസം ജാഗ്രതാ നിർദേശം; വിവിധ ജില്ലകളിൽ യെല്ലോ അലർട്ട്  (13 hours ago)

Malayali Vartha Recommends