സംസ്ഥാനത്ത് ലോക്സഭാ, നിയമസഭാ തെരഞ്ഞെടുപ്പുകള്‍ക്കുള്ള കരട് വോട്ടര്‍ പട്ടിക 29ന് പ്രസിദ്ധീകരിക്കും....

സംസ്ഥാനത്ത് ലോക്സഭാ, നിയമസഭാ തെരഞ്ഞെടുപ്പുകള്‍ക്കുള്ള കരട് വോട്ടര്‍ പട്ടിക 29ന് പ്രസിദ്ധീകരിക്കും. അന്തിമ പട്ടിക ജനുവരി ആറിന് പ്രസിദ്ധീകരിക്കാനുമാണ് തീരുമാനമായത്.
ഒക്ടോബര്‍ ഒന്നിന് 18 വയസ്സു തികഞ്ഞവരെ ചേര്‍ത്താണു കരട് പട്ടിക തയ്യാറാക്കുന്നത്. ഇതിന്മേലുള്ള ആക്ഷേപങ്ങളില്‍ ഡിസംബര്‍ 24നകം തീരുമാനമെടുക്കുകയും ചെയ്യും. കേരളത്തില്‍ ഇനി മുതല്‍ ഇലക്ടറല്‍ രജിസ്റ്റര്‍ ഓഫിസര്‍മാരായി തഹസില്‍ദാര്‍മാര്‍ക്കു പകരം ഡപ്യൂട്ടി കലക്ടര്‍മാര്‍ക്കു ചുമതല നല്‍കും.
കേന്ദ്ര തെരഞ്ഞെടുപ്പ് കമ്മിഷന്റെ നിര്‍ദേശപ്രകാരമാണു തീരുമാനം. ഉപതെരഞ്ഞെടുപ്പ് നടക്കേണ്ട ചേലക്കര, പാലക്കാട് നിയമസഭാ മണ്ഡലങ്ങളിലും വയനാട് ലോക്സഭാ മണ്ഡലത്തിലും ഏതു വോട്ടര്‍ പട്ടിക ഉപയോഗിക്കണമെന്നു കേന്ദ്ര തെരഞ്ഞെടുപ്പു കമ്മീഷനാകും തീരുമാനിക്കുക. ഉപതെരഞ്ഞെടുപ്പ് പ്രഖ്യാപിച്ചാലും നാമനിര്‍ദേശപത്രിക സമര്‍പ്പിക്കുന്നതിന് ഒരാഴ്ച മുന്‍പുവരെ പട്ടികയില്‍ പേരു ചേര്‍ക്കാന്‍ കഴിയും.
"
https://www.facebook.com/Malayalivartha























